Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

Six-minute walk test for COVID-19: കോവിഡിന്‍റെ ‘6 മിനിറ്റ് നടപ്പ്’ പരിശോധന എന്ത്, എന്തിന്?

രോഗം സംശയിക്കുന്നവരോടും രോഗം ബാധിച്ചവരോടും ഡോക്ടർമാർക്ക് നിർദേശിക്കാനുള്ളത് ആറു മിനിറ്റ് നടത്തമാണ്

covid six minute walk test, covid oxygen saturation, covid 19 coronavirus pandemic, how to check oxygen level, home isolation covid tips

A doctor explains: What is the six-minute walk test for COVID-19?: രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുകയാണ്. പല സംസ്ഥാനങ്ങളിലും ആവശ്യത്തിനു ഓക്സിജൻ ലഭിക്കാത്ത സാഹചര്യം. ഈ സമയത്ത് രോഗം സംശയിക്കുന്നവരോടും രോഗം ബാധിച്ചവരോടും ഡോക്ടർമാർക്ക് നിർദേശിക്കാനുള്ളത് ആറു മിനിറ്റ് നടത്തമാണ്. തങ്ങളുടെ ശരീരത്തിലെ ഓക്സിജൻ അളവ് മനസിലാക്കാൻ ഇതുമൂലം സാധിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

മഹാരാഷ്ട്ര ആരോഗ്യ വകുപ്പും ജനങ്ങൾക്ക് ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയിട്ടുണ്ട്. ശ്വാസകോശത്തിന്റെ പ്രവർത്തനം പരിശോധിക്കാൻ ആറു മിനിറ്റ് സമയം നടക്കാനാണ് ആരോഗ്യ വകുപ്പ് നിർദേശിച്ചിരിക്കുന്നത്. കോലാപൂരിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ദിവസത്തിൽ രണ്ടു തവണ ഈ പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. പൂനെയിലും ജനങ്ങളോട് ആരോഗ്യ വകുപ്പ് ആറു മിനിറ്റ് നടന്ന് പരിശോധന നടത്താൻ നിർദേശിച്ചിട്ടുണ്ട്.

What is the six-minute walk test for COVID-19?: എന്താണ് ആറു മിനിറ്റ് നടന്നുള്ള പരിശോധന?

വീട്ടിൽ ഒറ്റക്ക് നിരീക്ഷണത്തിൽ കഴിയുന്ന രോഗികൾ ഇടക്ക് അവരുടെ ഓക്സിജൻ അളവ് പരിശോധിക്കണമെന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. അതിനായി ആറു മിനിറ്റ് നടക്കണമെന്നും ഡോക്ടർമാർ പറയുന്നു. ഇതിനായി ആദ്യം രോഗി തന്റെ ഓക്സിജൻ അളവ് പരിശോധിക്കുകയും ശേഷം ആറു മിനിറ്റ് മുറിക്കുള്ളിൽ നടക്കുകയും വേണം അതിനു ശേഷം വീണ്ടും ഓക്സിജൻ അളവ് പരിശോധിക്കുകയും വേണം. “ഇത് ദിവസത്തിൽ രണ്ട് മൂന്ന് തവണ വരെയാകാം. വീട്ടിൽ നീരിക്ഷണത്തിൽ കഴിയുന്ന എല്ലാ രോഗികളും നിർബന്ധമായും ഓക്സിജൻ അളവ് പരിശോധിക്കണം. ഓക്സിജൻ അളവ് കുറവുള്ള ചില വ്യക്തികളിൽ അതിന്റെതായ ബുദ്ധിമുട്ടുകൾ ഒന്നും പ്രകടമാക്കാൻ സാധ്യതയില്ല. ഈ അവസ്ഥയെ ഹാപ്പി ഹൈപോക്സിയ എന്ന് പറയും.” ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റൽസിലെ സീനിയർ കൺസൾട്ടന്റ് ഡോ. സുരഞ്ജിത് ചാറ്റർജി ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.

ഒരു പൾസ് ഓക്സിമീറ്റർ ഉപയോഗിച്ച് നമുക്ക് ശരീരത്തിലെ ഓക്സിജൻ അളവ് അറിയാനും, കോവിഡ് 19 മൂലമുണ്ടാകുന്ന ഹാപ്പി ഹൈപോക്സിയ തിരിച്ചറിയാനും സാധിക്കും.

ഓരോ ആറു മണിക്കൂറിലും ഓക്സിജൻ അളവ് പരിശോധിക്കാനാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. “ഓക്സിമീറ്ററിൽ ഓക്സിജൻ അളവ് 94ൽ താഴെയാണെങ്കിൽ കമിഴ്ന്ന് കിടക്കുന്നത് അളവ് മെച്ചപ്പെടുത്താൻ സഹായിക്കും” ഇതിനെ “പ്രോണിങ്” എന്ന് പറയും. ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവരെ പരിചരിക്കുന്ന ഒരു രീതിയാണിത്. പ്രോണിങ് കൊണ്ട് നിങ്ങളുടെ ഓക്സിജൻ അളവ് മെച്ചപ്പെടുന്നില്ലെങ്കിൽ വൈദ്യസഹായം തേടണം. ഡോ ചാറ്റർജി പറഞ്ഞു.

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Doctor explains six minute walk test covid19 oxygen level

Next Story
വയർ വീർത്തുനിൽക്കുന്നുണ്ടോ? എളുപ്പത്തിൽ പരിഹരിക്കാംayurveda, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com