scorecardresearch

ഉദ്ധാരണക്കുറവ് ലൈംഗിക ജീവിതത്തിൽ പ്രശ്നമാണോ? ഒരു ദിവസം 3 ലിറ്റർ വെള്ളം കുടിച്ചാൽ മതി

പലരും പുറത്തു പറയാൻ മടിക്കുന്ന ഉദ്ധാരണക്കുറവിനു പിന്നിൽ നിരവധി കാരണങ്ങളുണ്ടാകാം. അവ ശ്രദ്ധിക്കാതെ പോകരുത്

പലരും പുറത്തു പറയാൻ മടിക്കുന്ന ഉദ്ധാരണക്കുറവിനു പിന്നിൽ നിരവധി കാരണങ്ങളുണ്ടാകാം. അവ ശ്രദ്ധിക്കാതെ പോകരുത്

author-image
Health Desk
New Update
health

Source: Freepik

ഉദ്ധാരണക്കുറവ് പല പുരുഷന്മാരും നേരിടുന്നൊരു പ്രധാന പ്രശ്നമാണ്. ഇത് പുരുഷന്മാരുടെ ആത്മവിശ്വാസത്തെ തകർക്കുകയും ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്ന് ഡോ.ഗൗതമൻ മിസ്റ്റർ ലേഡീസ് എന്ന യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്. 

Advertisment

ഉദ്ധാരണക്കുറവിനു പിന്നിൽ നിരവധി കാരണങ്ങളുണ്ടാകാം. പ്രമേഹം, ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗം, നാഡീവ്യവസ്ഥയിലെ തകരാറുകൾ, പോഷകാഹാരക്കുറവ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ അടിസ്ഥാന പ്രശ്നങ്ങൾ ആദ്യം പരിഹരിക്കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. 

Also Read: കരളിന്റെ ആരോഗ്യത്തിന് ഈ 3 ഭക്ഷണങ്ങൾ ഒഴിവാക്കുക; അവസാനത്തേത് നിങ്ങളെ അദ്ഭുതപ്പെടുത്തും

ദിവസേനയുള്ള നടത്തം

ഇന്നത്തെ കാലഘട്ടത്തിൽ, പ്രത്യേകിച്ച് ഐടി മേഖലയിൽ, പുരുഷന്മാർ ശാരീരിക പ്രവർത്തനങ്ങളുടെ പ്രാധാന്യം മറന്നുവെന്ന് ഡോ. ഗൗതമൻ പറയുന്നു. ദിവസവും കുറഞ്ഞത് 5,000 ചുവടുകൾ നടക്കുന്നത് ഹൃദയമിടിപ്പ് നിയന്ത്രിക്കാനും ഉദ്ധാരണം മെച്ചപ്പെടുത്താനും സഹായിക്കും.

Advertisment

ആവശ്യത്തിന് വെള്ളം കുടിക്കുക

ദിവസവും കുറഞ്ഞത് 3 ലിറ്റർ വെള്ളം കുടിക്കേണ്ടത് വളരെ പ്രധാനമാണ്. ആയുർവേദത്തിൽ, വെള്ളം ലൈംഗികാഭിലാഷവും ലൈംഗിക ശേഷിയും വർധിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

മതിയായ ഉറക്കം

ദിവസവും കുറഞ്ഞത് 7-8 മണിക്കൂറെങ്കിലും ഉറങ്ങേണ്ടത് പ്രധാനമാണ്. ടെലിവിഷൻ കാണുക, രാത്രി വൈകി മൊബൈൽ ഫോൺ ഉപയോഗിക്കുക തുടങ്ങിയ ശീലങ്ങൾ ഒഴിവാക്കുക.

Also Read: വണ്ണം കുറച്ച് ശരീരം പഴയതുപോലെയാക്കാം, 4 ട്രിക്കുകൾ

അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുക

പ്രമേഹം, ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗം, നാഡി തകരാറുകൾ, അല്ലെങ്കിൽ പോഷകാഹാരക്കുറവ് തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങൾ ഉണ്ടെങ്കിൽ, ആദ്യം അവയ്ക്ക് വൈദ്യചികിത്സ തേടേണ്ടത് പ്രധാനമാണ്. ഈ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടില്ലെങ്കിൽ, ഉദ്ധാരണക്കുറവിനുള്ള ഒരു മരുന്നും ഫലപ്രദമാകില്ല.

Also Read: നെല്ലിക്ക എങ്ങനെയാണ് കഴിക്കേണ്ടത്? ഒരു ദിവസം എത്ര കഴിക്കാം

ഇതിനുപുറമെ, 200 മില്ലി ലിറ്റർ പാൽ കുടിക്കുന്നതും, അമിതമായി പുളി, ഉപ്പ്, എരിവ് എന്നിവ ചേർത്ത ഭക്ഷണങ്ങൾ ഒഴിവാക്കുന്നതും, മതിയായ വിശ്രമം എടുക്കുന്നതും ഈ പ്രശ്നത്തിന് ഗുണം ചെയ്യുമെന്ന് ഡോ.ഗൗതമൻ വ്യക്തമാക്കി.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: 40ലും വണ്ണം കുറയ്ക്കാനും, അരക്കെട്ട് ആകൃതിയിലാക്കാനും കഴിയും; 5 നുറുങ്ങു വഴികൾ

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: