scorecardresearch

30 ദിവസം 5 കുതിർത്ത ബദാം കഴിക്കുക, നേടാം ഈ ആരോഗ്യ ഗുണങ്ങൾ

കുതിർത്ത് കഴിക്കുന്നതിലൂടെ ദഹിക്കാൻ എളുപ്പമാക്കുകയും പോഷക ആഗിരണം വർധിപ്പിക്കുകയും ചെയ്യും

കുതിർത്ത് കഴിക്കുന്നതിലൂടെ ദഹിക്കാൻ എളുപ്പമാക്കുകയും പോഷക ആഗിരണം വർധിപ്പിക്കുകയും ചെയ്യും

author-image
WebDesk
New Update
health

Source: Freepik

പോഷകഗുണങ്ങളേറെയുള്ള ഒരു നട്സാണ് ബദാം. ഒരു മാസത്തേക്ക് ദിവസവും 5 കുതിർത്ത ബദാം കഴിക്കുന്നത് ശരീരത്തിൽ ശ്രദ്ധേയമായ മാറ്റങ്ങൾ വരുത്തും. കുതിർത്ത് കഴിക്കുന്നതിലൂടെ ദഹിക്കാൻ എളുപ്പമാക്കുകയും പോഷക ആഗിരണം വർധിപ്പിക്കുകയും ചെയ്യും. ദിവസവും കുതിർത്ത ബദാം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ നോക്കാം.

1. ദഹനത്തെ സഹായിക്കുന്നു

Advertisment

ദഹനത്തെ പ്രോത്സാഹിപ്പിക്കുന്ന ഭക്ഷണ നാരുകൾ ബദാമിൽ അടങ്ങിയിട്ടുണ്ട്. ഇത് പതിവ് മലവിസർജനത്തിന് സഹായിക്കുന്നു. ബദാമിലെ ആരോഗ്യകരമായ കൊഴുപ്പുകളും നാരുകളും ദിവസം മുഴുവൻ വിറ്റാമിനുകളും ധാതുക്കളും നന്നായി ആഗിരണം ചെയ്യുന്നതിന് ദഹനവ്യവസ്ഥയെ സജ്ജമാക്കുന്നു.

Also Read: വെജിറ്റേറിയൻ ഭക്ഷണം, 1 മണിക്കൂർ വ്യായാമം; ഭൂമി പട്നേക്കർ 35 കിലോ കുറച്ചത് ഇങ്ങനെ

2. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു

ഈ നട്സുകളിൽ ഗ്ലൈസെമിക് സൂചിക കുറവാണ്, ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സമ്പന്നമാണ്. രാവിലെ ആദ്യം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുകയും പെട്ടെന്നുള്ള വർധനവ് തടയുകയും ചെയ്യുന്നു. ഒഴിഞ്ഞ വയറ്റിൽ കഴിക്കുമ്പോൾ ഊർജം നൽകുന്നു. 

3. ശരീര ഭാരം നിയന്ത്രിക്കുന്നു

Advertisment

വിശക്കുന്നുണ്ടെങ്കിൽ, രാവിലെ 5 കുതിർത്ത ബദാം കഴിക്കാൻ ശ്രമിക്കുക. ജങ്ക് ഫുഡ് കഴിക്കാനുള്ള പ്രേരണയില്ലാതെ ദിവസം മുഴുവൻ സ്ഥിരമായ ഊർജം നൽകും. വിശപ്പ് കുറയ്ക്കുകയും പിന്നീട് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നതിലൂടെ ബദാം ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. 

Also Read:അത്താഴം നേരത്തെ കഴിച്ച് നോക്കൂ; കാത്തിരിക്കുന്നത് അനവധി ആരോഗ്യ ഗുണങ്ങൾ

4. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

ഹൃദയാരോഗ്യത്തെ സഹായിക്കുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ബദാമിൽ അടങ്ങിയിട്ടുണ്ട്. രാവിലെ കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും നല്ല കൊളസ്‌ട്രോൾ വർധിപ്പിക്കാനും സഹായിക്കും. വിറ്റാമിൻ ഇ, റൈബോഫ്ലേവിൻ, എൽ-കാർനിറ്റൈൻ എന്നിവയുൾപ്പെടെ തലച്ചോറിന്റെ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങളുടെ മികച്ച ഉറവിടങ്ങളാണ് ഈ നട്‌സ്. രാവിലെ കഴിക്കുന്നത് വൈജ്ഞാനിക പ്രവർത്തനം, ഓർമ്മശക്തി, ഏകാഗ്രത എന്നിവ വർധിപ്പിക്കും.

Also Read: 4 മാസം കൊണ്ട് 25 കിലോ കുറയ്ക്കാം; ഈ 7 കാര്യങ്ങൾ ചെയ്തു നോക്കൂ

5. എല്ലുകളെ ശക്തിപ്പെടുത്തുന്നു

പ്രായമാകുന്തോറും അസ്ഥികളിലെ കാൽസ്യം നഷ്ടപ്പെടുന്നതിനാൽ അസ്ഥികളെ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ബദാമിലെ കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയുടെ അളവ് അസ്ഥികളുടെ ആരോഗ്യത്തിന് സഹായിക്കുന്നു. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Also Read: ദിവസവും ഒരു കിവി കഴിച്ച് തുടങ്ങൂ, ആരോഗ്യത്തെ മാറ്റി മറിക്കും

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: