scorecardresearch

ഫാറ്റി ലിവർ പ്രതിരോധിക്കാൻ ഞാവൽപ്പഴം ഗുണകരമോ? ഒരു ദിവസം എത്ര എണ്ണം കഴിക്കാം?

ഞാവൽ പഴം പതിവായി കഴിക്കുന്നത് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കും, പ്രത്യേകിച്ച് ഉയർന്ന കൊളസ്ട്രോൾ അല്ലെങ്കിൽ പൊണ്ണത്തടി ഉള്ളവരിൽ

ഞാവൽ പഴം പതിവായി കഴിക്കുന്നത് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കും, പ്രത്യേകിച്ച് ഉയർന്ന കൊളസ്ട്രോൾ അല്ലെങ്കിൽ പൊണ്ണത്തടി ഉള്ളവരിൽ

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Jamun

ആന്തോസയാനിനുകൾ, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ഞാവൽപ്പഴത്തിൽ അടങ്ങിയിട്ടുണ്ട | Source: Freepik

പ്രമേഹമുള്ളവരോട് ഞാവൽ പഴം കഴിക്കാൻ ആരോഗ്യ വിദഗ്ധർ പലപ്പോഴും ഉപദേശിച്ചിട്ടുണ്ടാകാം, കാരണം ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിപ്പിക്കുന്നില്ല. കരളിന് ഗുണം ചെയ്യുന്ന ഒരു പഴം കൂടിയാണിlതെന്ന് ഡോ.റിച്ച ചതുർവേദി പറയുന്നു. 

Advertisment

" ലോക ജനസംഖ്യയിൽ 25 തൊട്ട് 30 ശതമാനം വരെ ആളുകൾക്ക് ഫാറ്റിലിവർ ഉണ്ടെന്ന് സ്ഥിതി വിവരക്കണക്കുകൾ സൂചിപ്പിക്കുന്നു. കേരളത്തിൽ ആകട്ടെ ഇത് 49 ശതമാനം ആണ്. കരളിന്റെ ആരോഗ്യത്തെ വലിയ ഒരു അളവോളം ഈ ജീവിതശൈലി വ്യതിയാനങ്ങൾ ബാധിച്ചിട്ടുണ്ട്" എന്ന് ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ. ഹരികുരമാർ പറയുന്നു.

ഫാറ്റി ലിവറിൽ തുടങ്ങി നിശബ്ദമായ കരൾ വീക്കം, അതേത്തുടർന്ന് നിശബ്ദമായി തന്നെ വടുക്കൾ അടിയുക എന്നീ കരൾ കോശ വ്യത്യാസങ്ങൾ അവസാനം ചെന്നെത്തുക കരൾ സിറോസിസിലും കരൾ കാൻസറിലും ആണ്. പത്തോ മുപ്പതോ വർഷം എടുക്കും ഈ ഘട്ടം ഘട്ടമായുള്ള നിശബ്ദ കരൾ നശീകരണ പ്രക്രിയ എന്ന് ഡോ. ഹരികുമാർ വിശദമാക്കുന്നുണ്ട്. 

കരളിനെ ശുദ്ധീകരിക്കാനും ഓക്‌സിഡേറ്റീവ് സ്ട്രെസ് അല്ലെങ്കിൽ കോശ നാശത്തിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്ന ആന്തോസയാനിനുകൾ, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ഞാവൽപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. കരളിന്റെ വീക്കം, കരൾ എൻസൈമിന്റെ അളവ് എന്നിവ കുറയ്ക്കുകയും കേടായ കരൾ കോശങ്ങളുടെ പുനരുജ്ജീവനത്തിന് സഹായിക്കുകയും ചെയ്യുന്നു.

Advertisment

Also Read: ഫാറ്റി ലിവർ എന്ന നിശബ്ദ മഹാമാരി, എങ്ങനെ രോഗം തിരിച്ചറിയാം

ഞാവൽ പഴം പതിവായി കഴിക്കുന്നത് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കും, പ്രത്യേകിച്ച് ഉയർന്ന കൊളസ്ട്രോൾ അല്ലെങ്കിൽ പൊണ്ണത്തടി ഉള്ളവരിൽ. വയറു വീർക്കുന്നത് കുറയ്ക്കാനും, ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്താനും ഈ പഴം സഹായിക്കുന്നു. ഇതെല്ലാം പരോക്ഷമായി കരളിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു.

രക്തത്തിലെ പഞ്ചസാരയെ എങ്ങനെ നിയന്ത്രിക്കുന്നു?

ശരീരം അന്നജത്തെ പഞ്ചസാരയാക്കി മാറ്റുന്നതിനെ നിയന്ത്രിക്കുന്ന സംയുക്തങ്ങളാലും ഇത് സമ്പന്നമാണ്, അതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ഞാവൽ പഴം ശരീരത്തെ ഇൻസുലിൻ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ സഹായിച്ചേക്കാം എന്നാണ് ചില പഠനങ്ങൾ പറയുന്നത്. 

എങ്ങനെ കഴിക്കണം?

ഞാവൽ പഴം നന്നായി കഴുകി വൃത്തിയാക്കിയശേഷം കഴിക്കുക. ഞാവൽ പഴത്തിന്റെ വിത്തുകൾ പൊടിച്ച് വെള്ളത്തിൽ ചേർത്ത് കഴിക്കാം. ഡോക്ടറുടെ നിർദേശപ്രകാരം രാവിലെ ഏകദേശം 1 ടീസ്പൂൺ കഴിക്കുക. ഞാവൽ പഴം ജ്യൂസ് പഞ്ചസാര ചേർക്കാതെ കുടിക്കാവുന്നതാണ്. രാവിലെ 50–100 മില്ലി കുടിക്കുക, ദിവസത്തിൽ ഒന്നിൽ കൂടുതൽ തവണ കുടിക്കരുത്.

Also Read: മാവില വെറുതെ കളയേണ്ട, തിളപ്പിച്ച് കുടിച്ചാൽ കിട്ടും ഈ ഗുണങ്ങൾ

ഒരു ദിവസം എത്ര ഞാവൽ പഴം കഴിക്കാം?

മിക്ക ആളുകൾക്കും, ഒരു ദിവസം 8–10 ഞാവൽ പഴം സുരക്ഷിതമായ അളവാണ്. പ്രമേഹരോഗികൾ ആദ്യമായി കഴിക്കുകയാണെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുകയും ചെറിയ അളവിൽ മാത്രം കഴിക്കുകയും വേണം - 100 ഗ്രാമിൽ കൂടരുത്. എല്ലായ്പ്പോഴും സമീകൃതാഹാരത്തിന്റെ ഭാഗമായി കഴിക്കുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. 

Read More

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: