scorecardresearch

മാവിലയുടെ ആരോഗ്യ ഗുണങ്ങൾ അറിയാം

മാവിലയും ഔഷധ ഗുണങ്ങളാലും രോഗശാന്തി ഗുണങ്ങളാലും സമ്പന്നമാണ്. പലർക്കും ഇതറിയില്ല. വൈറ്റമിൻ എ, ബി, സി എന്നിവയുടെ കലവറയാണ് മാവില

മാവിലയും ഔഷധ ഗുണങ്ങളാലും രോഗശാന്തി ഗുണങ്ങളാലും സമ്പന്നമാണ്. പലർക്കും ഇതറിയില്ല. വൈറ്റമിൻ എ, ബി, സി എന്നിവയുടെ കലവറയാണ് മാവില

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mango Leaves, health, ie malayalam

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒന്നാണ് മാമ്പഴം. മറ്റേതു പഴങ്ങളിലും രുചിയിൽ മുന്നിൽ നിൽക്കുന്നതാണ് മാമ്പഴം. നിറയെ ആരോഗ്യ ഗുണങ്ങളും മാമ്പഴത്തിനുണ്ട്. അതുപോലെ മാവിലയും ഔഷധ ഗുണങ്ങളാലും രോഗശാന്തി ഗുണങ്ങളാലും സമ്പന്നമാണ്. പലർക്കും ഇതറിയില്ല. വൈറ്റമിൻ എ, ബി, സി എന്നിവയുടെ കലവറയാണ് മാവില. ഫ്ലേവനോയ്ഡുകളുടെയും ഫിനോളുകളുടെയും ഉയർന്ന ഉള്ളടക്കമുള്ളതിനാൽ മാവിലകൾക്ക് ശക്തമായ ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. മാവിലയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

Advertisment

പ്രമേഹത്തിനുള്ള ചികിത്സ

മാവിന്റെ ഇലകൾ പ്രമേഹ ചികിത്സയ്ക്ക് വളരെ ഉപയോഗപ്രദമാണ്. ഇളം ഇലകളിൽ ഫൈറ്റോകെമിക്കലുകൾ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് പ്രമേഹത്തെ ചികിത്സിക്കാൻ സഹായിക്കും.

കുറഞ്ഞ രക്തസമ്മർദം

രക്തസമ്മർദം കുറയ്ക്കാൻ മാവിലകൾക്ക് കഴിയും. കാരണം അവയ്ക്ക് ആന്റി ഹൈപ്പർടെൻസിവ് ഗുണങ്ങളുണ്ട്. രക്തക്കുഴലുകളെ ശക്തിപ്പെടുത്തുന്നതിനും വെരിക്കോസ് വെയിനുകളുടെ പ്രശ്നം പരിഹരിക്കുന്നതിനും അവ സഹായിക്കുന്നു.

പിത്താശയവും വൃക്കയിലെ കല്ലുകളും

വൃക്കയിലെ കല്ലുകൾ, പിത്താശയക്കല്ലുകൾ എന്നിവ ചികിത്സിക്കാൻ മാവിന്റെ ഇലകൾ സഹായിക്കും. മാവിലയുടെ തളിരില തണലിൽ വച്ച് പൊടിച്ച് ഒരു രാത്രി മുഴുവൻ വെള്ളത്തിലിട്ട് വച്ച് പിറ്റേന്ന് അരിച്ചെടുത്ത് കുടിക്കുന്നത് കല്ലുകളെ പുറന്തള്ളാൻ സഹായിക്കും.

Advertisment

ശ്വസന പ്രശ്നങ്ങൾ

ശ്വാസകോശ സംബന്ധമായ എല്ലാ പ്രശ്‌നങ്ങൾക്കും മാവിലകൾ നല്ലതാണ്. ജലദോഷം, ബ്രോങ്കൈറ്റിസ്, ആസ്ത്മ എന്നിവയാൽ ബുദ്ധിമുട്ടുന്നവർക്ക് ഇത് ഉപയോഗപ്രദമാണ്.

ചെവി വേദന

ചെവി വേദനയ്ക്ക് മാവില നല്ലതാണ്. മാവിന്റെ ഇല പൊടിച്ചു ചേർത്ത ഔഷധങ്ങൾ ചെവി വേദനയ്ക്ക് നല്ലതാണ്.

തൊണ്ടയിലെ പ്രശ്നങ്ങൾ ചികിത്സിക്കുന്നു

തൊണ്ടയിലെ പ്രശ്‌നങ്ങളോ ഉണ്ടെങ്കിൽ മാവിന്റെ ഇല നല്ലൊരു വീട്ടുവൈദ്യമാണ്. മാവിലയുടെ ഇലകൾ കത്തിച്ച് പുക ശ്വസിക്കുക. ഇത് തൊണ്ടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: