scorecardresearch

ഈ മൂന്നു ഭക്ഷണങ്ങൾ കഴിക്കൂ, അസിഡിറ്റി മാറും

അസിഡിറ്റി മാറാൻ ഒരാൾ പതിവായി കഴിക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്

അസിഡിറ്റി മാറാൻ ഒരാൾ പതിവായി കഴിക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
health, health news, ie malayalam

ഭക്ഷണ ശീലങ്ങൾ, അമിതമായി ഭക്ഷണം കഴിക്കൽ, ക്രമരഹിതമായ ഉറക്കം എന്നിവയെല്ലാം വയറുമായി ബന്ധപ്പെട്ട മലബന്ധം, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും. എന്നാൽ ഇവയെ മറികടക്കാൻ ചില ഭക്ഷണങ്ങൾ സഹായിക്കും. പോഷകാഹാര വിദഗ്ധയും ആയുർവേദ പരിശീലകയുമായ ജൂഹി കപൂർ അസിഡിറ്റിയെ മറികടക്കാൻ ഒരാൾ പതിവായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെക്കുറിച്ച് പങ്കുവച്ചിട്ടുണ്ട്.

Advertisment

മോശം ജീവിതശൈലിയാണ് അസിഡിറ്റിക്ക് കാരണം. വൈകി ഉറങ്ങുകയോ തോന്നിയ സമയത്ത് ഭക്ഷണം കഴിക്കുകയോ അമിതമായി കഴിക്കുകയോ ചെയ്യുന്നത് അസിഡിറ്റിക്ക് ഇടയാക്കുമെന്ന് അവർ പറഞ്ഞു. ആഹാരത്തെ ദഹിപ്പിക്കുന്നതിനായി ശരീരം മിതമായ തോതിൽ ഹൈഡ്രോക്ലോറിക് ആസിഡ് ഉത്പാദിപ്പിക്കുന്നുണ്ട്. ഉദരഗ്രന്ഥികൾ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി.

അസിഡിറ്റി തടയാൻ സഹായിക്കുന്ന മൂന്നു ഭക്ഷണങ്ങൾ

വാഴപ്പഴം

നിങ്ങളുടെ ദിവസം ഒരു വാഴപ്പഴം കഴിച്ച് ആരംഭിക്കുക. അത് നിങ്ങളുടെ അസിഡിറ്റി ആശങ്കകൾ പകുതിയും പരിഹരിക്കും.

ബേസിൽ സീഡ്സ്

ഒരു ഗ്ലാസ് വെള്ളത്തിൽ 1-2 ടീസ്പൂൺ സബ്ജ വിത്തുകൾ കുതിർത്ത് കുടിക്കുക. ആർത്തവസമയത്ത് അല്ലെങ്കിൽ ജലദോഷം/ചുമ ഉണ്ടെങ്കിൽ ഇത് ഒഴിവാക്കുക.

തേങ്ങ വെള്ളം

രാവിലെ 11 മണിക്ക് തേങ്ങ വെള്ളം കുടിക്കുക. അസിഡിറ്റി പെട്ടെന്ന് മാറും.

അസിഡിറ്റി അകറ്റാൻ ചില ജീവിതശൈലി മാറ്റങ്ങൾ

Advertisment
  • ചെറിയ അളവിലും കൃത്യ സമയത്തും ഭക്ഷണം കഴിക്കുക
  • അമിതമായ പ്രോട്ടീൻ ഒഴിവാക്കുക
  • എല്ലാ ആഴ്ചയും 2-3 നോൺ-വെജിറ്റേറിയൻ ഭക്ഷണം കഴിക്കുക, അതിൽ കൂടുതലാകരുത്
  • ഭക്ഷണത്തിൽ ധാന്യങ്ങൾ ഒഴിവാക്കരുത്
  • ഭക്ഷണത്തിന് ശേഷം 100 ചുവടുകൾ നടക്കുക
  • വജ്രാസനത്തിൽ ഇരിക്കുക
  • പോസിറ്റീവായി ചിന്തിക്കുക, സന്തോഷകരമായിരിക്കുക

Read More: അസിഡിറ്റി ഒഴിവാക്കാനുളള മൂന്നു എളുപ്പ വഴികൾ

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: