scorecardresearch
Latest News

മുടി കൊഴിച്ചിൽ, നഖം പൊട്ടൽ, ഉയരുന്ന ശരീരഭാരം; ഈ ലക്ഷണങ്ങൾ നിസാരമായി കാണരുത്

കരിമംഗലം, മുടി വൃത്താകൃതിയിൽ കൊഴിഞ്ഞ് പോവുക തുടങ്ങിയ അവസ്ഥകളുമായും ഹൈപ്പോതൈറോയിഡിസം ബന്ധപ്പെട്ടു കിടക്കുന്നു

മുടി കൊഴിച്ചിൽ, നഖം പൊട്ടൽ, ഉയരുന്ന ശരീരഭാരം; ഈ ലക്ഷണങ്ങൾ നിസാരമായി കാണരുത്

തൈറോയിഡ് ഗ്രന്ഥി ആവശ്യത്തിനുള്ള ഹോർമോൺ ഉത്പാദിപ്പിക്കാതിരിക്കുകയോ തൈറോയിഡ് പ്രവർത്തനരഹിതം ആയിരിക്കുകയോ ചെയ്യുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം (Hypothyroidism). ഉപാപചയ പ്രവർത്തനങ്ങളെ ഹൈപ്പോതൈറോയിഡിസം സാവധാനത്തിലാക്കുന്നു.

ഹൈപ്പോതൈറോയിഡിസത്തിന്റെ പൊതുവായ ലക്ഷണങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഡോക്ടർ ആഞ്ചൽ.

  • ശരീരഭാരം കൂടുന്നു
  • ആലസ്യം
  • ശരീരത്തിന് പലപ്പോഴും തണുപ്പ് അനുഭവപ്പെടും
  • ചർമ്മം പരുക്കനാവും
  • കൈപ്പടം വരണ്ടിരിക്കും
  • ചർമ്മം വിളറിയിരിക്കും
  • നഖങ്ങൾ പെട്ടെന്ന് പൊട്ടിപോകും
  • മുടി കൊഴിച്ചിൽ

ഈ ലക്ഷണങ്ങളെല്ലാം കാണുന്നുവെങ്കിൽ ഉടനെ തന്നെ ഡോക്ടറെ കണ്ട് വിദഗ്ധോപദേശം തേടുക.

ഓരോ വ്യക്തിയുടെയും ശരീരത്തിലെ ടിഎസ്എച്ച് (thyroid stimulating hormones) നില പരിശോധിച്ചതിനു അനുസരിച്ചാണ് ചികിത്സ തീരുമാനിക്കുക.

ഹൈപ്പോതൈറോയിഡിസം ഉള്ള വ്യക്തികൾ ഭക്ഷണശീലങ്ങളിലും ജീവിതശൈലിയിലും മാറ്റങ്ങൾ വരുത്തേണ്ടതും അത്യാവശ്യമാണ്. പഴങ്ങളും പച്ചക്കറികളും ധാരാളമായി അടങ്ങിയ സമീകൃതാഹാരം കഴിക്കുക. പതിവായി വ്യായാമം ചെയ്യുക. ഭാരം നിയന്ത്രണവിധേയമാക്കുക. യോഗ, മെഡിറ്റേഷൻ എന്നിവ ശീലമാക്കുകയും സമ്മർദ്ദം ഒഴിവാക്കുകയും ചെയ്യുക.

കരിമംഗലം (melasma), മുടി വൃത്താകൃതിയിൽ കൊഴിഞ്ഞ് പോവുക (alopecia areata) തുടങ്ങിയ അവസ്ഥകളുമായും ഹൈപ്പോതൈറോയിഡിസം ബന്ധപ്പെട്ടിരിക്കുന്നു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Hypothyroidism common signs and symptoms