Covid-19 vaccine registration, How to register using CoWIN or Aarogya Setu, cowin.gov.in: പതിനെട്ട് വയസ് കഴിഞ്ഞവര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിനായുള്ള റജിസ്ട്രേഷൻ ആരംഭിച്ചു. കോവിന്‍ പോര്‍ട്ടലിലാണ് റജിസ്റ്റര്‍ ചെയ്യേണ്ടത്. മേയ് ഒന്നു മുതല്‍ വാക്സിന് ലഭ്യമാക്കുന്നതിനു മുന്നോടിയാണു റജിസ്ഷ്രേന് നടപടികള്‍ ആരംഭിക്കുന്നത്.
പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവര്ക്കും മേയ് ഒന്നു മുതല്‍ വാക്സിന് അര്‍ഹതയുണ്ടെന്നു കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. നിലവില്‍ 45 വയസിനു മുകളിലുള്ളവര്‍ക്കാണു കോവിഡ് പ്രതിരോധ വാക്സിന് നല്കി വരുന്നത്. ഇത് സൗജന്യമാണ്. എന്നാല്‍ 45 വയസിനു താഴെയുള്ളവര്‍ക്കു വാക്സിന് നല്‍കുന്നത് എങ്ങനെയെന്നു കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
How to Register through CoWIN portal, cowin.gov.in: റജിസ്റ്റര്‍ ചെയ്യേണ്ടത് ഇങ്ങനെ:
- കോവിന്‍ വെബ്സൈറ്റില്‍ (https://www.cowin.gov.in) ‘റജിസ്റ്റര്‍/സൈന്‍ ഇന്‍ യുവേഴ്സെല്ഫ്’ എന്നതില്‍ ക്ലിക്ക് ചെയ്യുക.
- മൊബൈല്‍ ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തി ഒടിപി ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
- മൊബൈലില്‍ ലഭിക്കുന്ന ഒടിപി നമ്പര്‍ വെബ്റ്റൈില് രേഖപ്പെടുത്തി ‘വെരിഫൈ’ എന്നതില്‍ ക്ലിക്ക് ചെയ്യുക
- തുടര്‍ന്ന് ‘റജിസ്ട്രേഷന് വാക്സിനേഷന്’ പേജില്‍ പേര്, ലിംഗം, ജനന തിയതി, ഫൊട്ടൊ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിലെ മറ്റു വിവരങ്ങള്‍ എന്നിവ രേഖപ്പെടുത്തി ‘റജിസ്റ്റര്‍’ എന്നതില്‍ ക്ലിക്ക് ചെയ്യുക
- രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍, അപ്പോയിന്റ്മെന്റ് ഷെഡ്യൂളിനുള്ള ഓപ്ഷന് ലഭിക്കും. രജിസ്റ്റര്‍ ചെയ്ത വ്യക്തിയുടെ പേരിന് അടുത്തുള്ള ‘ഷെഡ്യൂള്‍’ എന്നതില്‍ ക്ലിക്ക് ചെയ്യുക
- നിങ്ങളുടെ പിന് കോഡ് നല്കി തിരയുക. പിന് കോഡിലെ കേന്ദ്രങ്ങള്‍ ലഭ്യമാവുന്നതോടെ തിയതിയും സമയവും തിരഞ്ഞെടുത്ത് ‘കണ്‍ഫേം’ എന്നതില്‍ ക്ലിക്ക് ചെയ്യുക
ഒറ്റ ലോഗിന്‍ വഴി നിങ്ങള്‍ക്ക് നാല് അംഗങ്ങളെ വരെ ചേര്‍ക്കാന്‍ കഴിയും

How to Register through Aarogya Setu app: റജിസ്ട്രേഷൻ ആരോഗ്യ സേതു ആപ്പ് വഴിയും
ആരോഗ്യ സേതു ആപ്പ് വഴിയും വാക്സിനേഷനു റജിസ്റ്റര്‍ ചെയ്യാം. ഇതിനുള്ള നടപടിക്രമങ്ങള്‍ ഇങ്ങനെ:
- ആരോഗ്യ സേതു ആപ്പ് സന്ദര്‍ശിച്ച് ഹോം സ്ക്രീനിലെ കോവിന്‍ ടാബില്‍ ക്ലിക്ക് ചെയ്യുക
- ‘വാക്സിനേഷന് രജിസ്ട്രേഷന്’ തിരഞ്ഞെടുത്ത്് ഫോണ്‍ നമ്പര്‍ നല്‍കുക
- തുടര്‍ന്ന് ഫോണില്‍ ലഭ്യമാകുന്ന ഒടിപി നമ്പര്‍ നല്‍കിയശേഷം ‘വെരിഫൈ’ എന്നതില്‍ ക്ലിക്ക് ചെയ്യുക
- ‘റജിസ്ട്രേഷന് വാക്സിനേഷന്’ പേജില്‍, കോവിന്‍ പോര്‍ട്ടല്‍ വഴിയുള്ള രജിസ്ട്രേഷനുവേണ്ടി പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങളിലെ ഘട്ടങ്ങള്‍ പാലിക്കുക.
Also Read: വാക്സിനേഷനു തിരക്ക് കൂട്ടേണ്ട, അറിയാം റജിസ്ട്രേഷൻ മാർഗനിർദേശങ്ങൾ
വാക്സിന് നിര്‍മാതാക്കള്‍ക്കു വിതരണത്തിന്റെ 50 ശതമാനം വരെ സംസ്ഥാന സര്‍ക്കാരുകള്‍ക്കും പൊതു വിപണിയിലും മുന്‍കൂട്ടി പ്രഖ്യാപിച്ച വിലയ്ക്കു കൊടുക്കാമെന്നു കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ സംസ്ഥാന സര്‍ക്കാരുകള്‍ക്കു ഡോസിന് 400 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപ നിരക്കിലും നല്കുമെന്നു കോവിഷീല്‍ഡ് വാക്സിന് നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഇന്നലെ പത്രക്കുറിപ്പില്‍ അറിയിച്ചിരുന്നു. വിതരണത്തിലുള്ള കോവാക്സിന്റെയും പുതുതായി അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച സ്പുട്നിക്-5ന്റെയും വിപണി വില പുറത്തുവന്നിട്ടില്ല.