scorecardresearch

കോഴിയിറച്ചിയോ മുട്ടയോ; ആരോഗ്യത്തിന് കൂടുതൽ നല്ലത് ഏത്?

ഓരോന്നും പോഷക ഗുണങ്ങൾ നൽകുന്നുണ്ട്. എന്നാൽ, ഇവയിൽ ഏതാണ് ആരോഗ്യത്തിന് കൂടുതൽ നല്ലതെന്ന എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ഓരോന്നും പോഷക ഗുണങ്ങൾ നൽകുന്നുണ്ട്. എന്നാൽ, ഇവയിൽ ഏതാണ് ആരോഗ്യത്തിന് കൂടുതൽ നല്ലതെന്ന എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

author-image
Health Desk
New Update
Chicken

Source: Freepik

കോഴിയിറച്ചിയും മുട്ടയും ആരോഗ്യകരമായ ഭക്ഷണമാണെന്ന കാര്യത്തിൽ തർക്കമില്ല. ഇവ രണ്ടും ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികളുടെ ഇഷ്ട വിഭവങ്ങളാണ്. ഓരോന്നും പോഷക ഗുണങ്ങൾ നൽകുന്നുണ്ട്. എന്നാൽ, ഇവയിൽ ഏതാണ് ആരോഗ്യത്തിന് കൂടുതൽ നല്ലതെന്ന എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?.

Advertisment

പ്രോട്ടീന്റെ സമ്പന്നമായ ഉറവിടമാണ് കോഴിയിറച്ചി. പേശികളുടെ വളർച്ചയ്ക്കും കേടുപാടുകൾ പരിഹരിക്കുന്നതിനും ആവശ്യമാണ്. നിയാസിൻ (ബി 3), പിറിഡോക്സിൻ (ബി 6) എന്നീ വിറ്റാമിനുകളുടെ മികച്ച ഉറവിടം കൂടിയാണ്. കൂടാതെ, ഇതിൽ ഫോസ്ഫറസ്, സെലിനിയം തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ഇവ അസ്ഥികളുടെ ആരോഗ്യത്തിലും രോഗപ്രതിരോധ പ്രവർത്തനത്തിലും പ്രധാന പങ്ക് വഹിക്കുന്നു.

മുട്ടയും പോഷകങ്ങളുടെ ശക്തികേന്ദ്രമാണ്. ഒരു മുട്ടയിൽ ഏകദേശം 6 ഗ്രാം പ്രോട്ടീനും ഒമേഗ-3 ഫാറ്റി ആസിഡുകൾ ഉൾപ്പെടെയുള്ള കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്, ഇത് ഹൃദയാരോഗ്യത്തിന് ഗുണകരമാണ്. എല്ലുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ പ്രവർത്തനത്തിനും അത്യന്താപേക്ഷിതമായ വിറ്റാമിൻ ഡിയുടെ ചില പ്രകൃതിദത്ത ഉറവിടങ്ങളിൽ ഒന്നാണ് മുട്ട. തലച്ചോറിന്റെ ആരോഗ്യത്തിന് ആവശ്യമായ കോളിൻ, കൂടാതെ വിറ്റാമിൻ എ, ബി 12, റൈബോഫ്ലേവിൻ (ബി 2) എന്നിവയും ഗണ്യമായ അളവിൽ മുട്ടയിൽ അടങ്ങിയിട്ടുണ്ട്.

കോഴിയിറച്ചിയും മുട്ടയും ആരോഗ്യ ഗുണങ്ങൾ നൽകുന്നതിനാൽ സമീകൃതാഹാരത്തിന്റെ ഭാഗമാക്കാവുന്നതാണ്. കോഴിയിറച്ചി കൂടുതൽ പ്രോട്ടീൻ നൽകുന്നു, കൊഴുപ്പ് കുറവാണ്. ശരീര ഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്ക് അനുയോജ്യമാണ്. മുട്ടകൾ തലച്ചോറിന്റെയും കണ്ണിന്റെയും ആരോഗ്യത്തിന് സഹായകമാകുന്ന അവശ്യ കൊഴുപ്പുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ നിറഞ്ഞിരിക്കുന്നു.

Advertisment

കോഴിയിറച്ചിയും മുട്ടയും തമ്മിലുള്ള തിരഞ്ഞെടുപ്പ് വ്യക്തിഗത ആരോഗ്യ ഗുണങ്ങളും ഭക്ഷണ മുൻഗണനകളും ആശ്രയിച്ചിരിക്കുന്നു. ഇവ രണ്ടും ഭക്ഷണ ക്രമത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: