scorecardresearch

ഹൈപ്പോതൈറോയിഡിസം ഉണ്ടോ? ഈ ഭക്ഷണങ്ങൾ ഒഴിവാക്കുക

ചില ഭക്ഷണങ്ങൾ ഹൈപ്പോതൈറോയിഡിസം വഷളാക്കിയേക്കാം

ചില ഭക്ഷണങ്ങൾ ഹൈപ്പോതൈറോയിഡിസം വഷളാക്കിയേക്കാം

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
food, health, ie malayalam

തൈറോയ്ഡ് ഗ്രന്ഥിക്ക് ഹോർമോണുകൾ വേണ്ടത്ര ഉത്പാദിപ്പിക്കാൻ കഴിയാതെ വരുമ്പോൾ ഹൈപ്പോതൈറോയിഡിസം ഉണ്ടാകുന്നു. ശരീരഭാരം കൂടുക, ആലസ്യം, ശരീരത്തിന് പലപ്പോഴും തണുപ്പ് അനുഭവപ്പെടുക, ചർമ്മം പരുക്കനാവുക, നഖങ്ങൾ പെട്ടെന്ന് പൊട്ടിപോകുക, മുടി കൊഴിച്ചിൽ എന്നിവയൊക്കെ ഹൈപ്പോതൈറോയിഡിസത്തിന്റെ ലക്ഷണങ്ങളാണ്. ചില ഭക്ഷണങ്ങൾ ഹൈപ്പോതൈറോയിഡിസം വഷളാക്കിയേക്കാം.

Advertisment

തൈറോയിഡ് രോഗിയാണെങ്കിൽ ഇനി പറയുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുക.

  1. സംസ്കരിച്ച ഭക്ഷണങ്ങൾ

പ്രോസസ് ചെയ്ത ഭക്ഷണങ്ങളിൽ പാക്കേജുചെയ്ത (ഉരുളക്കിഴങ്ങ് ചിപ്‌സ്, വേഫറുകൾ മുതലായവ), വേവിച്ച ഫ്രോസൺ ഭക്ഷണങ്ങൾ (ഫ്രൈകൾ, ചിക്കൻ നഗറ്റുകൾ മുതലായവ) ഉൾപ്പെടുന്നു. സംസ്കരിച്ച ഭക്ഷണങ്ങളിൽ ഉയർന്ന അളവിൽ സോഡിയം അടങ്ങിയിട്ടുണ്ട്, തൈറോയ്ഡ് ബാധിച്ച ആളുകൾ സോഡിയത്തിന്റെ ഉപയോഗം ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യേണ്ടതുണ്ട്. ഉയർന്ന സോഡിയം അടങ്ങിയ ഭക്ഷണക്രമം ചിലരിൽ രക്തസമ്മർദം വർധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്, ഇത് തൈറോയ്ഡ് ബാധിച്ച ആളുകൾക്ക് മോശമാണ്.

  1. ക്രൂസിഫറസ് പച്ചക്കറികൾ

ക്രൂസിഫറസ് പച്ചക്കറികൾ കൂടുതലും പച്ച ഇലക്കറികളാണ്. കോളിഫ്ളവർ, കാലെ, ബ്രൊക്കോളി, കാബേജ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ക്രൂസിഫറസ് പച്ചക്കറികൾ പോഷകങ്ങൾ നിറഞ്ഞതാണെങ്കിലും, ഈ പച്ചക്കറികളിൽ ഏതെങ്കിലും കഴിച്ചാൽ ശരീരം അയോഡിൻ ഉപയോഗിക്കുന്നതിൽ പ്രശ്‌നമുണ്ടാകുമെന്ന് പഠനങ്ങൾ കണ്ടെത്തി. അതിനാൽ, ക്രൂസിഫറസ് പച്ചക്കറികൾ പരിമിതമായ അളവിൽ മാത്രം കഴിക്കുക.

  1. സോയാബീനും അവയുടെ ഉൽപ്പന്നങ്ങളും

സോയാബീനും അവയുടെ ഉൽപ്പന്നങ്ങളായ ടോഫു, എഡമാം, മിസോ മുതലായവയിലും ഐസോഫ്ലേവോൺസ് എന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഐസോഫ്ലേവോൺസ് തൈറോയ്ഡ് വരാനുള്ള സാധ്യത വർധിപ്പിക്കും. തൈറോയ്ഡ് ബാധിച്ചവരിൽ, ഈ ഉൽപ്പന്നങ്ങൾ തൈറോയ്ഡ് മരുന്നുകളുടെ ഫലത്തെ ഇല്ലാതാക്കിയേക്കാം.

Advertisment
  1. ഗ്ലൂറ്റൻ

ഗ്ലൂറ്റൻ (ഗോതമ്പ്, ബാർലി) അടങ്ങിയ ഭക്ഷണങ്ങൾ തൈറോയ്ഡ് രോഗികൾ ഒഴിവാക്കണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു. ഗ്ലൂറ്റൻ തൈറോയ്ഡ് മരുന്നുകളുടെ ഫലം കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ, തൈറോയ്ഡ് ബാധിച്ച പലർക്കും സീലിയാക് ഡിസീസ് ഉണ്ട്, അതിനാൽ തൈറോയ്ഡ് രോഗികൾ ഗ്ലൂറ്റൻ പൂർണ്ണമായും ഉപേക്ഷിക്കേണ്ടതുണ്ട്.

  1. കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ

ശരീരത്തിന് ആരോഗ്യകരമായ ചില കൊഴുപ്പുകൾ ആവശ്യമാണെങ്കിലും, അനാരോഗ്യകരമായ കൊഴുപ്പുള്ള ഭക്ഷണങ്ങൾ തൈറോയ്ഡ് രോഗികളുടെ ആരോഗ്യത്തെ മോശമായി ബാധിക്കും. കൊഴുപ്പുള്ള ഭക്ഷണങ്ങളിൽ വറുത്ത ഭക്ഷണങ്ങൾ, മാംസം, ചില പാലുൽപ്പന്നങ്ങൾ മുതലായവ ഉൾപ്പെടുന്നു.

  1. ഉയർന്ന ഫൈബർ ഭക്ഷണങ്ങൾ

ബീൻസ്, പയർവർഗ്ഗങ്ങൾ, റൊട്ടി, പച്ചക്കറികൾ തുടങ്ങിയവയാണ് ഏറ്റവും സാധാരണമായ ഉയർന്ന ഫൈബർ ഭക്ഷണങ്ങൾ. ഉയർന്ന നാരുകളുള്ള ഭക്ഷണങ്ങൾ ദഹിപ്പിക്കാൻ കൂടുതൽ സമയം വേണ്ടിവരും. ഇത് ദഹനവ്യവസ്ഥയ്ക്ക് അമിത ജോലി നൽകും. ഇത് തൈറോയ്ഡ് മരുന്നുകളുടെ ശരീരത്തിലെ ഫലങ്ങളെപ്പോലും ബാധിച്ചേക്കാം.

  1. മദ്യം

മദ്യപാനം ശരീരത്തിൽ വിവിധ പ്രതികൂല ഫലങ്ങൾ ഉണ്ടാക്കുന്നു, അതിലൊന്ന് തൈറോയ്ഡ് വഷളാക്കുന്നു. തൈറോയ്ഡ് രോഗികൾ മദ്യത്തിന്റെ ഉപയോഗം പൂർണമായി കുറയ്ക്കാൻ ഡോക്ടർമാർ നിർദേശിക്കുന്നു. തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണുകളുടെ അളവിനെ മദ്യം പ്രതികൂലമായി ബാധിക്കും. കൂടാതെ, അമിതമായ മദ്യപാനം തൈറോയ്ഡ് ഹോർമോണുകളുടെ ഉപയോഗത്തിൽ നിന്ന് ശരീരത്തെ പരിമിതപ്പെടുത്തും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: