/indian-express-malayalam/media/media_files/uploads/2023/10/Pre-workout-snacks-are-important.jpg)
Photo : Pixabay
വ്യായാമം ചെയ്യുന്ന അവസരങ്ങളിൽ നിങ്ങൾക്ക് മതിയായ ഊർജ്ജം ആവശ്യമാണ്. കാർബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾക്ക് പുറമെ പെട്ടെന്ന് ഊർജ്ജം ലഭിക്കാനുള്ള ലഘു ഭക്ഷണങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്.
കാഠിന്യമുള്ള ജോലി ചെയ്യുമ്പോൾ മുഖത്ത് പെട്ടന്ന് ക്ഷീണം അനുഭവപ്പെടുന്നതിനും വിശപ്പു തോന്നുന്നതിനും പിന്നിലെ കാരണം നിങ്ങൾക്കറിയാമോ? ഇവിടെയാണ് ലഘു ഭക്ഷണങ്ങൾക്ക് ജീവിതത്തിലുള്ള പ്രസക്തി. വ്യായാമം ചെയ്യുമ്പോഴും കായികമായി അധ്വാനിക്കുന്ന സമയത്തും ലഘു ഭക്ഷണങ്ങൾക്ക് നിർണ്ണായകമായ പങ്കുണ്ടെന്നാണ് ഉജാല സിഗ്നസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിലെ ഡയറ്റിഷ്യൻ ഏക്താ സിംഗ്‌വാൾ പറയുന്നത്.
വ്യായാമം ചെയ്യുമ്പോഴും മറ്റും നിങ്ങൾക്ക് ലഘു ഭക്ഷണത്തിലൂടെ മതിയായ കാർബോ ഹൈഡ്രേറ്റും ഊർജവും ലഭിക്കേണ്ടത് ആവശ്യമാണ്. കഠിനമായ വ്യായാമങ്ങളും വർക്കൗട്ടും ചെയ്യുമ്പോൾ കാർബോഹൈഡ്രേറ്റുകൾ ശരീരത്തിന്റെ ഇഷ്ടപ്പെട്ട ഇന്ധന സ്രോതസ്സാണ്.
വ്യായാമം ചെയ്യുമ്പോൾ തലകറക്കം അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒരുപക്ഷേ പഞ്ചസാരയുടെ അളവ് കുറയുന്നതിനാൽ ആകാം അങ്ങനെ സംഭവിക്കുന്നത്. വ്യായാമത്തിന് മുൻപുള്ള ലഘു ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണമായി നിലനിർത്താൻ സഹായിക്കും. ഇത് വ്യായാമവേളയിൽ ഊർജം നില നിർത്തുന്നതിനും ക്ഷീണം തടയുന്നതിനും സഹായിക്കുന്നു.
നിങ്ങളുടെ ശരീര പേശികളിൽ ഗ്ലൈക്കോജൻ സ്റ്റോറുകൾ നിറക്കാനും വ്യായാമത്തിന് ശേഷമുള്ള ശരീര വേദന കുറക്കാനും അവ സഹായിക്കുന്നു.
വ്യായാമത്തിന് മുൻപ് ഏതു തരം ഭക്ഷണമാണ് കഴിക്കേണ്ടത്?
പ്രോട്ടീൻ സമ്പുഷ്ടമായ അമിനോ ആസിഡുകൾ വ്യായാമ വേളയിൽ നിങ്ങളുടെ പേശികളെ സംരക്ഷിക്കാൻ സഹായിക്കും. നിങ്ങളുടെ ശരീരത്തിൽ അമിനോ ആസിഡുകൾ ഇല്ലെങ്കിൽ, അത് ഊർജ്ജത്തിനായി പേശി കോശങ്ങളെ തകർക്കും.
പഴങ്ങളും പച്ചക്കറികളും പോലെ ധാരാളം വെള്ളം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കും. ശരീരത്തിൽ ജലാംശം ഉണ്ടായിരിക്കേണ്ടത് വ്യായാമവേളയിൽ അത്യന്താപേക്ഷിമാണ്. കാരണം നേരിയ നിർജ്ജലീകരണം പോലും അസ്വസ്ഥതകളിലേക്ക് നയിച്ചേക്കാം.
കഫീന്റെ ആരോഗ്യകരമായ ഉപയോഗം വ്യായാമ വേളകളിൽ മാനസിക ശ്രദ്ധ വർദ്ധിപ്പിക്കാൻ സഹായിക്കും. എന്നാൽ അതൊരു ശീലമാക്കാൻ പാടില്ല.
ഇതാ ചില ലഘു ഭക്ഷണ ഓപ്ഷനുകൾ
ബദാം ബട്ടറിനൊപ്പം വാഴപ്പഴം
പേശികളുടെ പ്രവർത്തനത്തിന് ആവശ്യമായ ഇലക്ട്രോ ലൈറ്റായ പൊട്ടാസ്യത്തിന്റെ നല്ലൊരു ഉറവിടമാണ് ഏത്തപ്പഴം. എളുപ്പത്തിൽ ദഹിക്കാവുന്ന കാർബോ ഹൈഡ്രേറ്റുകളാൽ സമ്പന്നമാണിത്. പെട്ടെന്ന് ശരീരത്തിന് ഊർജ്ജം നൽകുന്നു. ബദാം, വെണ്ണ എന്നിവയിൽ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും ചേർന്നിട്ടുണ്ട്. ഇതും വ്യായാമത്തിൽ ഊർജ്ജ നില നിലനിർത്താൻ വളരെയധികം ശരീരത്തെ സഹായിക്കും.
ബെറികൾക്ക് ഒപ്പം ഗ്രീക്ക് തൈര്
പ്രോട്ടീൻ സമ്പുഷ്ടമായ ഒന്നാണ് ഗ്രീക്ക് തൈര്. അതിൽ പ്രോബയോട്ടിക്‌സ് അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. അതിനുള്ളിലെ ധാതുക്കൾ വ്യായാമം മൂലമുണ്ടാകുന്ന ഓക്സിഡേറ്റിവ് സമ്മർദ്ദത്തെ ചെറുക്കുന്നതിന് സഹായിക്കുന്നു. ദഹന സംബന്ധമായ അസുഖങ്ങൾ ഉള്ളവർക്ക് അനിയോജ്യമായ ഒന്നാണിത്.
അണ്ടിപ്പരിപ്പും ഡ്രൈ ഫ്രൂട്ടും ചേർത്ത ഓട്‌സ്
ശരീരത്തിൽ സ്ഥിരമായ ഊർജ്ജം നൽകുന്നതിന് സഹായിക്കുന്ന ഭക്ഷണമാണ് ഓട്‌സ്, ബദാം അല്ലെങ്കിൽ വാൾ നട്ട് പോലുള്ള പരിപ്പ് വർഗ്ഗങ്ങൾ. ഭക്ഷണത്തിൽ ചെറിയ അളവിൽ അവ ചേർക്കുന്നത് ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും നൽകുന്നു. ഉണക്ക മുന്തിരിയും ആപ്രിക്കോട്ട് പോലുള്ള ഡ്രൈ ഫ്രൂട്ടുകൾ പെട്ടന്നുള്ള ഊർജ്ജത്തിന് വളരെ സഹായകരമാണ്. ഇത്തരം ലഘു ഭക്ഷങ്ങൾക്ക് ശരീരത്തിലെ ഊർജ്ജനില നല്ല രീതിയിൽ നിലനിർത്താൻ സഹായിക്കും.
വ്യായാമ വേളകളിൽ ലഘു ഭക്ഷണത്തിന്റെ അളവും സമയവും വളരെ പ്രധാനപ്പെട്ടതാണെന്നു കൂടി മനസ്സിലാക്കണം. വ്യായാമസമയവും ശരീരത്തിന്റെ ക്ഷമതയും പരിഗണിച്ച് വ്യായാമത്തിന് 30 മിനുട്ട് മുതൽ 2 മണിക്കൂർ മുൻപുവരെ ഇടവിട്ട് ലഘു ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us