മുടികൊഴിച്ചിൽ പല കാരണങ്ങളാൽ ഉണ്ടാകാം. പിസിഒഎസ്, പാരമ്പര്യം, ഗർഭധാരണം എന്നിവ ഇതിലെ ചില കാരണങ്ങൾ മാത്രമാണ്. എന്നാൽ പ്രശ്നം പരിഹരിക്കുന്നതിനോ കൈകാര്യം ചെയ്യുന്നതിനോ കൃത്രിമ നടപടിക്രമങ്ങളെ ആശ്രയിക്കുന്നതിനുപകരം, പോഷകാഹാര മാർഗ്ഗത്തിലൂടെ ഭക്ഷണക്രമ മാറ്റങ്ങൾ വരുത്തി മുടി കൊഴിയുന്നത് കുറയ്ക്കാം. ഒപ്പം മുടിയുടെ വളർച്ച വർധിപ്പിക്കുകയും ചെയ്യാം. ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട സൂപ്പർഫുഡുകളെക്കുറിച്ച്, ഡയറ്റീഷ്യൻ മൻപ്രീത് കൽറ പറയുന്നു.
നെല്ലിക്ക
- ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് ഇവ
- അകാല നരയും താരനും തടയുന്നു
(നെല്ലിക്ക + കറ്റാർ വാഴ ചേർത്ത മിശ്രിതം രാവിലെ കഴിക്കുക)
കറിവേപ്പില
- ഇരുമ്പും ഫോളിക് ആസിഡും ധാരാളം ഇവയിൽ അടങ്ങുന്നു
- മുടിയുടെ കേടുപാടുകൾ മാറ്റുകയും അകാല നര തടയുകയും ചെയ്യുന്നു
(3-4 കറിവേപ്പില അതിരാവിലെ വെറും വയറ്റിൽ ചവച്ച് കഴിക്കുക)
ബദാം, നട്സ്
- ഒമേഗ-3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, ബയോട്ടിൻ എന്നിവയാൽ സമ്പുഷ്ടമാണ്
- ആന്റിഓക്‌സിഡന്റുകളാലും സമ്പുഷ്ടമാണ്
(രാവിലെ 5 ബദാമും 1 വാൽനട്ടും കഴിക്കുക)
മുരിങ്ങ
- വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടം
- ഫോളിക്കിൾ കേടുപാടുകൾ തടയും
(ഉച്ചഭക്ഷണത്തിൽ മുരിങ്ങപ്പൊടി ചേർത്ത ഭക്ഷണം കഴിക്കുക
നിലക്കടല
- വിറ്റാമിൻ ഇ, സിങ്ക്, മഗ്നീഷ്യം, ബയോട്ടിൻ എന്നിവയിൽ ഉയർന്നതാണ്
- ആരോഗ്യമുള്ള മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു
(പോഹ, ഉപ്പ്മാവ്, സലാഡുകളിലോ മറ്റ് ലഘുഭക്ഷണങ്ങളിലോ രാത്രിയിൽ കുതിർത്ത നിലക്കടല ചേർക്കുക)
എള്ള് + ജീരകം
- എള്ളിൽ കാൽസ്യം, മാംഗനീസ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ജീരകം അത് ആഗിരണം ചെയ്യാൻ സഹായിക്കുന്നു
- ഹോർമോണുകളെ ബാലൻസ് ചെയ്യുന്നു
(ചപ്പാത്തിയിൽ എള്ള് ചേർക്കുക. ഭക്ഷണത്തിന് ശേഷം ജീരകം ചേർത്ത ചായ കുടിക്കുക)
ത്രിഫല
- ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്
- മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും നര തടയുകയും ചെയ്യുന്നു
(ഉറങ്ങുന്നതിന് 30 മിനിറ്റ് മുമ്പ് ത്രിഫല ചായ കുടിക്കുക)
ഉലുവ
- ഫൈറ്റോ ഈസ്ട്രജൻ സമ്പുഷ്ടമാണ്
- മുടിയിലെ സ്ട്രെസ് കേടുപാടുകൾ മാറ്റുന്നു
(കുതിർത്തതും ചതച്ചതുമായ ഉലുവ എല്ലാ ദിവസവും ഒരു ഗ്ലാസ് വെള്ളത്തിനൊപ്പം കഴിക്കാം)
വെള്ളരിക്ക
- മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന സിലിക്കൺ, സൾഫർ എന്നിവയാൽ സമ്പുഷ്ടമാണ്
- ജലാംശം നൽകുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു
(മല്ലിയില, പുതിന എന്നിവയ്‌ക്കൊപ്പം കുക്കുമ്പർ സ്മൂത്തികൾ കഴിക്കാം.)
മേൽപ്പറഞ്ഞ ലിസ്റ്റിനോട് യോജിച്ചുകൊണ്ട് മുടി കൊഴിച്ചിലിനുള്ള ഏറ്റവും ചെലവ് കുറഞ്ഞ പരിഹാരങ്ങളിലൊന്നാണ് വെളുത്തുള്ളിയെന്ന് ഡയറ്റീഷ്യൻ ഗരിമ ഗോയൽ പറയുന്നു.
“വെളുത്തുള്ളി സാധാരണയായി ഉപയോഗിക്കുന്ന ഒരു പാചക സുഗന്ധവ്യഞ്ജനമാണ്. വെളുത്തുള്ളിയിലെ സെലിനിയം, സൾഫർ എന്നിവയുടെ സാന്നിധ്യം മുടികൊഴിച്ചിൽ തടയുകയും അവയുടെ പോഷണത്തിന് സഹായിക്കുകയും ചെയ്യുന്നു. വെളുത്തുള്ളി വിറ്റാമിൻ-സിയുടെ നല്ല ഉറവിടം കൂടിയാണ്. ഇത് വീക്കം തടയുകയും കൊളാജൻ രൂപീകരണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു,” ഗരിമ പറഞ്ഞു.
മുടി വളർച്ചയ്ക്കുള്ള മറ്റ് ചില സൂപ്പർഫുഡുകളിൽ:
- വാൽനട്ട്: മുടി വളർച്ചയ്ക്ക് ഗുണം ചെയ്യുന്ന ഒമേഗ-3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടമാണ് വാൽനട്ട്. അവയുടെ ആന്റിഓക്‌സിഡന്റ് പ്രവർത്തനം അകാല മുടി കൊഴിച്ചിൽ തടയുകയും മുടിയെ പോഷിപ്പിക്കുകയും ചെയ്യുന്നു.
- മുട്ട: മുട്ടയുടെ മഞ്ഞക്കരു തടി കൂട്ടുമെന്ന് കരുതി പൊതുവേ മാറ്റിവയ്ക്കാറുണ്ട്. എന്നാൽ മുട്ടയുടെ മഞ്ഞക്കരു മുടിക്ക് ആവശ്യമായ ബയോട്ടിന്റെ നല്ല ഉറവിടമാണ്. അമിതമായി കഴിക്കരുത്, എന്നാൽ നിങ്ങളുടെ ഭക്ഷണത്തിൽ ഒരു മുട്ട മുഴുവനായും ഉൾപ്പെടുത്താൻ ശ്രമിക്കുക.
- ഫാറ്റി ഫിഷുകൾ: കൊഴുപ്പുള്ള മത്സ്യങ്ങൾ ഒമേഗ -3 ഫാറ്റി ആസിഡിന്റെ നല്ല ഉറവിടങ്ങളാണ്. ഇത് നിങ്ങളുടെ രോമകൂപങ്ങളിൽ ജലാംശം നിലനിർത്തുന്നു. അവയുടെ ആന്റിഓക്‌സിഡന്റ് പ്രോപ്പർട്ടി നിങ്ങളുടെ ഫോളിക്കിളിലെ വീക്കം തടയുന്നു, ഇത് മുടി കൊഴിച്ചിലിന് കാരണമാകും.
- മധുരക്കിഴങ്ങ്: മധുരക്കിഴങ്ങ്, കാപ്സിക്കം, കാരറ്റ്, ചീര, മറ്റ് നിറമുള്ള പച്ചക്കറികൾ എന്നിവയിൽ ബീറ്റാ കരോട്ടിൻ ധാരാളം അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിൽ, ബീറ്റാ കരോട്ടിൻ വിറ്റാമിൻ-എ ആയി മാറുന്നു. ഇത് മുടിയുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗനിർദേശം തേടുക.