അസിഡിറ്റി ഒഴിവാക്കാനുളള മൂന്നു എളുപ്പ വഴികൾ

ഭക്ഷണം കഴിക്കുന്നതിനിടയിലെ നീണ്ട ഇടവേള ഒഴിവാക്കുക

acidity, ie malayalam

ഉച്ച ഭക്ഷണം ഒഴിവാക്കുന്നതും ചില പ്രത്യേക ഭക്ഷണം കഴിക്കുന്നതും അസിഡിറ്റിക്ക് കാരണമാകും. ഉദരഗ്രന്ഥികള്‍ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. ഭക്ഷണം കഴിച്ചയുടന്‍ അനുഭവപ്പെടുന്ന വയറെരിച്ചിലാണ് അസിഡിറ്റിയുടെ പ്രാഥമിക ലക്ഷണം.

വലിയ അളവിൽ ഭക്ഷണം കഴിക്കുക, ഭക്ഷണത്തിന് ശേഷം കിടക്കുക, അമിതവണ്ണം, കാർബണേറ്റഡ് പാനീയങ്ങൾ, കോഫി അല്ലെങ്കിൽ ചായ, പുകവലി, സിട്രസ് ഫ്രൂട്ട്സ്, തക്കാളി, വെളുത്തുള്ളി, സവാള അല്ലെങ്കിൽ മസാലകൾ ചേർന്ന ഭക്ഷണം, ആസ്പിരിൻ, മസിൽ റിലാക്സറുകൾ അല്ലെങ്കിൽ രക്തസമ്മർദ്ദ മരുന്നുകൾ പോലുള്ള ചില മരുന്നുകൾ കഴിക്കുക എന്നിവ അസിഡിറ്റിക്ക് കാരണമാകുന്നവയാണെന്ന് വെബ്എംഡി പറയുന്നു.

നെഞ്ചെരിച്ചിലിനു പുറമേ, ഓക്കാനം അല്ലെങ്കിൽ ഡിസ്ഫാഗിയ എന്നിവയാണ് അസിഡിറ്റിയുടെ പൊതുവേയുളള മറ്റു ലക്ഷണങ്ങൾ. ജനങ്ങൾ പൊതുവായി അനുഭവിക്കുന്ന അസിഡിറ്റി തടയുന്നതിനുളള ചില എളുപ്പ വഴികൾ സെലിബ്രിറ്റി ന്യൂട്രീഷ്യണലിസ്റ്റ് റുജുത ദിവേകർ അടുത്തിടെ പങ്കുവയ്ക്കുകയുണ്ടായി.

Read Also: അസിഡിറ്റി തടയണോ? വീട്ടിൽതന്നെ പരിഹാരമുണ്ട്

ഭക്ഷണം കഴിക്കുന്നതിനിടയിലെ നീണ്ട ഇടവേള ഒഴിവാക്കണമെന്ന് അവർ നിർദേശിച്ചു. ”ശരിയായ സമയത്ത് ഭക്ഷണം കഴിക്കുക, വിശക്കുമ്പോഴുളള സിഗ്നൽ മനസ്സിലാക്കുക,” ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അവർ പറഞ്ഞു. മറ്റു ചില വഴികൾ കൂടി അവർ നിർദേശിച്ചു.

1. ഒരു ഗ്ലാസ് വെളളം കുടിച്ചതിനുശേഷം രാത്രി മുഴുവൻ കുതിർക്കാനിട്ട ഉണക്ക മുന്തിരി കഴിച്ചുകൊണ്ട് നിങ്ങളുടെ ദിവസം തുടങ്ങുക. പ്രീമെൻസ്ട്രൽ സിൻഡ്രോം (പി‌എം‌എസ്), ശരീരവണ്ണം, ദഹനക്കേട് എന്നിവ ഒഴിവാക്കാൻ ഇത് സഹായിക്കും.

2. രാവിലെ 11 മണിയോടെ (ഉച്ചഭക്ഷണം വൈകിയാൽ) അല്ലെങ്കിൽ വൈകുന്നേരം 4-6 ഓടെ കുതിർത്ത പോഹ തൈര് ഉപയോഗിച്ച് കഴിക്കുക. ഒരു ബൗളിൽ കുതിർത്ത പോഹയും തൈരു ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്തശേഷം കഴിക്കുക.

3. ഒരു ഗ്ലാസ് വെള്ളത്തിൽ കുറച്ച് ഗുൽക്കണ്ട് കലർത്തി ദിവസം മുഴുവൻ കുറച്ച് കുറച്ച് കുടിക്കുക. അസിഡിറ്റിയോടൊപ്പം ഉറക്കമില്ലായ്മയും അനുഭവപ്പെടുന്നുണ്ടെങ്കിൽ നിങ്ങൾക്ക് രാത്രി ആഹാരത്തിനുശേഷം ഇത് കഴിക്കാം. റമസാൻ മാസത്തിൽ ആളുകൾക്ക് ഒരു ഗ്ലാസ് ഗുൽക്കണ്ട് വെള്ളം ഉപയോഗിച്ച് നോമ്പ് മുറിക്കാവുന്നതാണെന്ന് ദിവേകർ നിർദേശിച്ചു. ചൂടിനെ പ്രതിരോധിക്കാനും നല്ല പാനീയമാണിത്.

Read in English: A nutritionist shares 3 food hacks to prevent acidity

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Three food hacks to prevent acidity

Next Story
ഭക്ഷണ ശീലങ്ങളിൽ മാറ്റം വരുത്തി പ്രതിരോധശേഷി വർധിപ്പിക്കൂfood, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com