scorecardresearch

മത്തൻ കുരു കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ

ഭക്ഷണത്തിൽ മത്തങ്ങയുടെ കുരു ഉൾപ്പെടുത്തുന്നത് ഹോർമോൺ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും

ഭക്ഷണത്തിൽ മത്തങ്ങയുടെ കുരു ഉൾപ്പെടുത്തുന്നത് ഹോർമോൺ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
pumpkin seeds, health, ie malayalam

മത്തൻ കുരു ഉയർന്ന പോഷകഗുണമുള്ളതിനാൽ 'സ്ത്രീകൾക്കുള്ള സൂപ്പർഫുഡ്' ആണെന്ന് പറയപ്പെടുന്നു. പിസിഒഎസ് (പോളിസിസ്റ്റിക് ഓവറി സിൻഡ്രോം) പോലുള്ളവയ്ക്ക് അവ പ്രയോജനകരമാണെന്ന് ഫിറ്റ്ബിയുടെ പ്രോഗ്രാം ഡയറക്ടറും ഹെഡ് ട്രെയിനറുമായ അവിനാഷ് രാജപേട്ട് പറഞ്ഞു.

Advertisment

ഭക്ഷണത്തിൽ മത്തങ്ങയുടെ കുരു ഉൾപ്പെടുത്തുന്നത് ഹോർമോൺ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. “മഗ്നീഷ്യത്തിന്റെ സമ്പന്നമായ ഉറവിടമായതിനാൽ, അവ അസ്ഥികളുടെ രൂപീകരണത്തിന് മികച്ചതാണ്. ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡിന്റെ സ്വാഭാവിക ഉറവിടമാണ്, ഇത് ഉറക്കം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. പിസിഒഎസ് ഉള്ള സ്ത്രീകൾ ഉറങ്ങാൻ പോകുന്നതിനു മുമ്പ് ഒരു നുള്ള് മത്തങ്ങ കുരു കഴിക്കുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കും,” അദ്ദേഹം നിർദ്ദേശിച്ചു.

പിസിഒഎസ് ഉള്ള സ്ത്രീകൾ മത്തൻ കുരു കഴിച്ചാലുള്ള ഗുണങ്ങൾ

  • മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കുന്നു
  • ഇവയിൽ അവശ്യ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്
  • കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു
  • മഗ്നീഷ്യത്തിന്റെ നല്ല ഉറവിടം
  • ആർത്തവവിരാമത്തിനുശേഷം സ്ത്രീകളിൽ ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുന്നു

മത്തങ്ങയുടെ കുരു കഴിക്കാൻ നിരവധി മാർഗങ്ങളുണ്ട്. അവ ഉണക്കിയോ വറുത്തോ കഴിക്കാം, സലാഡുകളിലും സൂപ്പുകളിലും ചേർക്കാം. ഓട്‌സ് അല്ലെങ്കിൽ പുഡ്ഡിങ്ങുകളിൽ മിക്സ് ചെയ്യാം, സോസുകളിലും ചട്നികളിലും പൊടിച്ച് ചേർക്കാം,” അദ്ദേഹം പറഞ്ഞു.

Advertisment

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ഈ സമയങ്ങളിൽ സൂര്യപ്രകാശമേൽക്കൂ; ആരോഗ്യ ഗുണങ്ങളേറെ

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: