scorecardresearch

പ്രമേഹം ഫലപ്രദമായി തടയാം, ഈ 5 കാര്യങ്ങൾ ശീലമാക്കൂ

ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും ചില മാറ്റങ്ങൾ വരുത്തിയാൽ പ്രമേഹത്തെ ഫലപ്രദമായ രീതിയിൽ തടയാനാകും

ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും ചില മാറ്റങ്ങൾ വരുത്തിയാൽ പ്രമേഹത്തെ ഫലപ്രദമായ രീതിയിൽ തടയാനാകും

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
health, diabetes, ie malayalam

Representative Image

ഒരു ജീവിതശൈലി രോഗമാണ് പ്രമേഹം. സാധാരണ പ്രായമേറുമ്പോഴാണ് ഈ രോഗം പലരെയും പിടികൂടുന്നത്. എന്നാൽ, കഴിഞ്ഞ ഏതാനും വർഷങ്ങളായി ചെറുപ്രായത്തിൽ തന്നെ പലർക്കും പ്രമേഹം വരുന്നുണ്ട്. കണക്കുകൾ അനുസരിച്ച്, നമ്മുടെ രാജ്യത്ത് 7.7 കോടി ആളുകൾ പ്രമേഹത്തിന്റെ ഇരകളാണ്. അതായത്, 11 ഇന്ത്യക്കാരിൽ ഒരാൾക്ക് പ്രമേഹമുണ്ട്.

Advertisment

പ്രമേഹബാധിതരുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്, ഇന്ന് രാജ്യത്ത് 30 നും 40 നും ഇടയിൽ പ്രായമുള്ളവർ പ്രമേഹബാധിതരാണ്. ഇതിൽ പലർക്കും പ്രമേഹത്തിന്റെ യാതൊരുവിധ ലക്ഷണങ്ങളും കാണിച്ചിരുന്നില്ല എന്നത് അതിശയിപ്പിക്കുന്ന വസ്തുതയാണ്. കുടുംബത്തിൽ ആർക്കെങ്കിലും പ്രമേഹമുണ്ടെങ്കിൽ, മറ്റുള്ളവർക്കും പ്രമേഹത്തിനുള്ള സാധ്യത കൂടുതലാണ്. എന്നാൽ, ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും ചില മാറ്റങ്ങൾ വരുത്തിയാൽ പ്രമേഹത്തെ ഫലപ്രദമായ രീതിയിൽ തടയാനാകും.

ശാരീരിക പ്രവർത്തനങ്ങൾ

ഉദാസീനമായ ജീവിതശൈലിയാണ് പ്രമേഹത്തിന്റെ ഏറ്റവും പ്രധാന കാരണം. അതിനാൽ ആദ്യം തന്നെ പതിവായി വ്യായാമം ചെയ്യുക. ശരീരം എപ്പോഴും ഫിറ്റായി സൂക്ഷിക്കുക. ശരീരം സജീവമായി നിലനിർത്തുക. ഒരു കാരണവശാലും ശരീര ഭാരം കൂടാൻ അനുവദിക്കരുത്. നടത്തം, ജോഗിങ്, ഓട്ടം, എയ്റോബിക്സ്, നൃത്തം, സൈക്ലിങ് എന്നിവ ചെയ്യുക.

സമ്മർദം അകറ്റി നിർത്തുക

നിങ്ങൾ പലപ്പോഴും സമ്മർദത്തിലാണെങ്കിൽ, നിങ്ങളുടെ ജീവിതനിലവാരം മോശമാണ്. മാത്രമല്ല, നിങ്ങൾ പ്രീ ഡയബറ്റിക് ആയിത്തീരും. ഇത് ഹോർമോണുകളുടെ സന്തുലിതാവസ്ഥയെ തടസപ്പെടുത്തും. സമ്മർദം മൂലം കോർട്ടിസോൾ ഹോർമോൺ വർധിക്കുകയും അഡ്രിനാലിൻ ബാലൻസ് തകരാറിലാകുകയും ചെയ്യും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുകയും ചെയ്യും. ഏതു വിധത്തിലും മനസിൽ നിന്ന് സമ്മർദം അകറ്റുക.

Advertisment

ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക

ശരിയായ ഭക്ഷണക്രമം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. അതുകൊണ്ട് സമീകൃതാഹാരം കഴിക്കുക. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്, വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങി എല്ലാം ഉണ്ടായിരിക്കണം, ഒന്നും കുറവോ കൂടുതലോ ആകാൻ പാടില്ല. കഴിയുന്നത്ര പച്ചക്കറികളും പച്ച ഇലക്കറികളും കഴിക്കുക. എത്രയധികം പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നുവോ അത്രയും ആരോഗ്യം ലഭിക്കും. ജങ്ക് ഫുഡും സംസ്കരിച്ച ഭക്ഷണവും തൊടരുത്.

ശരീര ഭാരം നിയന്ത്രിക്കുക

ബോഡി മാസ് ഇൻഡക്സ് 25ൽ കൂടാൻ അനുവദിക്കരുത്. പൊണ്ണത്തടി കൂടിയാൽ പ്രമേഹ സാധ്യതയും കൂടും. നിങ്ങൾ പ്രീ ഡയബറ്റിക്കിലാണെങ്കിൽ, എത്രയും വേഗം ശരീരഭാരം 5 മുതൽ 10 ശതമാനം വരെ കുറയ്ക്കുക.

മധുര പാനീയങ്ങൾ ഒഴിവാക്കുക

മധുര പാനീയങ്ങളോ പഞ്ചസാര ചേർത്ത ഭക്ഷണങ്ങളോ പ്രമേഹത്തിന്റെ ശത്രുക്കളാണ്. അതുകൊണ്ട് ശീതളപാനീയങ്ങൾ, സോഡ, മദ്യം, ബിയർ തുടങ്ങിയവ ഒഴിവാക്കുക. എനർജി ഡ്രിങ്കുകൾ, ശീതളപാനീയങ്ങൾ, സിറപ്പുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഇവയ്‌ക്കെല്ലാം പകരം വെള്ളവും കാപ്പിയും കുടിക്കുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Health Tips Diabetes

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: