/indian-express-malayalam/media/media_files/uploads/2021/05/covid-19-children.jpg)
Covid 19 Asymptomatic Children Treatment: കോവിഡ് മഹാമാരിയുടെ രണ്ടാമത്തെ തരംഗത്തിൽ, നിരവധി കുട്ടികൾക്കും കോവിഡ്-19 ബാധിച്ചിട്ടുണ്ട്. രോഗം ബാധിച്ച് ഹോം ഐസൊലേഷനിൽ കഴിയുന്ന കുട്ടികളെ ശ്രദ്ധിക്കേണ്ടത് എങ്ങനെയെന്നത് സംബന്ധിച്ച് മാതാപിതാക്കൾക്കിടയിൽ ആശങ്ക ഉയരുന്നുണ്ട്.
ഇതിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രാലയം ചില മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. രോഗ ബാധയുടെ കാഠിന്യത്തിന്റെ തോത് മനസ്സിലാക്കുന്നതിനും എന്ത് ചികിത്സ നൽകണമെന്നതിനുമെല്ലാമുള്ള നിർദേശങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
Read More: COVID-19 in children: കുട്ടികൾക്ക് കോവിഡ് വന്നാൽ
കോവിഡ് ബാധിച്ച, എന്നാൽ രോഗലക്ഷണങ്ങളില്ലാത്തതോ ലഘുവായ രോഗലക്ഷണങ്ങളുള്ളതോ ആയ കുട്ടികളെയാണ് വീട്ടിൽ ഐസൊലേഷനിലേക്ക് മാറ്റി ചികിത്സ നൽകുന്നത്.
രോഗലക്ഷണങ്ങളില്ലാത്ത കുട്ടികൾ
കുടുംബത്തിൽ മറ്റാർക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് നടത്തുന്ന പരിശോധനയിലാണ് സാധാരണ ഗതിയിൽ ലക്ഷണങ്ങളില്ലാത്ത രോഗബാധ തിരിച്ചറിയാറെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു. രോഗലക്ഷണങ്ങളില്ലാത്ത അത്തരം കുട്ടികളിൽ പിന്നീട് രോഗലക്ഷണങ്ങളുണ്ടാവുകയാണെങ്കിൽ ചികിത്സ ആവശ്യമായി വരും. ലക്ഷണങ്ങളുടെ തീവ്രതയനുസരിച്ച് തുടർന്നുള്ള ചികിത്സ നൽകേണ്ടി വരും.
നേരിയ രോഗലക്ഷണങ്ങളുള്ള കുട്ടികൾ
നേരിയ രോഗലക്ഷണങ്ങളുള്ള കുട്ടികളിൽ തൊണ്ടവേദന, ചുമ, മൂക്കൊലിപ്പ് പോലുള്ള ലക്ഷണങ്ങൾ കാണാം. എന്നാൽ ഇവർക്ക് ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല. ചിലർ കുട്ടികൾക്ക് ദഹനനാളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമുണ്ടാകാം.
Wondering what are the clinical features of detecting #COVID19 in children & how can they be identified? Here are the management guidelines you should know about! #IndiaFightsCoronapic.twitter.com/GOIvl6m6dV
— MyGovIndia (@mygovindia) May 13, 2021
നേരിയ രോഗലക്ഷണങ്ങളുള്ള കുട്ടികൾക്കുള്ള ചികിത്സ
പനിയുണ്ടെങ്കിൽ പാരസെറ്റമോൾ 10-15 മില്ലിഗ്രാം / കിലോ / ഡോസ്. നാല് മണിക്കൂർ മുതൽ ആറ് മണിക്കൂർ വരെയുള്ള ഇടവേളകളിൽ മരുന്ന് നൽകാം.
ചുമയുണ്ടെങ്കിൽ മുതിർന്ന കുട്ടികളെക്കൊണ്ട് ചൂടുള്ള ഉപ്പുവെള്ളം ഉപയോഗിച്ച് ഗാർഗിൾ ചെയ്യിപ്പിക്കാം.
ജലാംശം, പോഷകാഹാരം എന്നിവ ഉറപ്പാക്കണം.
ആൻറിബയോട്ടിക്കുകൾ സംബന്ധിച്ച് മാർഗനിർദേശങ്ങളിൽ ഒന്നും സൂചിപ്പിച്ചിട്ടില്ല.
Here's how to treat mild #COVID19 cases in children at home. Take a look! #IndiaFightsCoronapic.twitter.com/j3Vxa2IY9b
— MyGovIndia (@mygovindia) May 13, 2021
ഹൈഡ്രോക്സിക്ലോറോക്വിൻ, ഫാവിപിരാവിർ, ഐവർമെക്റ്റിൻ, ലോപിനാവിർ / റിറ്റോണാവീർ, റെംഡെസിവിർ, ഉമിഫെനോവിർ തുടങ്ങിയ മരുന്നുകളുടെ ആവശ്യം ഈ ഘട്ടത്തിലില്ലെന്ന് മാർഗനിർദേശങ്ങളിൽ പറയുന്നു.
ടോസിലിസുമാബ്, ഇന്റർഫെറോൺ ബി 1 എ, കൺവാലസെന്റ് പ്ലാസ്മ ഇൻഫ്യൂഷൻ അല്ലെങ്കിൽ ഡെക്സമെതസോൺ എന്നിവയുൾപ്പെടെയുള്ള രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന രീതികളും ഈ സാഹചര്യത്തിൽ വേണ്ടെന്നാണ് മാർഗനിർദേശങ്ങളിൽ പറയുന്നത്.
കുട്ടിയുടെ ആരോഗ്യ അവസ്ഥ കുട്ടിയെ പരിചരിക്കുന്നവർ രേഖപ്പെടുത്തണം. കുട്ടിയുടെ ശ്വസന നില ദിവസം രണ്ടോ മൂന്നോ തവണ പരിശോധിക്കണം. കുട്ടി കരയുകയോ സംസാരിക്കുകയോ ചെയ്യാതിരിക്കുമ്പോഴാണ് ഇത് പരിശോധിക്കേണ്ടത്.
Read More: ആദ്യ കുത്തിവയ്പിനു ശേഷം കോവിഡ് ബാധിച്ചവർക്ക് രണ്ടാം ഡോസ് വാക്സിൻ എപ്പോൾ?
നെഞ്ച് വലിയുന്നത്, ശരീരത്തിൽ നീലിച്ച അവസ്ഥയുണ്ടാവുന്നത്, ശരീരഭാഗങ്ങൾ തണുക്കുന്നത് പോലുള്ള കാര്യങ്ങൾ ശ്രദ്ധിക്കപ്പെട്ടാൽ രേഖപ്പെടുത്തണം.
മൂത്രമൊഴിക്കുന്നതും, പൾസ് ഓക്സിമീറ്റർ വഴി ഓക്സിജൻ അളവും പരിശോധിക്കണം. എത്ര വെള്ളമോ മറ്റു ദ്രാവകങ്ങളോ കുടിച്ചു എന്നതും എത്രത്തോളം ഓടിനടക്കുകയോ മറ്റു പ്രവർത്തനങ്ങളിലേർപ്പെടുകയോ ചെയ്യുന്നു എന്നതും നിരീക്ഷിക്കണം.
കൂടാതെ, ഡോക്ടറുമായി പതിവായി ആശയവിനിമയം നടത്തണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us