Latest News

ഈ സമയങ്ങളിൽ സൂര്യപ്രകാശമേൽക്കൂ; ആരോഗ്യ ഗുണങ്ങളേറെ

എല്ലാ ദിവസവും ഒരു പ്രത്യേക സമയത്ത് സൂര്യപ്രകാശം ഏൽക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്

health, health tips, ie malayalam

ശരീരത്തിൽ വൈറ്റമിൻ ഡിയുടെ കുറവ് പരിഹരിക്കാൻ സൂര്യപ്രകാശത്തിന് കഴിയും. സൂര്യരശ്മികള്‍ ശരീരത്തിൽ ഏൽക്കുമ്പോൾ നടക്കുന്ന പല രാസപ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് ശരീരത്തില്‍ വൈറ്റമിൻ ഡി ഉത്പാദിപ്പിക്കപ്പെടുന്നത്. എല്ലാ ദിവസവും ഒരു പ്രത്യേക സമയത്ത് സൂര്യപ്രകാശം ഏൽക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

സൂര്യപ്രകാശം ദിവസവും ശരീരത്തിൽ ഏൽക്കേണ്ടതിന്റെ ആവകശ്യതയെക്കുറിച്ച് ആയുർവേദ ഡോക്ടർ ദിക്സ ഭാവ്സർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.

  • സൂര്യപ്രകാശത്തിൽ അടങ്ങിയിരിക്കുന്ന UVA നൈട്രിക് ഓക്സൈഡ് വർദ്ധിപ്പിക്കുന്നു
  • ഉത്കണ്ഠ, വിഷാദം ഉൾപ്പെടെ മാനസികാരോഗ്യത്തിന് നിർണായകമായ സെറോടോണിൻ, മെലറ്റോണിൻ, ഡോപാമൈൻ അടക്കമുളള ന്യൂറോ ട്രാൻസ്മിറ്ററുകൾ നിർമ്മിക്കാനും സൂര്യപ്രകാശം സഹായിക്കുന്നു.
  • ശരീരത്തിന്റെ പ്രതിരോധ ശക്തി വര്‍ധിപ്പിക്കാനും അലര്‍ജി പ്രശ്നങ്ങൾ മാറുന്നതിനും സൂര്യപ്രകാശം സഹായിക്കും.
  • സൂര്യപ്രകാശമേല്‍ക്കുമ്പോര്‍ ശരീരത്തില്‍ മെലാറ്റോണിൻ (ഉറക്ക ഹോർമോൺ) ഉല്‍പാദിപ്പിക്കപ്പെടും, ഇത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും.

അതേസമയം, സൂര്യപ്രകാശം ഏൽക്കുന്നത് കൂടുതലാകരുതെന്നും അവർ നിർദേശിച്ചു. സൂര്യപ്രകാശം ഏൽക്കുന്നതിനുള്ള മികച്ച സമയം ഏതാണെന്നും ഡോ.ഭാവ്സർ പറഞ്ഞിട്ടുണ്ട്. രാവിലെ 25-30 മിനിറ്റും (സൂര്യോദയത്തിനുശേഷം അല്ലെങ്കിൽ രാവിലെ 8 മണിക്കു മുൻപായി), വൈകീട്ടും ( സൂര്യാസ്തമയ സമയത്ത്) സൂര്യപ്രകാശം ഏൽക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുമെന്ന് അവർ പറഞ്ഞു.

Read More: പ്രമേഹം നിയന്ത്രിക്കും, ദഹനത്തെ സഹായിക്കും; ഉലുവയുടെ ആരോഗ്യ ഗുണങ്ങൾ

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Sun exposure in the morning and evening at these times can do wonders to your health

Next Story
പാലിനൊപ്പം വാഴപ്പഴം കഴിക്കരുത്; കാരണം ഇതാണ്milk, banana, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com