scorecardresearch

കോവിഡ് ബാധിതരായ, വാക്സിനെടുത്ത അമ്മമാരുടെ മുലപ്പാലിൽ ആന്റിബോഡി സാന്നിധ്യം; പഠനം

കോവിഡ് വന്ന അമ്മമാരുടെ മുലപ്പാലിൽ ഉയർന്ന അളവിൽ ഇമ്മ്യൂണോഗ്ലോബുലിൻ എ (IgA) ആന്റിബോഡികളും വാക്സിൻ സ്വീകരിച്ചവരിൽ കരുത്തുള്ള ഇമ്മ്യൂണോഗ്ലോബുലിൻ ജി (IgG) ആന്റിബോഡികളുമാണ് കണ്ടെത്തിയത് എന്നാണ് പഠനത്തിൽ പറയുന്നത്

കോവിഡ് വന്ന അമ്മമാരുടെ മുലപ്പാലിൽ ഉയർന്ന അളവിൽ ഇമ്മ്യൂണോഗ്ലോബുലിൻ എ (IgA) ആന്റിബോഡികളും വാക്സിൻ സ്വീകരിച്ചവരിൽ കരുത്തുള്ള ഇമ്മ്യൂണോഗ്ലോബുലിൻ ജി (IgG) ആന്റിബോഡികളുമാണ് കണ്ടെത്തിയത് എന്നാണ് പഠനത്തിൽ പറയുന്നത്

author-image
Lifestyle Desk
New Update
കോവിഡ് ബാധിതരായ, വാക്സിനെടുത്ത അമ്മമാരുടെ മുലപ്പാലിൽ ആന്റിബോഡി സാന്നിധ്യം; പഠനം

മുലപ്പാലിൽ കോവിഡിനെതിരായ ആന്റിബോഡിയുണ്ടെന്ന് പഠനം. കോവിഡ് ബാധിതരായ അമ്മമാരുടെയും വാക്സിനെടുത്ത അമ്മമാരുടെയും മുലപ്പാലിലാണ് കോവിഡ് ആന്റിബോഡി കണ്ടെത്തിയത്. ജാമ പീഡിയാട്രിക്സ് എന്ന ജേർണലിലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചത്. എന്നാൽ ഈ ആന്റിബോഡികൾ കുഞ്ഞുങ്ങൾക്ക് കോവിഡിൽ നിന്നും സംരക്ഷണം നൽകുമെന്ന് പഠനത്തിൽ പറയുന്നില്ല.

Advertisment

മുലയൂട്ടുന്ന 77 അമ്മമാരിലാണ് പഠനം നടത്തിയത്. ഇതിൽ 47 പേർ കോവിഡ് ബാധിതരായവരും 30 പേർ വാക്സിൻ എടുത്തവരുമായിരുന്നു.

കോവിഡ് വന്ന അമ്മമാരുടെ മുലപ്പാലിൽ ഉയർന്ന അളവിൽ ഇമ്മ്യൂണോഗ്ലോബുലിൻ എ (IgA) ആന്റിബോഡികളും വാക്സിൻ സ്വീകരിച്ചവരിൽ കരുത്തുള്ള ഇമ്മ്യൂണോഗ്ലോബുലിൻ ജി (IgG) ആന്റിബോഡികളുമാണ് കണ്ടെത്തിയത് എന്നാണ് പഠനത്തിൽ പറയുന്നത്.

ഗവേഷകർ പറയുന്നതനുസരിച്ച്, രണ്ട് ആന്റിബോഡികളും സാർസ്-കോവ്-2 വിനെതിരെ ന്യൂട്രലൈസേഷൻ നൽകുന്നുണ്ട്, IgA, IgG ആന്റിബോഡികളിൽ ഇത്തരം തെളിവുകൾ ആദ്യമായാണ് കണ്ടെത്തുന്നത്. ഒരു ന്യൂട്രലൈസിംഗ് ആന്റിബോഡി ജൈവികമായി ഉണ്ടാകുന്ന ഫലങ്ങളെ തടഞ്ഞ് ഒരു കോശത്തെ പകർച്ചവ്യാധികളിൽ നിന്നും സംരക്ഷിക്കുന്നു.

Advertisment

“ആന്റിബോഡിയുടെ സാന്ദ്രത അളക്കുന്നത് ഒരു കാര്യമാണ്, എന്നാൽ ആന്റിബോഡികൾ പ്രവർത്തനക്ഷമമാണെന്നും സാർസ്-കോവ്-2 വൈറസിനെ നിർവീര്യമാക്കാൻ കഴിയുന്നതാണെന്നും പറയുന്നത് മറ്റൊന്നിലൂടെയാണ്,” പഠനത്തിലെ സഹ-എഴുത്തുകാരിയായ റോച്ചസ്റ്റർ മെഡിക്കൽ സെന്ററിലെ (URMC) അസിസ്റ്റന്റ് പ്രൊഫസർ ബ്രിഡ്ജറ്റ് യംഗ് പറഞ്ഞു. “ഈപഠനത്തിലെ ആവേശകരമായ കണ്ടെത്തലുകളിലൊന്ന്, കോവിഡ് ബാധിതരായ അമ്മമാരുടെ മുലപ്പാലിലും, കൂടാതെ എംആർഎൻഎ വാക്സിൻ സ്വീകരിച്ച അമ്മമാരിലും വൈറസിനെ നിർവീര്യമാക്കാൻ കഴിയുന്ന ഈ സജീവ ആന്റിബോഡികൾ അടങ്ങിയിരിക്കുന്നു എന്നതാണ്,” യംഗ് പറഞ്ഞു.

രോഗം ബാധിച്ച ശേഷം മൂന്ന് മാസം വരെ ശരീരത്തിൽ അതിൽ നിന്നുമുള്ള ആന്റിബോഡികൾ നിലനിൽക്കുന്നുണ്ടെന്നും ഗവേഷകർ പറയുന്നു. വാക്സിൻ സ്വീകരിച്ചവരിൽ മൂന്ന് മാസത്തിനു ശേഷം ആന്റിബോഡിയിൽ ചെറിയ കുറവു വന്നതായും പറയുന്നു.

Also Read: പാലിനൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

"കുറച്ച് മാസങ്ങൾക്ക് ശേഷം, ആന്റിബോഡികൾ കുറയുന്നതായി കാണിക്കുന്നു, പക്ഷേ വാക്സിനേഷനു മുമ്പുള്ളതിനേക്കാൾ വളരെ കൂടുതൽ അളവിൽ അപ്പോഴും ഉണ്ട്," സഹ-രചയിതാവായ, യുആർഎംസിയിലെ പീഡിയാട്രിക് അലർജി ആൻഡ് ഇമ്മ്യൂണോളജി ചീഫ്, കിർസി ജാർവിനൻ-സെപ്പോ പറഞ്ഞു.

എന്നാൽ, മുലപ്പാലിൽ നിന്നുള്ള ആന്റിബോഡികൾ കുട്ടികൾക്ക് കോവിഡിനെതിരെ സംരക്ഷണം നൽകാൻ കഴിയുമെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു.

"കുട്ടികളെ രോഗത്തിൽ നിന്ന് സംരക്ഷിക്കാൻ കഴിയുമെന്ന് പഠനം സൂചിപ്പിക്കുന്നില്ല, കുട്ടികൾക്കുള്ള വാക്സിൻ വരുകയാണെങ്കിൽ, മുലപ്പാലിലെ ആന്റിബോഡികൾ കുട്ടികൾക്കുള്ള വാക്സിനേഷന് പകരമാവുകയുമില്ല," ജാർവിനൻ-സെപ്പോ കൂട്ടിച്ചേർത്തു

Breastfeeding

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: