/indian-express-malayalam/media/media_files/uploads/2021/04/covid-child.jpg)
കഴിഞ്ഞ വർഷം കോവിഡ് വ്യാപനത്തിൽ വളരെ ചുരുക്കം കുട്ടികളെ മാത്രമാണ് വൈറസ് ബാധിച്ചത്. എന്നാൽ കോവിഡിന്റെ രണ്ടാം വ്യാപനത്തിൽ കൂടുതൽ കുട്ടികൾ വൈറസ് ബാധിതരാകുന്നുണ്ട്. കുട്ടികൾക്ക് നേരിയ ലക്ഷണങ്ങളുണ്ടെങ്കിലും ലക്ഷണങ്ങളില്ലെങ്കിലും അവർ പെട്ടെന്ന് വൈറസ് വ്യാപകരാകുമെന്ന് മുലുന്ദിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ്-പീഡിയാട്രീഷ്യൻ ഡോ.ജെസാൽ സേത് പറഞ്ഞു.
''തടിപ്പ്, ബലഹീനത, വിട്ടുമാറാത്ത പനി, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, ചുമ എന്നിവ ലക്ഷണങ്ങളിൽ ഉൾപ്പെടാം. കുട്ടികൾ വേഗത്തിൽ വൈറസ് വ്യാപകരാകുന്നതായി തോന്നുന്നു, പക്ഷേ അതിന്റെ അനന്തരഫലത്തെക്കുറിച്ച് ഞങ്ങൾക്ക് ഉറപ്പില്ലാത്തതിനാൽ വളരെയധികം മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്.''
നിങ്ങളുടെ കുട്ടികൾ രോഗലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ ഒരു ഡോക്ടറെ സമീപിച്ച് കോവിഡ് ടെസ്റ്റ് നടത്തേണ്ടതാണ്. മാസ്ക് ധരിക്കുക, കൈകൾ കഴുകുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കുക. അപകടസാധ്യത കുറയ്ക്കുന്നതിന് ഡോക്ടർ ചില നിർദേശങ്ങളും മുന്നോട്ടുവച്ചു.
Read More: കോവിഡിന്‍റെ ‘6 മിനിറ്റ് നടപ്പ്’ പരിശോധന എന്ത്, എന്തിന്?
അകലം നിലനിർത്തുക
സമൂഹിക അകലം പാലിക്കുക
സന്ദർശകരുമായി സമ്പർക്കം പുലർത്തുന്നത് കഴിവതും ഒഴിവാക്കുക
കുട്ടികളെ പുറത്തേക്ക് കളിക്കാൻ വിടുകയോ കൂട്ടുകാരുമായുളള ഒത്തുചേരലോ അനുവദിക്കാതിരിക്കുക. വീടിനകത്ത് കളിക്കാനും ഓൺലൈൻ വഴി കൂട്ടുകാരെ കാണാനും പ്രോത്സാഹിപ്പിക്കുക
പൊതുവിടങ്ങളിൽ പോകുമ്പോൾ മാസ്ക് ശരിയായ രീതിയിൽ ധരിക്കുക. മൂക്കിനു താഴെയായി മാസ്ക് ധരിക്കരുത്
വ്യക്തി ശുചിത്വം
കണ്ണുകൾ, മൂക്ക്, മുഖം എന്നിവ തൊടുന്നത് ഒഴിവാക്കുക
കൈകൾ ഇടയ്ക്കിടെ കഴുകുകയും സാനിറ്റൈസ് ചെയ്യുകയും വേണം
തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ മുഖവും വായയും മൂടുക
സുഖമില്ലെങ്കിൽ രോഗം / അണുബാധ പടരാതിരിക്കാൻ വീട്ടിൽ തുടരുക
വീട്ടിലെ ശുചിത്വം
അണുബാധ കുറയ്ക്കുന്നതിന്, ഉയർന്ന ഉപരിതല പ്രദേശങ്ങൾ അണുവിമുക്തമാക്കുക
ഡോർക്നോബുകൾ, മേശകൾ, കസേരകൾ, ഹാൻട്രെയ്‌ലുകൾ എന്നിവ പതിവായി വൃത്തിയാക്കുക
ഷൂസ് പുറത്ത് അഴിച്ചുവയ്ക്കുക
മൂടിയോടുകൂടിയ ഒരു ഡസ്റ്റ്ബിൻ ഉപയോഗിക്കുക
സംഭരിക്കുന്നതിനും കഴിക്കുന്നതിനും മുമ്പ് ഭക്ഷ്യവസ്തുക്കൾ വൃത്തിയാക്കി കഴുകുക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.