/indian-express-malayalam/media/media_files/uploads/2020/04/over-eating.jpg)
ലോക്ക്ഡൗൺ സമയത്തും ആരോഗ്യകാര്യത്തിൽ ശ്രദ്ധ ചെലുത്തേണ്ടത് വളരെ അത്യാവശ്യമാണ്. പുറംലോകവുമായി അധികം ബന്ധമില്ലാതെ വീട്ടിൽ തന്നെ സ്ഥിരമായി ഇരിക്കുന്നത് നിരവധി പേരിൽ മാനസിക സമ്മർദം ഉണ്ടാക്കും. അതിനാൽതന്നെ ഫിറ്റ്നസ് നിലനിർത്താനുളള നടപടികളും സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് ന്യൂട്രീഷ്യണലിസ്റ്റ് പ്രീതി ത്യാഗി പറഞ്ഞു.
''ഈ സമയങ്ങളിൽ പലരും അമിതമായി ആഹാരം കഴിക്കുന്നുണ്ട്. ദിവസം മുഴുവൻ വീട്ടിലിരിക്കുന്നത്, ഒരാളെ അയാളറിയാതെ തന്നെ അടുക്കളയിലും ഫ്രിഡ്ജിലും പരതാൻ ഇടയാക്കുന്നു. ശാരീരിക പ്രവൃത്തികളിൽ ഏർപ്പെടാത്തതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നതിനുമുള്ള ധാരാളം അവസരങ്ങൾ കിട്ടുന്നു. ഇത് നമ്മുടെ ശരീരത്തെയും ശരീരഭാരത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും,'' പ്രീതി പറഞ്ഞു. ഇതിൽ നിന്നും രക്ഷപ്പെടാനുളള ചില എളുപ്പ വഴികളും പ്രീതി പറയുന്നുണ്ട്.
Read Also: ലിവർ അറ്റാക്ക്; അറിയേണ്ടതെല്ലാം
നിങ്ങളുടെ ഭക്ഷണ ഷെഡ്യൂൾ നിരീക്ഷിക്കുക
ഏതു സമയത്ത് എന്താണ് നിങ്ങൾ കഴിക്കുന്നതെന്ന് ശ്രദ്ധിക്കുക. അതിനൊപ്പം ഒരു ദിവസം എത്ര ഗ്ലാസ് വെളളമാണ് നിങ്ങൾ കുടിക്കുന്നതെന്ന് ഷെഡ്യൂളിൽ എഴുതുക. നിങ്ങളുടെ ശാരീരികവും വൈകാരികവുമായ വിശപ്പുമായി നിങ്ങളുടെ തലച്ചോറിനെ ബന്ധിപ്പിക്കുന്നതിനുള്ള ശക്തമായ ഉപകരണമായി ഇത് പ്രവർത്തിക്കുന്നു. വിരസത മാറ്റാൻ ജനങ്ങൾ ഭക്ഷണത്തിലേക്ക് തിരിയുന്നതിൽനിന്നും, ശരിക്കും വിശക്കുന്നുണ്ടോ അതോ ബോറടി മാറ്റാനുളള വിശപ്പാണോയെന്ന് തിരിച്ചറിയാൻ ഫുഡ് ജേണൽ നിങ്ങളെ സഹായിക്കും.
പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക
നാരുകൾ കൂടുതലുള്ള ഭക്ഷണങ്ങൾ കൂടുതൽ സമയം ഊർജം നൽകും. മാത്രമല്ല, കുടലിന്റെ ആരോഗ്യം നിലനിർത്താൻ ഈ ഭക്ഷണങ്ങൾ മികച്ചതാണ്. ഉയർന്ന ഫൈബർ ഭക്ഷണങ്ങളിൽ വിറ്റാമിനുകളും ധാതുക്കളും കൂടുതലാണ്, അതിനാൽ ശരീരത്തിന് അവശ്യ വിറ്റാമിനുകളുടെ സമതുലിതാവസ്ഥ നൽകുകയും ആരോഗ്യകരമായിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ശാരീരിക വ്യായാമമുറകൾ
എല്ലാ ദിവസവും വ്യായാമം ചെയ്യുക. ഉദാസീനമായ ജീവിതം നയിക്കുന്നതിലൂടെ ശരീരഭാരം വർധിക്കുക മാത്രമല്ല, പല രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കൂടാതെ, മനസ്സിനെ സന്തോഷകരമായ അവസ്ഥയിലേക്ക് കൊണ്ടുവരുന്നതിന് കാരണമാകുന്ന ചില ഹോർമോണുകളും മസ്തിഷ്ക എൻസൈമുകളും പുറത്തുവിടുന്നതിന് വ്യായാമം ചെയ്യുന്നത് സഹായിക്കും. നിങ്ങൾക്ക് ഊർജസ്വലതയും നല്ല മാനസികാവസ്ഥയും നിലനിർത്താൻ ഇത് സഹായിക്കുന്നു.
വെളളം
ശാരീരികവും മാനസികവുമായി നിർജ്ജലീകരണം ഉണ്ടാകാതെയിരിക്കാൻ ധാരാളം വെളളം കുടിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ, പലപ്പോഴും ശരീരം ദാഹിക്കുമ്പോൾ, നമ്മുടെ ഹോർമോണുകൾ വിശക്കുന്നുവെന്ന് നമ്മളെ കബളിപ്പിച്ചേക്കാം. ഇത് അമിതാഹാരത്തിന് ഇടയാക്കും. ഇതൊഴിവാക്കാൻ വിശപ്പിനുള്ള സാധ്യത തള്ളിക്കളയേണ്ടത് പ്രധാനമാണ്. അതിനാൽ, ഭക്ഷണത്തിനിടയിൽ ലഘുഭക്ഷണം കഴിക്കണമെന്ന് തോന്നുമ്പോഴെല്ലാം ആദ്യം ഒരു ഗ്ലാസ് വെള്ളം കുടിക്കുക. ഇത് മനസിലാക്കാൻ നിങ്ങളുടെ മനസ്സിനും ശരീരത്തിനും രണ്ട് മിനിറ്റ് സമയം നൽകുക. നിങ്ങൾക്ക് ഇപ്പോഴും വിശപ്പ് തോന്നുകയാണെങ്കിൽ, ആരോഗ്യകരമായ ലഘുഭക്ഷണം കഴിക്കുക.
ആരോഗ്യകരമായ ചില ലഘുഭക്ഷണങ്ങൾ കരുതുക
പോഷകാഹാരം മാത്രമല്ല, കൂടുതൽ നേരം നിങ്ങളെ ഊർജസ്വലരായി നിർത്തുന്ന ഭക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പ്രധാനമാണ്. ബദാം, വാൽനട്ട്, മത്തങ്ങ വിത്ത്, ചണവിത്ത്, ശുദ്ധമായ തേങ്ങ, തേങ്ങാവെള്ളം എന്നിവ ആരോഗ്യകരമായ കൊഴുപ്പിന്റെ നല്ല ഉറവിടങ്ങളാണ്.
Read in English: Avoid becoming a couch potato during lockdown with these simple tips
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.