scorecardresearch

ദിവസവും അവോക്കഡോ കഴിക്കുന്നത് എൽഡിഎൽ കൊളസ്ട്രോൾ, ഹൃദ്രോഗ സാധ്യത കുറയ്ക്കും; ഒരു ദിവസം എത്ര കഴിക്കാം

മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ നല്ലൊരു ഉറവിടമാണ് അവോക്കഡോ. ഇവ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു

മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ നല്ലൊരു ഉറവിടമാണ് അവോക്കഡോ. ഇവ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
avacado, health, ie malayalam

ദിവസവും അവോക്കഡോ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. അവോക്കഡോ ദിവസവും കഴിക്കുന്നത് സ്ത്രീകളിൽ വയറിലെ കൊഴുപ്പ് കുറയ്ക്കുന്നുവെന്നും കൊളസ്‌ട്രോൾ കുറയ്ക്കുന്നുവെന്നും സമീപകാല പഠനങ്ങൾ പറയുന്നു. മധ്യവയസ്‌കരായ ഇന്ത്യക്കാരിൽ പ്രമേഹം, ഹൃദ്രോഗം, കാൻസർ എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിച്ചുകൊണ്ട് വയറിലെ കൊഴുപ്പ് ഗുരുതരമായ ആരോഗ്യ ഭീഷണി ഉയർത്തുന്നുണ്ട്.

Advertisment

മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ (MUFA) നല്ലൊരു ഉറവിടമാണ് അവോക്കഡോ. ഇവ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു, വിറ്റാമിൻ കെ, ഫോളേറ്റ്, പൊട്ടാസ്യം, വിറ്റാമിൻ സി, ഇ എന്നിവയുൾപ്പെടെയുള്ള വിവിധ വിറ്റാമിനുകളും ധാതുക്കളും ടിഷ്യു വളർച്ചയ്ക്കും കേടുപാടുകൾ പരിഹരിക്കുന്നതിനും സഹായിക്കുന്നുവെന്ന് മുംബൈയിലെ സർ എച്ച് എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലെ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്‌സ് വിഭാഗം മേധാവി ഡോ.എലീൻ കാൻഡേ പറഞ്ഞു. അവോക്കഡോകളിൽ ആരോഗ്യകരമായ കൊഴുപ്പും നാരുകളും അടങ്ങിയിട്ടുണ്ട്. അവ ദീർഘനേരം നിങ്ങൾക്ക് സംതൃപ്തി നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

''അവോക്കഡോയിൽ 77 ശതമാനം മോണോസാച്ചുറേറ്റഡ് കൊഴുപ്പും ഒലിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ വീക്കം കുറയ്ക്കുകയും ചീത്ത കൊളസ്‌ട്രോൾ പരിമിതപ്പെടുത്തുകയും വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ശരീര ഭാരം കുറയ്ക്കേണ്ട രോഗികളിൽ ഞങ്ങൾ ഇത് ഉപയോഗിക്കുകയും നല്ല ഫലങ്ങൾ കണ്ടെത്തുകയും ചെയ്തു. അതുകൊണ്ടാണ് ഡയറ്റ് പ്ലാനുകളിൽ ഇത് ശുപാർശ ചെയ്യുന്നത്,'' അപ്പോളോ ഹോസ്പിറ്റൽസിലെ ചീഫ് ന്യൂട്രീഷ്യനിസ്റ്റ് ഡോ.പ്രിയങ്ക റോഹ്തഗി അഭിപ്രായപ്പെട്ടു.

അവോക്കാഡോയുടെ ഉപയോഗം മൊത്തം കൊളസ്ട്രോളും ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീനും (എൽഡിഎൽ) അല്ലെങ്കിൽ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുമെന്ന് കണ്ടെത്തിയിരുന്നതായി ജേണൽ ഓഫ് ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സിൽ പ്രസിദ്ധീകരിച്ച ഗവേഷണ പഠനം പറയുന്നു. അവോക്കഡോ കഴിക്കുന്നത് ശരീരഭാരത്തെ പ്രതികൂലമായി ബാധിക്കുന്നില്ലെന്നും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

Advertisment

എത്ര കഴിക്കാം?

''അവോക്കഡോകളിൽ കലോറിയും കൊഴുപ്പും കൂടുതലാണെന്നത് ശ്രദ്ധിക്കേണ്ടതാണ്. അതിനാൽ അമിതമായ അളവിൽ കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കുന്നതിന് ഇടയാക്കും. ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമായി അവോക്കഡോകൾ ശുപാർശ ചെയ്യുന്ന അളവിൽ കഴിക്കുന്നത് നല്ലതാണ്,” ഡോ.കാൻഡേ പറഞ്ഞു.

''ഒരു പഴത്തിൽ 200 കലോറി ഉണ്ട്, അതിനാൽ ഒരെണ്ണം മുഴുവൻ കഴിക്കാൻ കഴിയില്ല. ഒരു ഇടത്തരം വലിപ്പമുള്ള അല്ലെങ്കിൽ ഒരു വലിയ പഴത്തിന്റെ പകുതി ഒരു ദിവസം മതിയാകും. പ്രഭാതഭക്ഷണം വയർ നിറയെ കഴിച്ചശേഷം ഒരു അവോക്കഡോ ഷേക്കോ അല്ലെങ്കിൽ സാലഡോ കഴിക്കാൻ കഴിയില്ല. അപ്പോൾ നിങ്ങളുടെ കലോറി ഉപഭോഗം അമിതമാകും,'' ഡോ.റോഹ്തഗി പറഞ്ഞു.

അവോക്കഡോ കൊളസ്ട്രോൾ എങ്ങനെ ഇല്ലാതാക്കുന്നു

''അവോക്കാഡോയുടെ കൊളസ്ട്രോളിന്റെ അളവിലുള്ള സ്വാധീനത്തെക്കുറിച്ച് നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. അവോക്കഡോ കഴിക്കുന്നത് എച്ച്‌ഡിഎൽ കൊളസ്‌ട്രോളിന്റെയും എൽഡിഎൽ കൊളസ്‌ട്രോളിന്റെയും അളവ് നിയന്ത്രിക്കുന്നു. കാരണം അവയിൽ സ്വാഭാവികമായി ഹൃദയാരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ കൂടുതലാണ്. സി, കെ തുടങ്ങിയ വിറ്റാമിനുകൾ അടങ്ങിയതിനാൽ അവ നാരുകളുടെ നല്ല ഉറവിടമാണ്. ഫൈറ്റോസ്റ്റെറോളുകളുടെ അല്ലെങ്കിൽ കൊളസ്ട്രോൾ കുറയ്ക്കുന്ന പോഷകങ്ങളുടെ ഏറ്റവും സമ്പന്നമായ സ്രോതസ്സാണ് അവ. 2019-ൽ പെൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി നടത്തിയ ഒരു ഗവേഷണത്തിൽ ദിവസവും ഒരു അവോക്കഡോ കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ തടയാൻ സഹായിക്കുമെന്ന് നിർദേശിച്ചിരുന്നു. പഠനത്തിൽ പങ്കെടുത്തവർ ദിവസേന അവോക്കഡോ കഴിക്കുകയും അവരുടെ മൊത്തം കൊളസ്ട്രോൾ ഒരു ഡെസിലിറ്ററിന് 2.9 മില്ലിഗ്രാം (mg/dL) കുറയുന്നതിനും LDL കൊളസ്ട്രോൾ 2.5 mg/dL കുറയുന്നതിനും കാരണമായതായും ഗവേഷകർ കണ്ടെത്തി,'' ഡോ.കാൻഡേ വ്യക്തമാക്കി.

Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: