scorecardresearch

കെട്ടിപ്പിടിക്കൂ, മനസ് ശാന്തമാകും

നിങ്ങൾ ഉറങ്ങാൻ പോകുന്നതിനു 10 മിനുട്ട് മുൻപ് നിങ്ങൾക്ക് വളരെ ഇഷ്ടമുളള ഒരാളെ ആലിംഗനം ചെയ്തശേഷം കിടന്നുറങ്ങിയാൽ നല്ല ഉറക്കം കിട്ടും

നിങ്ങൾ ഉറങ്ങാൻ പോകുന്നതിനു 10 മിനുട്ട് മുൻപ് നിങ്ങൾക്ക് വളരെ ഇഷ്ടമുളള ഒരാളെ ആലിംഗനം ചെയ്തശേഷം കിടന്നുറങ്ങിയാൽ നല്ല ഉറക്കം കിട്ടും

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
hugging, ie malayalam

ആലിംഗനം ഇഷ്ടപ്പെടാത്തവരാണോ നിങ്ങൾ? എങ്കിൽ ആലിംഗനത്തിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് മനസിലാകുമ്പോൾ നിങ്ങളുടെ മനസ് മാറും. ആലിംഗനം ആരോഗ്യത്തിന് വളരെ നല്ലതാണ്. ശാസ്ത്രമനുസരിച്ച്, നിങ്ങൾ ദിവസവും ആരെയെങ്കിലും ആലിംഗനം ചെയ്യുമ്പോൾ സംഭവിക്കുന്നത് എന്താണെന്നാണ് ഇനി പറയുന്നത്.

Advertisment

മാനസിക പിരിമുറുക്കം കുറയ്ക്കും

ലളിതമായി പറഞ്ഞാൽ, നിങ്ങൾ‌ക്ക് ഇഷ്ടമുളള ഒരാളെ ആലിംഗനം ചെയ്യുമ്പോൾ‌, നാഡീവ്യവസ്ഥ തണുക്കാൻ‌ തുടങ്ങുന്നു. ഇതു തലച്ചോറിലേക്ക് ഒരു സിഗ്നൽ അയയ്ക്കുകയും മാനസിക പിരിമുറുക്കം കുറയ്ക്കുകയും ചെയ്യും. നിങ്ങളുടെ ചർമവും ശരീരവും ഒരു ഉത്തേജനം അനുഭവിക്കാൻ തുടങ്ങുകയും അത് നാഡീവ്യവസ്ഥയുടെ ശിഖരങ്ങളിലൂടെ ശരീരത്തിന്റെ ബാക്കി ഭാഗങ്ങളിലേക്ക് സഞ്ചരിക്കുകയും അതുവഴി നിങ്ങൾക്ക് വിശ്രമം നൽകുകയും ചെയ്യും.

Read Also: തേൻ കഴിക്കാം, ശൈത്യകാല രോഗങ്ങളെ തടയാം

നിങ്ങൾ നന്നായി ഉറങ്ങും

സമ്മർദവും ഉത്കണ്ഠയും കുറയുമ്പോൾ നിങ്ങൾക്ക് നന്നായി ഉറങ്ങാൻ കഴിയും. നിങ്ങൾ ഉറങ്ങാൻ പോകുന്നതിനു 10 മിനുട്ട് മുൻപ് നിങ്ങൾക്ക് വളരെ ഇഷ്ടമുളള ഒരാളെ ആലിംഗനം ചെയ്തശേഷം കിടന്നുറങ്ങിയാൽ നല്ല ഉറക്കം കിട്ടും. ദിവസം മുഴുവനുളള ചെറിയ സ്പർശനങ്ങളും നിങ്ങളുടെ ഇന്ദ്രിയാനുഭൂതിയെ മെച്ചപ്പെടുത്തുമെന്ന് ശാസ്ത്രം പറയുന്നു.

സന്തോഷകരമായ ഹോർമോണുകൾ

സന്തോഷകരവും സ്നേഹം നിറഞ്ഞതുമായ ഒരു സ്‌പർശം സന്തോഷം നൽകുന്ന ഹോർമോണായ സെറോടോണിന്റെ ഉത്പാദനം വർധിപ്പിക്കും. ലവ് ഹോർമോൺ എന്നറിയപ്പെടുന്ന ഓക്സിടോസിൻ ഉൽപാദനവും ഇത് വർധിപ്പിക്കുന്നു. സൈക്കോളജിക്കൽ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച 2017 ലെ ഒരു പഠനമനുസരിച്ച്, ഉയർന്ന അളവിലുള്ള ഓക്സിടോസിൻ പങ്കാളിയുടെ സ്നേഹം വർധിപ്പിക്കും.

Advertisment

രോഗപ്രതിരോധ ശേഷി കൂട്ടും

നിങ്ങളുടെ നാഡീവ്യവസ്ഥ ശാന്തമാകുമ്പോൾ, ഹൃദയമിടിപ്പ് സാധാരണ നിലയിലാകുമ്പോൾ, രക്തം നന്നായി പമ്പ് ചെയ്യപ്പെടുമ്പോൾ, നിങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുമെന്ന് മനസിലാക്കുക. കൂടുതൽ ശാന്തമായ തലച്ചോറിന് രോഗങ്ങളെ അകറ്റാൻ കഴിയുമെന്ന് ശാസ്ത്രം പറയുന്നു. അതുകൊണ്ടാണ് ആരോഗ്യ വിദഗ്ധർ ധ്യാനത്തിന് നിർബന്ധിക്കുന്നത്. ആരെയെങ്കിലും ആലിംഗനം ചെയ്യുന്നതിലൂടെയും ഇതെല്ലാം ചെയ്യാൻ കഴിയും.

മാനസികാവസ്ഥയെ മെച്ചപ്പെടുത്തും

ആലിംഗനം ചെയ്യുന്നതിലൂടെ നിങ്ങൾ നല്ല മാനസികാവസ്ഥയിലേക്ക് മാറും. വാസ്തവത്തിൽ, ആലിംഗനത്തിന്റെ ഗുണങ്ങൾ സ്വീകരിക്കുന്നയാളെക്കാൾ നൽകുന്നയാൾക്ക് കൂടുതലായിരിക്കുമെന്ന് വിദഗ്‌ധർ പറയുന്നു. പക്ഷേ, രണ്ടുപേരും പരസ്പരം ഇഷ്ടത്തോടെ ചെയ്യുമ്പോൾ മാത്രമേ ഇത് സംഭവിക്കൂ.

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: