/indian-express-malayalam/media/media_files/uploads/2023/06/eggs.jpg)
അടുത്തിടെ ഒരു ടിക് ടോക്ക് ഉപയോക്താവിന്റെ എഗ് ഹാക്ക് വളരെ വൈറൽ ആയി മാറിയിരുന്നു. മൈക്രോവേവ് ഓവനിൽ മുട്ട പാകം ചെയ്യുന്ന ടിക് ടോകിലെ വൈറൽ വീഡിയോ ആണ് ഇവർ പരീക്ഷിച്ചത്. എന്നാൽ പരീക്ഷണം അൽപം പാളിപോയി. മുട്ട പൊട്ടിത്തെറിച്ച് ഇവരുടെ മുഖത്തിനു പരുക്കേൽക്കുകയും ചെയ്തു.
മഗ്ഗിൽ തിളച്ച വെള്ളമെടുത്ത് അതിൽ മുട്ട വച്ച് മൈക്രോവേവ് ഓവനിൽ പാകം ചെയ്യുക എന്നതായിരുന്നു പരീക്ഷണം. അൽപ്പസമയത്തിനു ശേഷം മൈക്രോവേവിൽ വച്ച മുട്ട തണുത്ത സ്പൂൺ കൊണ്ട് പൊളിക്കാൻ നോക്കിയപ്പോഴാണ് പൊട്ടിത്തെറിച്ചത്.
ഇൻഡിപെൻഡന്റ്ഡോട്ട്കോം.യുകെയുടെ അഭിപ്രായത്തിൽ, ഉപയോക്താവ് തണുത്ത സ്പൂൺ മുട്ടയിൽ വെച്ചപ്പോൾ, അത് "ഒരു ഉറവ പോലെ" പൊട്ടിത്തെറിക്കുകയും അവരുടെ മുഖത്തിന്റെ വലതുഭാഗം പൊള്ളിക്കുകയും ചെയ്തു. താൻ ഇതുവരെ അനുഭവിച്ചതിൽ വച്ച് ഏറ്റവും വേദനാജനകമായ വേദനയാണിതെന്നാണ് വൈറൽ ഹാക്ക് പരീക്ഷിച്ച മാഞ്ചസ്റ്ററിലെ ബോൾട്ടൺ സ്വദേശിനിയായ ഷാഫിയ ബഷീർ എന്ന മുപ്പത്തിയേഴുകാരി പറയുന്നത്.
“മറ്റാരും അതിലൂടെ കടന്നുപോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ അത് ടിക്ടോക്കിൽ ട്രെൻഡ് ചെയ്യുകയാണ്. എന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ വേദനയായിരുന്നു അത്. ഞാൻ തണുത്ത സ്പൂൺ ഇട്ട ഉടനെ അത് ഒരു ഉറവ പോലെ പൊട്ടി എന്റെ മുഖം പൊള്ളിച്ചു. പൊള്ളലേറ്റ ഉടനെ മുഖം ടാപ്പിനു താഴെ 20 മിനിറ്റോളം പിടിക്കുകയും പിന്നാലെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടുകയും ചെയ്തു," ഷാഫിയ ഔട്ട്ലെറ്റിനോട് പറഞ്ഞു.
താൻ കെറ്റിൽ വെള്ളം പകുതി വെള്ളം തിളപ്പിച്ചു. അത് മഗ്ഗിലാക്കി തഉപ്പും മുട്ടയും ഇട്ട് ഒരു മിനിറ്റ് മൈക്രോവേവ് ചെയ്തു. ഇത് പാകം ആയിരുന്നില്ല. അതിനാൽ ഞാൻ ഒരു മിനിറ്റ് കൂടി വെച്ചു. ഏകദേശം 12 മണിക്കൂറോളം പൊള്ളലിന്റെ നീറ്റൽ നീണ്ടുനിന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
മൈക്രോവേവിൽ തോടുള്ള മുട്ടകൾ പാചകം ചെയ്യുന്നത് അപകടകരമാണോ?
ഒരു മൈക്രോവേവിൽ മുട്ടകൾ തോട് ഉൾപ്പെടെ പാചകം ചെയ്യുന്നത് അപകടകരമാണെന്ന് വിദഗ്ധർ സമ്മതിക്കുന്നു. “മുട്ടത്തോട് ഉൾപ്പെടെ കൂടി പാചകം ചെയ്യുന്നത് അപകടകരമായ മാർഗമാണ്. കാരണം മുട്ടയുടെ തോട് ചൂടും നീരാവിയും പിടിച്ചു വയ്ക്കുന്നു. പിന്നീട് ഇത് കൈകാര്യം ചെയ്യുമ്പോൾ തിളച്ച മുട്ടയും തോട് കഷ്ണങ്ങളും പൊട്ടിത്തെറിക്ക് കാരണമാകും,” മുംബൈ ഗോദ്‌റെജ് മെമ്മോറിയൽ ഹോസ്പിറ്റലിലെ ഡയറ്റീഷ്യൻ യോഗിത ചവാൻ പറഞ്ഞു.
ലളിതമായി പറഞ്ഞാൽ, മൈക്രോവേവിൽ നിന്ന് മുട്ട നീക്കം ചെയ്തതിനുശേഷവും അത് പാചകം ചെയ്യുന്നത് തുടരുന്നു.
മുംബൈയിലെ റെജുവ എനർജി സെന്ററിലെ അക്യുപങ്‌ചറിസ്റ്റും പ്രകൃതിചികിത്സകനുമായ ഡോ. സന്തോഷ് പാണ്ഡെ ഒരിക്കലും മൈക്രോവേവിൽ മുട്ട അതിന്റെ തോടോടുകൂടി പാചകം ചെയ്യരുതെന്ന് അഭ്യർത്ഥിച്ചു. “അത് പൊട്ടിത്തെറിക്കും. നേരിട്ട് വയ്ക്കുന്നതിനുപകരം, തോടിന്റെ താഴെ ഒരു ദ്വാരം ഉണ്ടാക്കി അത് മൈക്രോവേവിൽ വയ്ക്കുക. അല്ലെങ്കിൽ മൈക്രോവേവ്-സേഫ് ബൗളിന്റെ അടിയിൽ മുട്ടകൾ വയ്ക്കുക, അത് മുകളിൽ ചെറുചൂടുള്ള വെള്ളവും ഒഴിക്കുക. പൊട്ടിത്തെറിക്കാതിരിക്കാൻ 1-2 നുള്ള് ഉപ്പ് പാത്രത്തിൽ ചേർക്കുക,”ഡോ.സന്തോഷ് പറഞ്ഞു.
വേറെ എന്താണ് ചെയ്യാൻ കഴിയുക?
നിങ്ങൾക്ക് മൈക്രോവേവിൽ മുട്ട പാകം ചെയ്യണമെങ്കിൽ, ഒരു സ്‌ക്രാംബിൾ ഉണ്ടാക്കാൻ ശ്രമിക്കണമെന്ന് യോഗിത നിർദ്ദേശിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.