/indian-express-malayalam/media/media_files/2025/05/23/Duidp7opUSAvbgz8Vqp7.jpg)
Source: Freepik
ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി നിയന്ത്രിക്കുന്നതിന് ശരിയായ ഭക്ഷണങ്ങൾ കഴിച്ച് ദിവസം തുടങ്ങണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ആരോഗ്യകരമായ ഒരു ദിവസത്തിനായി ഒരാൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട 9 കാര്യങ്ങൾ എന്തൊക്കെയാണെന്ന് അവർ വിശദീകരിച്ചിട്ടുണ്ട്.
1. ചെറുചൂടുള്ള വെള്ളം
ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളം കുടിച്ച് ദിവസം തുടങ്ങണമെന്ന് മുംബൈയിലെ ഡോ. മഞ്ജുഷ അഗർവാൾ പറഞ്ഞു. ചൂടുള്ള വെള്ളത്തിൽ കുറച്ച് തുള്ളി നാരങ്ങ നീര് കൂടി ചേർക്കാം. നാരങ്ങ നീര് ചേർക്കുമ്പോൾ ശ്രദ്ധിക്കണം, കാരണം ഇത് അസിഡിറ്റി ഉള്ളതും മൈഗ്രെയ്ൻ അല്ലെങ്കിൽ സൈനസൈറ്റിസ് ഉണ്ടാക്കാൻ സാധ്യതയുള്ളതുമാണ്.
2. ഗ്രീൻ സ്മൂത്തി
ചെറിയ അളവിൽ വെജിറ്റബിൾ സ്മൂത്തി (സ്പിനച്, വെള്ളരിക്ക, പുതിന പോലുള്ളവ) ഉപയോഗിച്ച് ദിവസം ആരംഭിക്കുക. പച്ചക്കറികൾ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ഡോ.അഗർവാൾ പറഞ്ഞു.
3. ബെറികൾ
ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി എന്നിവയിൽ നാരുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു.
4. മുട്ട
പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും കൂടുതലുള്ള മുട്ടകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും കൂടുതൽ നേരം വയറു നിറഞ്ഞിരിക്കാനും സഹായിക്കുന്നു.
5. ഗ്രീക്ക് യോഗർട്ട്
മധുരമില്ലാത്ത ഗ്രീക്ക് യോഗർട്ട് വയറിന്റെ ആരോഗ്യത്തിന് പ്രോബയോട്ടിക്‌സും ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനുള്ള പ്രോട്ടീനും നൽകുന്നു. ഒരു ചെറിയ പാത്രം പ്ലെയിൻ ഗ്രീക്ക് യോഗർട്ട് വയറിന്റെ ആരോഗ്യത്തിന് ആവശ്യമായ പ്രോട്ടീനും നല്ല ബാക്ടീരിയകളും നൽകും.
6. ഉലുവ വെള്ളം
ഒരു ഗ്ലാസ് ഉലുവ വെള്ളം കുടിക്കുക. ഒരു ടീസ്പൂൺ ഉലുവ രാത്രി മുഴുവൻ കുതിർത്ത് രാവിലെ ആ വെള്ളം കുടിച്ചുകൊണ്ട് ദിവസം തുടങ്ങുക. ഇത് ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്താൻ സഹായിക്കും.
7. ഓട്സ്
ഓട്സിൽ ലയിക്കുന്ന നാരുകൾ ധാരാളമുണ്ട്. ഇത് ദഹനത്തെ മന്ദഗതിയിലാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നത് തടയുകയും ചെയ്യുന്നു.
8. അവോക്കാഡോ
പ്രഭാതഭക്ഷണത്തിൽ അവോക്കാഡോ ചേർക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ദിവസത്തിന്റെ അവസാനത്തിൽ അനാരോഗ്യകരമായ ആസക്തികൾ തടയാനും സഹായിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ നൽകും.
9. നട്സ്
ഒരുപിടി ബദാമും 2-3 വാൽനട്ടും നാരുകൾ, മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ നൽകുന്നു. ഇവയെല്ലാം രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിന് ഗുണം ചെയ്യും. രാവിലെ ഒരുപിടി കുതിർത്ത ബദാം (4–5) കഴിക്കുക. കുതിർത്ത ബദാം ആരോഗ്യകരമായ കൊഴുപ്പും നാരുകളും നൽകുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ വർധനവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us