scorecardresearch

5 മാസം കൊണ്ട് കുറച്ചത് 34 കിലോ; വണ്ണം കുറയ്ക്കാനുള്ള ഡയറ്റ് പ്ലാനുമായി യുവതി

99 കിലോയിൽ ശരീര ഭാരം എത്തിയപ്പോഴാണ് ഉർവ്വശി തന്റെ ശരീര ഭാരത്തെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയത്. അഞ്ച് മിനിറ്റ് നടക്കാൻ പോലും ബുദ്ധിമുട്ടായി. പല ആരോഗ്യപ്രശ്നങ്ങളും പിടികൂടി.

99 കിലോയിൽ ശരീര ഭാരം എത്തിയപ്പോഴാണ് ഉർവ്വശി തന്റെ ശരീര ഭാരത്തെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയത്. അഞ്ച് മിനിറ്റ് നടക്കാൻ പോലും ബുദ്ധിമുട്ടായി. പല ആരോഗ്യപ്രശ്നങ്ങളും പിടികൂടി.

author-image
Health Desk
New Update
Urvashi

ഉർവ്വശി

ശരീര ഭാരം കുറയ്ക്കാൻ വെല്ലുവിളി നേരിടുന്നവർക്ക് പ്രചോദനമാവുകയാണ് ഉർവ്വശി കർണവാൾ എന്ന യുവതി. 5 മാസം കൊണ്ട് 34 കിലോയാണ് ഉർവശി കുറച്ചത്. 99 കിലോയിൽ ശരീര ഭാരം എത്തിയപ്പോഴാണ് ഉർവ്വശി തന്റെ ശരീര ഭാരത്തെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയത്. അഞ്ച് മിനിറ്റ് നടക്കാൻ പോലും ബുദ്ധിമുട്ടായി. പെപ്റ്റിക് അൾസർ, ഫാറ്റി ലിവർ, പിത്താശയക്കല്ല് എന്നിവ കൂടി കണ്ടെത്തിയപ്പോൾ ശരീര ഭാരം നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചുവെന്ന് ഉർവ്വശിക്ക് ബോധ്യമായി.

Advertisment

ശരീര ഭാരം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ഉർവ്വശി തന്റെ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തി. വീട്ടിൽ തയ്യാറാക്കിയ ഭക്ഷണങ്ങൾ മാത്രം കഴിച്ചു. ബർഗർ, സാൻഡ്‌വിച്ച് പോലുള്ള ജങ്ക് ഫുഡുകൾ ഒഴിവാക്കി. മാസങ്ങളുടെ പരിശ്രമത്തിനൊടുവിൽ ഉർവ്വശി ശരീര ഭാരം കുറച്ചു. ശരീര ഭാരം കുറയ്ക്കാൻ തന്നെ സഹായിച്ച ഡയറ്റ് പ്ലാനിനെക്കുറിച്ച് വിശദീകരിച്ചിരിക്കുകയാണ് യുവതി. 

പ്രഭാതഭക്ഷണം: പപ്പായ, പേരയ്ക്ക, ആപ്പിൾ പോലുള്ള പഴങ്ങൾ

ഉച്ചഭക്ഷണം: ആദ്യം സാലഡ് കഴിക്കും. അതിനുശേഷം 2 ചപ്പാത്തിയും പച്ചക്കറി കൊണ്ട് തയ്യാറാക്കിയ കറിയും. 

അത്താഴം: ഉച്ചഭക്ഷണം പോലെ തന്നെ

രാത്രിയിലെ അത്താഴം 7.30 മുൻപായി കഴിക്കാറുണ്ട്. ഭക്ഷണം കഴിച്ച് ഒരു മണിക്കൂർ വരെ വെള്ളം കുടിക്കാതിരിക്കുക എന്നതാണ് വളരെ പ്രധാനമാണെന്നും ശരീര ഭാരം കുറയ്ക്കുന്നതിൽ ഡയറ്റ് പ്ലാൻ വളരെയധികം പ്രാധാന്യം അർഹിക്കുന്നുവെന്നും ഉർവ്വശി പറഞ്ഞു.

Advertisment

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: