/indian-express-malayalam/media/media_files/uploads/2021/04/periods.jpg)
രാജ്യത്ത് മേയ് ഒന്നു മുതൽ 18 വയസിനു മുകളിലുളളവർക്ക് കോവിഡ് വാക്സിൻ വിതരണം തുടങ്ങും. ഈ സമയത്ത് കോവിഡ് വാക്സിനും ആർത്തവചക്രവുമായി ബന്ധപ്പെട്ട പല കിംവദന്തികളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മെഡിക്കൽ പ്രാക്ടീഷണർമാർ ഉൾപ്പെടെയുള്ള ആരോഗ്യ വിദഗ്‌ധർ ഈ കിംവദന്തികൾക്കുളള മറുപടി നൽകുന്നുണ്ട്.
കോവിഡ് വാക്സിനും ആർത്തചക്രത്തിലെ മാറ്റങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരു ഡാറ്റയും നിലവിൽ ഇല്ലെന്ന് യെലെ സ്കൂൾ ഓഫ് മെഡിസിനിലെ ആലീസ് ലു ഗുള്ളിഗനും ഡോ.റാണ്ടി ഹട്ടർ എപ്സ്റ്റൈനും ന്യൂയോർക്ക് ടൈംസിൽ എഴുതി. രണ്ടും തമ്മിൽ ബന്ധമുണ്ടെങ്കിൽ പോലും ആർത്തവത്തിലെ വ്യതിയാനത്തിൽ ഭയപ്പെടേണ്ടതില്ലെന്ന് ഗാർഡിയൻ ഡോട് കോം റിപ്പോർട്ട് ചെയ്യുന്നു.
കോവിഡ് വാക്സിൻ എടുക്കുമ്പോഴുണ്ടാകുന്ന സാധാരണ പാർശ്വഫലങ്ങൾ മാറ്റിനിർത്തിയാൽ ആർത്തവചക്രത്തിൽ ചില താൽക്കാലിക മാറ്റങ്ങളുണ്ടാകാമെന്ന് ഈ വർഷമാദ്യം യുകെയിലെ രണ്ടു ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നതായി ഡെയ്‌ലിമെയിൽകോ ഡോട് യുകെ റിപ്പോർട്ട് ചെയ്യുന്നു.
ആർത്തവസമയത്തും അതിനോട് അടുക്കുന്ന ദിവസങ്ങളിലും സ്ത്രീകൾ കോവിഡ് വാക്സിൻ സ്വീകരിക്കാൻ പോകരുതെന്ന വാട്സാപ്പ് സന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ സന്ദേശത്തെക്കുറിച്ച് ഗൈനക്കോളജിസ്റ്റ് ഡോ.മുൻജാൽ വി.കപാഡിയയ്ക്ക് പറയാനുളളത് ഇതാണ്, ''ഇത്തരത്തിലുളള വാട്സാപ്പ് കിംവദന്തികളെ കണക്കിലെടുക്കരുത്. നിങ്ങളുടെ ആർത്തവത്തെ വാക്സിൻ ബാധിക്കില്ല. കഴിയുന്നത്ര വേഗം വാക്സിൻ എടുക്കുക''.
ആർത്തവസമയത്താണ് കോവിഡ് വാക്സിന്റെ രണ്ടു ഡോസുകളും താൻ സ്വീകരിച്ചതെന്ന് ഒരു ആരോഗ്യ പ്രവർത്തക ട്വിറ്ററിൽ എഴുതി. ''ആർത്തവ സമയത്താണ് രണ്ടും ഡോസും സ്വീകരിച്ചത്. വാക്സിൻ എടുക്കുക. വളരെ ചെറിയ പാർശ്വഫലങ്ങൾ ഉണ്ടെങ്കിലും അത് നിങ്ങളുടെ ജീവൻ രക്ഷിക്കും.''
I got both my doses when I had my periods. I got covid later on because I work in a hospital but recovered without side effects within a week all thanks to he vaccine. PLEASE GET VACCINATED, there will be very mild side effects BUT IT WILL SAVE YOUR LIFE. https://t.co/XqZCM0Ob0k
— S (@vakeel_saheba) April 24, 2021
പ്രചരിക്കുന്ന കിംവദന്തികളിൽ യാതൊരുവിധ വാസ്തവവുമില്ലെന്ന് മറ്റൊരു ഡോക്ടറും വിശദീകരിച്ചു.
കോവിഡ് വാക്സിൻ ആർത്തവചക്രത്തെ ബാധിക്കില്ലെന്ന് കോകിലബെൻ അംബാനി ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.വൈശാലി ജോഷി ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു. ''കോവിഡ് വാക്സിൻ ആർത്തവത്തെ ബാധിക്കുമെന്നതിന് ഒരു ഡാറ്റയും ഇല്ല. ആളുകൾ അവരുടെ വ്യക്തിപരമായ അനുഭവങ്ങൾ പങ്കിടുന്ന സോഷ്യൽ മീഡിയയിൽ നിന്നാണ് ഇത് ഉത്ഭവിച്ചത്. എല്ലാ ഇന്റർനാഷണൽ അഡ്വൈസറി ബോഡികളും സംഘടനകളും ഇത് അംഗീകരിച്ചിട്ടില്ല. ആർത്തവ സമയമനുസരിച്ച് ഒരാൾ വാക്സിനേഷൻ തീയതി ഷെഡ്യൂൾ ചെയ്യേണ്ടതില്ല.''
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.