നിങ്ങൾ കഴിക്കുന്ന ഭക്ഷണമാണ് മുടിയുടെ വളർച്ചയ്ക്കും സഹായിക്കുന്നത്. മാനസിക പിരിമുറുക്കവും സമ്മർദങ്ങളും കാരണം പലരിലും മുടി കൊഴിച്ചിൽ ഉണ്ടാകുന്നുണ്ട്. ഇതിനുളള പരിഹാരം നമ്മുടെ ഭക്ഷണത്തിൽ തന്നെയുണ്ട്.

ഓരോരുത്തരുടെ മുടിയുടെ ഘടനയിലും ടൈപ്പിലും മാറ്റമുണ്ട്. മുടിയിൽ ഷാംപുവോ മറ്റു പദാർഥങ്ങളോ ഒന്നും കുറച്ചു നാൾ ഉപയോഗിക്കാതിരുന്നാൽ നിങ്ങളുടെ മുടി ഓയിലിയാണോ, ഡ്രൈയാണോ അതോ നോർമലാണോയെന്ന് തിരിച്ചറിയാൻ കഴിയും. വൈവിധ്യമാർന്നതും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കുന്നത് മുടിയുടെ വളർച്ചയ്ക്ക് സഹായിക്കും. അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജി പറയുന്നത്, ഒരാളിൽ ഒരു ദിവസവും 50 മുതൽ 100 വരെ മുടി നഷ്ടപ്പെടുമെന്നാണ്.

Read Also: വെറും വയറ്റിൽ പപ്പായ കഴിക്കുന്നതിന്റെ ഗുണങ്ങൾ

  • മുടിയുടെ വളർച്ച കൂട്ടാൻ സഹായിക്കുന്ന ബയോട്ടിൻ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ഡി, ചില ധാതുക്കൾ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്.
  • ഡോകോസഹെക്സെനോയിക് ആസിഡ് അടങ്ങിയ മത്സ്യ എണ്ണ മുടിയുടെ വളർച്ച കൂട്ടുമെന്ന് 2018 ലെ പഠനത്തിൽ കണ്ടെത്തി. ഈ എണ്ണയിൽ ഒമേഗ -3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്.
  • വെജിറ്റേറിയൻ ഡയറ്റ് പിന്തുടരുന്നവർക്ക് വാൽനട്ട്, ഫ്ളാക്സ് സീഡ്, ചിയ വിത്ത്, സോയാബീൻ ഓയിൽ എന്നിവയിൽ നിന്ന് ഒമേഗ -3 ലഭിക്കും.
  • എൽ-ലൈസിൻ കുറവ് മുടി കൊഴിച്ചിലിന് കാരണമാകും. ബീൻസ്, പയർ, അണ്ടിപ്പരിപ്പ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്

Read in English: Foods that can speed up hair growth naturally

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook