4 മാസം കൊണ്ട് 25 കിലോ കുറയ്ക്കാം; ഈ 7 കാര്യങ്ങൾ ചെയ്തു നോക്കൂ

80/20 നിയമം പാലിക്കാം

80 ശതമാനം ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുക, 20 ശതമാനം നിങ്ങളുടെ ആഗ്രഹങ്ങൾക്കായി മാറ്റിവയ്ക്കുക, പ്രത്യേകിച്ച് നിങ്ങൾ പുറത്തായിരിക്കുമ്പോൾ. എപ്പോഴും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കാം

പ്രോട്ടീനിന് മുൻഗണന നൽകാം

ചിക്കൻ, മത്സ്യം, മുട്ട, ബീൻസ്, ആട്ടിറച്ചി, ഗ്രീക്ക് തൈര് യോഗർട്ട് തുടങ്ങി നിങ്ങളുടെ പ്ലേറ്റിൽ പ്രോട്ടീൻ നിറയ്ക്കുക. ഇത് നിങ്ങളെ വയറു നിറയ്ക്കും, കൂടാതെ ലഘുഭക്ഷണത്തോടുള്ള ആസക്തികളെ ഇല്ലാതാക്കുകയും ചെയ്യാം

എല്ലാ ദിവസവും നടക്കാം

ദിവസവും 10,000 ചുവടുകൾ നടക്കുക. നടത്തം കൊഴുപ്പ് കത്തിക്കുന്നു. കൊഴുപ്പ് എളുപ്പത്തിൽ ഉരുക്കുന്ന ലളിതമായ വ്യായാമമാണിത്

ദിവസവും 7–8 മണിക്കൂർ ഉറക്കം

എപ്പോഴും വിശക്കുക, അമിത ക്ഷീണം, വ്യായാമം ചെയ്യാൻ മടി ഇവയൊക്കെ ഒഴിവാക്കാൻ ദിവസവും 7–8 മണിക്കൂർ ഉറങ്ങാം

ആഴ്ചയിൽ 3 തവണ സ്ട്രെങ്ത് ട്രെയിനിങ്

കാർഡിയോയിൽ മാത്രം ആശ്രയിക്കരുത്. ആഴ്ചയിൽ 2-3 സ്ട്രെങ്ത് വർക്കൗട്ടുകൾ ഉൾപ്പെടുത്താം

ഭക്ഷണം നേരത്തെ പ്ലാൻ ചെയ്യാം

ഭക്ഷണം മുൻകൂട്ടി തീരുമാനിക്കുന്നത് അനാവശ്യമായി കാലറി കൂട്ടുന്നത് തടയും. നിങ്ങൾക്ക് ആവശ്യമുള്ള ഭക്ഷണം മാത്രം കഴിക്കാനും അനാരോഗ്യകരമായവ ഒഴിവാക്കാനും സാധിക്കും

സ്ഥിരത പുലർത്താം

ശരീര ഭാരം കുറയ്ക്കാനായി എപ്പോഴും മുൻകൂട്ടി നിശ്ചയിച്ചതുപോലെ മാത്രമേ ജീവിക്കൂവെന്ന ചിന്ത മാറ്റുക. പെർഫെക്ട് ആകാൻ ശ്രമിക്കാതെ സ്ഥിരത പുലർത്താം | ചിത്രങ്ങൾ: ഫ്രീപിക്