scorecardresearch

വീട്ടിലുണ്ടാക്കിയ അച്ചാർ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് എന്തുകൊണ്ട്?

ഭക്ഷണത്തിന്റെ രുചി വർദ്ധിപ്പിക്കുന്നതിനു പുറമേ, അച്ചാറിന് മറ്റ് ആരോഗ്യ ഗുണങ്ങളുണ്ട്

ഭക്ഷണത്തിന്റെ രുചി വർദ്ധിപ്പിക്കുന്നതിനു പുറമേ, അച്ചാറിന് മറ്റ് ആരോഗ്യ ഗുണങ്ങളുണ്ട്

author-image
Health Desk
New Update
pickle, ie malayalam

അമ്മയോ അമ്മൂമ്മയോ ഉണ്ടാക്കിയ അച്ചാറിന്റെ സ്വാദ് നമ്മുടെയൊക്കെ നാവിൻ തുമ്പിൽനിന്നും ഒരിക്കലും പോകില്ല. അതോർക്കുമ്പോൾ തന്നെ നാവിൽ വെളളമൂറും. തിരക്കേറിയ ജീവിതത്തിൽ അച്ചാറുകൾ വീട്ടിലുണ്ടാക്കാൻ പലർക്കും സമയമില്ല. സൂപ്പർ മാർക്കറ്റുകളിൽനിന്നും വാങ്ങിക്കുകയാണ് പലരും. പക്ഷേ വീട്ടിലുണ്ടാക്കിയ അച്ചാറിന് ഗുണങ്ങൾ നിരവധിയാണ്.

Advertisment

ഭക്ഷണത്തോടൊപ്പം വീട്ടിലുണ്ടാക്കിയ അച്ചാർ കഴിക്കുന്നത് ആസക്തിയെ ശമിപ്പിക്കുക മാത്രമല്ല സമഗ്ര ആരോഗ്യം ഉറപ്പാക്കുകയും ചെയ്യും. ഭക്ഷണത്തിന്റെ രുചി വർദ്ധിപ്പിക്കുന്നതിനു പുറമേ, അച്ചാറിന് മറ്റ് ആരോഗ്യ ഗുണങ്ങളുണ്ട്. വീട്ടിലുണ്ടാക്കിയ അച്ചാർ നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാകേണ്ടത് എന്തുകൊണ്ടെന്ന് ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ പറയുകയാണ് സെലിബ്രിറ്റി പോഷകാഹാര വിദഗ്‌ധൻ റുജുത ദിവാകർ.

Read Also: മുടിയുടെ സ്വാഭാവിക വളർച്ച വേഗത്തിലാക്കുന്ന ഭക്ഷണങ്ങൾ

  • ഭക്ഷണത്തിന്റെ രുചിയും സ്വാദും വർദ്ധിപ്പിക്കുന്നു
  • ശരീരത്തിലെ ദഹന പ്രക്രിയകൾക്ക് സഹായിക്കുന്നു
  • വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ വിശ്വസനീയമായ ഉറവിടമാണ്
  • ശരീരത്തിന് ആരോഗ്യകരമായ ബാക്ടീരിയകൾ നൽകുന്നു, ഇത് ശരീരത്തിൽ ബി 12 പോലുള്ള വിറ്റാമിനുകൾ ഉത്പാദിപ്പിക്കുന്നത് എളുപ്പമാക്കുന്നു
  • നിങ്ങളുടെ കുടലിൽ മോശം ബാക്ടീരിയകൾ വസിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നു

നിങ്ങൾ വീട്ടിൽ തന്നെ അച്ചാർ ഉണ്ടാക്കാൻ തുടങ്ങുകയാണെങ്കിൽ, ഈ ടിപ്സ് മനസ്സിൽ വയ്ക്കുക

Advertisment

അച്ചാറുകൾ ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്താണ്?

ശരിയായ അളവിൽ ഉപ്പും എണ്ണയും ഇല്ലെങ്കിൽ മോശം ബാക്ടീരിയകൾ വളരുകയും അച്ചാറുകൾ കേടാകുകയും ചെയ്യും. അച്ചാറിലുളള ആരോഗ്യകരമായ ബാക്ടീരിയ പ്രമേഹത്തിനും ഹൃദ്രോഗങ്ങൾക്കും പ്രത്യേകിച്ചും ഉപയോഗപ്രദമാണ്.

അച്ചാർ ഒരുപാട് കഴിക്കരുത്. ഭക്ഷണത്തിൽ ചെറിയൊരു അളവിൽ ഉൾപ്പെടുത്തുക. ചോറിനൊപ്പം അച്ചാർ കഴിക്കുന്നത് ശരീരത്തിന് പ്രീ, പ്രോ-ബയോട്ടിക് എന്നിവയുടെ ശരിയായ കോംബോ നൽകുന്നുവെന്ന് പോഷകാഹാര വിദഗ്‌ധൻ റുജുത ദിവാകർ പറയുന്നു.

Read in English: Why homemade pickle should be a part of your diet

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: