/indian-express-malayalam/media/media_files/2025/01/26/RN4RNbF9UO2V5sRUKi5X.jpg)
Source: Freepik
നമ്മുടെയൊക്കെ ദൈനംദിന ഭക്ഷണത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ചോറ്. ദിവസത്തിൽ മൂന്നു നേരവും ചോറ് കഴിക്കുന്നവർ നമുക്ക് ചുറ്റിലുമുണ്ട്. ചോറ് കഴിച്ചാൽ തടി കൂടുമെന്ന ചിന്ത പലർക്കുമുണ്ട്. അതിനാൽതന്നെ, ഫിറ്റ്നസ് പ്രേമികൾ ചോറിനുപകരം ക്വിനോവ പോലുള്ള മറ്റ് നാരുകൾ അടങ്ങിയ ധാന്യങ്ങൾ തിരഞ്ഞെടുക്കുന്നു.
ചോറ് മിതമായ അളവിൽ കഴിച്ചാൽ സുരക്ഷിതമാണ്. അതിനാൽതന്നെ ചോറ് കഴിക്കുന്നതിന്റെ ശരിയായ അളവും സമയവും ഒരാൾ അറിഞ്ഞിരിക്കണം. ചോറ് കഴിക്കുന്നതിനുള്ള അനുയോജ്യമായ സമയം ഉച്ച ഭക്ഷണ സമയമെന്നാണ് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നത്. കാരണം ചോറിലെ ബി വിറ്റാമിനുകൾ തലച്ചോറിന്റെ പ്രവർത്തനത്തെ സഹായിക്കുന്നു.
വെളുത്ത അരിയാണ് കൂടുതൽ പേരും കഴിക്കുന്നത്. ബ്രൗൺ റൈസിനെ അപേക്ഷിച്ച് ഇതിൽ പോഷകങ്ങളും നാരുകളും കുറവാണ്. വെളുത്ത അരി പതിവായി ഉപയോഗിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും, പ്രത്യേകിച്ച് പ്രമേഹ സാധ്യതയുള്ള വ്യക്തികളിൽ. ബ്രൗൺ റൈസും ചുവന്ന അരിയും ധാന്യങ്ങളായതിനാൽ, അവയിൽ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ കൂടുതലാണ്. ഇവ പതിവായി കഴിക്കുന്നത് സുരക്ഷിതമാണ്.
ചോറിലെ കലോറി അളവ് അതിന്റെ തരത്തെയും അളവിനെയും ആശ്രയിച്ചിരിക്കുന്നു. 100 ഗ്രാം വേവിച്ച വെളുത്ത അരി ഏകദേശം 130 കലോറി നൽകുന്നു. സാധാരണയായി ഒരു നേരം കഴിക്കുന്നത് ഏകദേശം 200 ഗ്രാം ആണ്, ഇത് ഏകദേശം 260 കലോറി നൽകുന്നു. അതേസമയം, ബ്രൗൺ റൈസിൽ കൂടുതൽ കലോറി അടങ്ങിയിട്ടുണ്ട്. വേവിക്കുമ്പോൾ 100 ഗ്രാമിന് ഏകദേശം 110 കലോറി നൽകുന്നു. എന്നിരുന്നാലും, ഇത് നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ്. ഊർജം നൽകുന്നതിനാൽ ആരോഗ്യകരമായ ഓപ്ഷനാണ്.
ചോറ് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
- ദഹിക്കാൻ എളുപ്പമാണെങ്കിലും, രാത്രിയിൽ ചോറ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല, പ്രത്യേകിച്ച് ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക്.
- അരിയിൽ അന്നജവും കാർബോഹൈഡ്രേറ്റും ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് എളുപ്പത്തിൽ വിഘടിക്കുന്നു. പക്ഷേ, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് വർധിക്കുന്നതിന് കാരണമാകും.
- അത്താഴത്തിന് ചോറ് നല്ല ഓപ്ഷനാണെന്ന് ആളുകൾ കരുതിയേക്കാം. പക്ഷേ ഉയർന്ന ഫൈബർ ഭക്ഷണങ്ങളാണ് അത്താഴത്തിന് മികച്ച ഓപ്ഷൻ. അതിനാൽ, ചോറിനെക്കാൾ റൊട്ടിയാണ് അത്താഴത്തിന് നല്ലത്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us