/indian-express-malayalam/media/media_files/2025/06/23/mango-leaf-tea-2025-06-23-11-08-13.jpg)
Source: Freepik
മാമ്പഴം ഇഷ്ടമില്ലാത്തവർ ഉണ്ടാകുമോ?. രുചിയിലും ആരോഗ്യ ഗുണത്തിലും മാമ്പഴം ഏറെ മുന്നിലാണ്. എന്നാൽ മാമ്പഴം കഴിക്കുമ്പോൾ, മാവിന്റെ ഇലകൾ നമ്മൾ ഒഴിവാക്കുകയാണ് പതിവ്. മാമ്പഴമെന്ന പോലെ മാവിന്റെ ഇലകൾക്കും ആരോഗ്യ ഗുണങ്ങളുണ്ട്. അവയും മാമ്പമ്പഴത്തെ പോലെ പോഷകസമൃദ്ധമാണ്. എല്ലാ ദിവസവും മാവില ചേർത്ത വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് അത്ഭുതകരമായ ചില ഗുണങ്ങൾ നൽകും.
അദ്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ കാരണം ഈ ഇലകൾ വിവിധ രോഗങ്ങൾക്കുള്ള പരമ്പരാഗത ചികിത്സയ്ക്ക് ഉപയോഗിച്ചുവരുന്നു. ഇവയുടെ ഗുണങ്ങൾ പ്രയോജനപ്പെടുത്താനുള്ള ഏറ്റവും എളുപ്പ മാർഗങ്ങളിലൊന്ന് വെള്ളം തിളപ്പിച്ച് കുടിക്കുകയാണ്. ദൈനംദിന ജീവിതത്തിൽ ഈ ഇലകൾ ഉൾപ്പെടുത്തിയാലുള്ള ആരോഗ്യ ഗുണങ്ങൾ നോക്കാം.
1. ദഹനത്തെ സഹായിക്കുന്നു
മാവില വെള്ളം കരളിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു, ദഹനത്തെയും ഉപാപചയ പ്രവർത്തനത്തെയും വർധിപ്പിക്കുന്നു, വിഷവസ്തുക്കളെ പുറന്തള്ളുന്നതിനും വയറു വീർക്കുന്നത് കുറയ്ക്കുന്നതിനും ഒരു നേരിയ ഡൈയൂററ്റിക് ആയി പ്രവർത്തിക്കുന്നു. ഭക്ഷണത്തിനുശേഷം കുടിക്കുന്നത് ദഹനം സുഗമമാക്കുന്നതിനും കുടലിന്റെ ആരോഗ്യത്തിനും സഹായിക്കും.
Also Read: വണ്ണം കുറയ്ക്കണോ? ഉറക്കം ഉണർന്ന ഉടൻ ചെയ്യേണ്ട 5 കാര്യങ്ങൾ
2. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
ടാനിനുകളുടെയും ആന്തോസയാനിനുകളുടെയും സഹായത്തോടെ മാവില രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിച്ചേക്കാം. ഇത് പ്രീ ഡയബറ്റിസ് അല്ലെങ്കിൽ ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് ഗുണം ചെയ്യും. വെറും വയറ്റിൽ കുടിക്കുന്നത് പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
3. ഹൃദയാരോഗ്യം വർധിപ്പിക്കുന്നു
മാവിലയിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഓക്‌സിഡേറ്റീവ് സമ്മർദം കുറയ്ക്കാനും, രക്തയോട്ടം മെച്ചപ്പെടുത്താനും, മോശം കൊളസ്ട്രോൾ കുറയ്ക്കുന്നതിലൂടെയും രക്തസമ്മർദം നിയന്ത്രിക്കുന്നതിലൂടെയും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു, ഇത് ഹൃദയ സംബന്ധമായ അപകടസാധ്യതകൾ കുറയ്ക്കും.
4. ശ്വസനാരോഗ്യം പ്രോത്സാഹിപ്പിക്കുന്നു
ആസ്തമ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വസന പ്രശ്നങ്ങൾക്ക് ചികിത്സിക്കാൻ പരമ്പരാഗതമായി മാവില വെള്ളം ഉപയോഗിക്കുന്നു. കഫം കുറയ്ക്കുന്നതിനുള്ള പ്രകൃതിദത്ത മരുന്നായി പ്രവർത്തിക്കുന്നു.
Also Read: ആപ്പിളിനെക്കാൾ 40 മടങ്ങ് പോഷകങ്ങൾ, ഈ ഇല ദിവസവും കഴിച്ചോളൂ
മാവില വെള്ളം തയ്യാറാക്കുന്ന വിധം
ആദ്യം 4-5 ഇളം ഇലകൾ നന്നായി കഴുകി വൃത്തിയാക്കുക. 1.5-2 കപ്പ് വെള്ളത്തിൽ 10 മിനിറ്റ് തിളപ്പിക്കുക. മൂടി വെച്ച് 5 മിനിറ്റ് കൂടി തിളപ്പിക്കുക. അരിച്ചെടുത്ത് ചെറുനാരങ്ങയോ തേനോ ചേർത്ത് ചൂടോടെ കുടിക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.