പാലിനൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

പാലിനൊപ്പം കഴിച്ചാൽ ശരീരത്തിന് ദോഷകരമാകുന്ന ഭക്ഷണങ്ങളെക്കുറിച്ച് ആയുർവേദം പറയുന്നുണ്ട്

milk, health, ie malayalam

ദിവസവും പാൽ കുടിക്കുന്നത് ശരീരത്തിന് നല്ലതാണ്. പ്രോട്ടീന്‍, വിറ്റാമിന്‍ എ, ബി 1, ബി 12, ഡി, ഫോസ്ഫറസ്, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ പോഷകങ്ങള്‍ പാലിൽ അടങ്ങിയിട്ടുണ്ട്. രാത്രിയിൽ ഒരു ഗ്ലാസ് കുടിക്കുന്നത് നല്ലതെന്നാണ് ആയുർവേദം പറയുന്നത്. അതോടൊപ്പം പാലിനൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചിരിക്കുകയാണ് ആയുർവേദ ഡോ.നിതിക കോഹ്‌ലി.

”മനുഷ്യശരീരം വളരെ സങ്കീർണ്ണമായ രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഓരോ ശരീരവും വ്യത്യസ്ത കാര്യങ്ങളോട് വ്യത്യസ്തമായി പ്രതികരിക്കുന്നു. കാലാവസ്ഥ ആയാലും, നിങ്ങൾ കഴിക്കുന്നതെന്തായാലും, എല്ലാം വ്യത്യസ്തമായി പ്രതികരിക്കാം. ഒരുമിച്ച് കഴിക്കുന്ന നിരവധി ഭക്ഷണങ്ങളുണ്ട്, എന്നാൽ ചില കോമ്പിനേഷനുകൾ അനാരോഗ്യകരമാണ്,” ഡോക്ടർ പറഞ്ഞു.

പാലിനൊപ്പം കഴിച്ചാൽ ശരീരത്തിന് ദോഷകരമാകുന്ന ഭക്ഷണങ്ങളെക്കുറിച്ച് ഡോക്ടർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിവരിച്ചിട്ടുണ്ട്.

  • പാലിനൊപ്പം ബിസ്കറ്റ്, കേക്ക്, കുക്കീസ്, അച്ചാർ എന്നിവ വേണ്ട
  • പാലിനൊപ്പമോ അതിനുശേഷമോ നോൺ വെജ് ഭക്ഷണങ്ങൾ കഴിക്കരുത്
  • പാലിനൊപ്പം പുളിയുള്ളതും ഉപ്പുള്ളതുമായ ഭക്ഷണങ്ങൾ, പഴങ്ങൾ, കൂണ്, മീൻ, ഉള്ളി എന്നിവ വേണ്ട

ആരോഗ്യകരമായ ജീവിതത്തിന് മുകളിൽ പറഞ്ഞ കാര്യങ്ങൾ ഒഴിവാക്കണമെന്നും ഡോക്ടർ നിർദേശിച്ചിട്ടുണ്ട്.

Read More: വീട്ടിൽ എളുപ്പത്തിൽ ചെയ്യാവുന്ന സിംപിൾ ആയുർവേദ ഫെയ്സ് പാക്കുകൾ

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Foods that should not be eaten with milk

Next Story
FATTY LIVER: മലയാളി ഇനി നേരിടാന്‍ പോകുന്ന മഹാവ്യാധിnash, nash liver, nonalcoholic steatohepatitis, steatohepatitis, nash cirrhosis, nash disease, what is nash, alcohol-related liver disease, കരള്‍, കരള്‍ രോഗം, കരള്‍ രോഗങ്ങള്‍, കരള്‍ വീക്കം, കരള്‍ മാറ്റം
The moderation of comments is automated and not cleared manually by malayalam.indianexpress.com