/indian-express-malayalam/media/media_files/2025/04/11/VPT1uHrytCLfQDUJJqMD.jpg)
സൂര്യപ്രകാശമാണ് വിറ്റാമിൻ ഡിയുടെ പ്രകൃതിദത്തവും സമ്പന്നവുമായ ഉറവിടം | ചിത്രം: ഫ്രീപിക്
ധാരാളം സൂര്യപ്രകാശം ഏൽക്കുന്നുണ്ടെങ്കിലും ഇന്ത്യക്കാരിൽ വിറ്റാമിൻ ഡിയുടെ അപര്യാപ്തത കൂടി വരികയാണ്. പ്രത്യേകിച്ച് കൗമാരക്കാർക്കിടയിലാണ് ഈ പ്രശ്നം രൂക്ഷമാകുന്നത്. വീടിനുള്ളിൽ ഒതുങ്ങി കൂടുന്നതും ശാരീരിക പ്രവർത്തനങ്ങളുടെ അഭാവവുമാണ് പ്രധാന കാരണങ്ങൾ. 30 മിനിറ്റെങ്കിലും സൂര്യപ്രകാശം ശരീരത്തിൽ ഏൽക്കേണ്ടതുണ്ട്.
എല്ലുകളുടെ നിർമാണത്തിന് ആവശ്യമായ കാൽസ്യം ആഗിരണം ചെയ്യുന്നതിന് വിറ്റാമിൻ ഡി പ്രധാനമാണ്. ഇത് സംഭവിക്കാതെ വരുന്നതിനാലാണ് പ്രായം കൂടുംതോറും റിക്കറ്റ്, ഒടിവുകൾ, അസ്ഥി വേദനകൾ, തുടങ്ങിയവ ഉണ്ടാകുന്നത്.
കടുത്ത ചൂടുള്ള അല്ലെങ്കിൽ കഠിനമായ തണുപ്പ് കാലാവസ്ഥയോടു കൂടിയ ഇടങ്ങളിൽ ആളുകൾ പുറത്തിറങ്ങിയുള്ള പ്രവർത്തനങ്ങൾ കുറവായിരിക്കും. ഇത് വെയിൽ ഏൽക്കാനുള്ള സാധ്യതകളും കുറയ്ക്കും. അതിനാൽ ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ലഭ്യമാകില്ല.
വിറ്റാമിൻ ഡിയുടെ പ്രധാന ഉറവിടമാണ് അൾട്രാവയലറ്റ് ബി വികരണങ്ങൾ. മലിനീകരണം മൂലം അവ കുറയുന്നതും ഇതിനു പിന്നിലെ പ്രധാന കാരണമാണ്. മോശം ഭക്ഷണക്രമം, ജീവിത ശൈലി, എന്നിവയിലേയ്ക്ക് ഏവരും മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഭക്ഷണത്തിലൂടെയുള്ള വിറ്റാമിൻ ഡിയുടെ ലഭ്യത കുറയുന്നു.
അമിതവണ്ണം, പ്രമേഹം എന്നിവ വിറ്റാമിൻ ഡിയുടെ ആഗിരണം മന്ദഗതിയിലാക്കുന്നു. കൊഴുപ്പിൽ ലയിക്കുന്നതിനാൽ അവ ശരീരത്തിലെ ഫാറ്റ് കോശങ്ങളിൽ സംഭരിക്കപ്പെടുന്നു. അതിനാൽ അമിതവണ്ണമുള്ള ആളുകളിൽ വിറ്റാമിൻ ഡിയിൽ അധികവും കൊഴുപ്പടങ്ങിയ കോശങ്ങളിലാണുള്ളത്. ഇത് രക്തത്തിലേയ്ക്കുള്ള അവയുടെ സഞ്ചാരം കുറയ്ക്കുന്നു. അതിനാൽ സൂര്യപ്രകാശം ഏൽക്കുന്നുണ്ടെങ്കിലും സമീകൃതാഹാര ശൈലി പിൻതുടരുന്നുണ്ടെങ്കിലും വിറ്റാമിൻ ഡിയുടെ ലഭ്യത കുറവ് അനുഭവപ്പെട്ടേക്കും.
ഭക്ഷണത്തിലൂടെ വിറ്റാമിൻ ഡി
കൂൺ, ബ്രോക്കോളി തുടങ്ങിയവ വിറ്റാമിൻ ഡിയുടെ സമ്പന്നമായ ഉറവിടങ്ങളാണ്. കൃത്രിമമായി കൃഷിചെയ്തെടുക്കുന്നവയിൽ വിറ്റാമിൻ ഡി കുറവായിരിക്കും.
മത്സ്യം, മുട്ട തുടങ്ങിയവയിലും വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. ഒരു മുട്ടയിൽ നിന്ന് 40 IU (ഇന്റർനാഷണൽ യൂണിറ്റ്) വിറ്റാമിൻ ഡി ലഭിക്കും. ഒരു കഷണം മത്സ്യം 150 യൂണിറ്റാണ്, ഒരു കഷ്ണം ചിക്കൻ 50 യൂണിറ്റിൽ താഴെയാണ്. എന്നാൽ പലപ്പോഴും അറിയപ്പെടാതെ പോകുന്നത് മീൻ പോലെയുള്ളവ എണ്ണയിൽ വറുത്തെടുക്കുമ്പോൾ അതിൽ നിന്നും 40 ശതമാനം വിറ്റാമിൻ ഡി നഷ്ടപ്പെടുന്നു എന്നതാണ്. വിറ്റാമിൻ ഡിയുടെ ലഭ്യത കുറവ് കാൽസ്യത്തിൻ്റെ കുറവിലേയ്ക്കു നയിക്കും. അതിനാൽ പാൽ പാലുത്പന്നങ്ങൾ എന്നിവയും ഭക്ഷണശീലത്തിൽ ഉൾപ്പെടുത്താം.
/indian-express-malayalam/media/media_files/2025/04/11/WkGFbxBbuI4drXY4UlRq.jpg)
ദിവസവും എത്രത്തോളം വിറ്റാമിൻ ഡി ആവശ്യമാണ്?
12 മാസം വരെയുള്ള കുട്ടികൾക്ക് 400 അന്താരാഷ്ട്ര യൂണിറ്റുകൾ (IU) ആണ് ശുപാർശ ചെയ്യുന്ന വിറ്റാമിൻ ഡിയുടെ അളവ്, 1 മുതൽ 70 വയസ്സ് വരെ പ്രായമുള്ളവർക്ക് 600 IU ഉം 70 വയസ്സിനു മുകളിലുള്ളവർക്ക് 800 IU ഉം ആണ്.
സൂര്യപ്രാകശത്തിൽ നിന്നുള്ള വിറ്റാമിൻ ഡി
രാവിലെ 7നും 11നും ഇടയിലുള്ള വെയിലാണ് ഗുണകരം. 30 മുതൽ 40 മിനിറ്റു വരെ വെയിൽ ഏൽക്കുന്നത വിറ്റാമിൻ ഡിയുടെ സുഗമമായ ആഗിരണത്തിന് സഹായിക്കും.
മറ്റ് വഴികൾ
ഇവയൊന്നും സാധ്യമാകാതെ വരുമ്പോൾ ആരോഗ്യവിദഗ്ധൻ്റെ നിർദ്ദേശം തേടാവുന്നതാണ്. വിറ്റാമിൻ ഡി നൽകുന്ന സപ്ലിമെൻ്റുകളും മറ്റും വിദഗ്ധ നിർദ്ദേശത്തോടെ കഴിക്കാം.
വിറ്റാമിൻ ഡി കൊഴുപ്പിൽ ലയിക്കുന്നതിനാൽ ഒമേഗ 3 ഫാറ്റി ആസിഡുകളാൽ സമ്പന്നമായ ഭക്ഷണ ശീലം പിൻതുടരുന്നത് അതിൻ്റെ ആഗിരണം വർധിപ്പിക്കും. വിറ്റാമിൻ ഡിയും വിറ്റാമിൻ കെ 2 ഉം സിനർജിസ്റ്റിക് ആയി പ്രവർത്തിക്കുന്നു, കാരണം രണ്ടാമത്തേത് ഹൃദയത്തിന്റെ ധമനികളേക്കാൾ എല്ലുകളിലേക്കും പല്ലുകളിലേക്കും കാൽസ്യം എത്തിക്കാൻ സഹായിക്കും. ഉറക്കത്തിന് തടസ്സമാകും എന്നതിനാൽ രാവിലെ വിറ്റാമിൻ സപ്ലിമെൻ്റുകൾ കഴിക്കുന്നതാണ് ഉചിതം. സൂര്യപ്രകാശത്തിൽ നിന്നും ലഭിക്കുന്ന വിറ്റാമിനായതിനാൽ മെലാറ്റോണിൻ്റെ അളവ് രാത്രിയിൽ കുറച്ചേക്കാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.