പോഷക സമ്പുഷ്ടമായ ഒമേഗ-3 ഫാറ്റി ആസിഡുകൾ, ലിഗ്നാൻസ്, പ്രോട്ടീൻ, നാരുകൾ എന്നിവ അടങ്ങിയിട്ടുള്ള ചണവിത്തുകൾ നൂറ്റാണ്ടുകളായി ഉപയോഗിക്കുന്നുണ്ട്. മറ്റേതൊരു ഭക്ഷണത്തേയും പോലെ ചണവിത്തുകളും ശരീരത്തിന് ഗുണം ചെയ്യും. ചണവിത്തുകൾ ചില രോഗാവസ്ഥകൾ മെച്ചപ്പെടുത്തുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
ചണവിത്തുകൾ എൽഡിഎൽ (ചീത്ത കൊളസ്ട്രോൾ) കുറയ്ക്കുന്നു, എച്ച്ഡിഎൽ (നല്ല കൊളസ്ട്രോൾ) മെച്ചപ്പെടുത്തുന്നു, രക്തത്തിലെ മൊത്തത്തിലുള്ള കൊളസ്ട്രോൾ കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഫ്ളാക്സ് സീഡുകളിൽ ലിഗ്നൻസ് എന്ന ഒരു കൂട്ടം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അവയ്ക്ക് ശക്തമായ ആന്റിഓക്സിഡന്റും ഈസ്ട്രജൻ ഗുണങ്ങളുമുണ്ട്. ചണ വിത്തുകളുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് ആയുർവേദ ഡോ.ദിക്സ ഭാവ്സർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.
ചണവിത്തുകളുടെ ആരോഗ്യ ഗുണങ്ങൾ
- പ്രമേഹം കുറയ്ക്കുന്നു – രക്തത്തിലെ പഞ്ചസാരയുടെ അളവ്.
- ഇതിലെ ലയിക്കുന്ന നാരുകൾ വിശപ്പ് അകറ്റാൻ സഹായിക്കുന്നു. ഇതിലൂടെ ശരീരഭാരം കുറയ്ക്കാം. ഇടയ്ക്കിടെ ലഘുഭക്ഷണം ഇഷ്ടപ്പെടുന്ന ആളുകൾക്ക് ഇത് മികച്ചതാണ്.
- ദഹനം മെച്ചപ്പെടുത്തുകയും ലയിക്കാത്ത നാരുകൾ കാരണം മലബന്ധം ഒഴിവാക്കുകയും ചെയ്യുന്നു.
- രക്തസമ്മർദ്ദം കുറയ്ക്കുന്നു
- ഇതൊരു പ്രതിരോധശേഷി-ബൂസ്റ്ററാണ്, കൂടാതെ ആന്റി-ഏജിങ് പ്രോപ്പർട്ടി ഉണ്ട്. ചർമ്മത്തിനും മുടിക്കും നല്ലതാണ്.
- ബിപിഎച്ച്, ബ്രെസ്റ്റ്, പ്രോസ്റ്റേറ്റ് കാൻസർ, മറ്റ് തരത്തിലുള്ള കാൻസർ എന്നിവ തടയാൻ സഹായിക്കുന്നു.
- എഡിഎച്ച്ഡി, ഓട്ടിസ്റ്റിക് സിൻഡ്രോം എന്നിവയുള്ള കുട്ടികളിൽ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
- ആർത്തവവിരാമ ലക്ഷണങ്ങൾ, വിഷാദം എന്നിവ നിയന്ത്രിക്കുന്നു
- മത്സ്യം (വെഗാൻ) / മത്സ്യ എണ്ണ സപ്ലിമെന്റുകൾ ഒഴിവാക്കുന്ന ആളുകൾക്ക് ഇത് മികച്ച സസ്യാധിഷ്ഠിത പ്രോട്ടീനാണ്.
കഴിക്കേണ്ടത് എങ്ങനെ?
ചണവിത്തുകൾ മുഴുവനായി കഴിച്ചാൽ, അവയുടെ കടുപ്പമുള്ള പുറംതോട് തകർക്കാൻ കുടലിന് കഴിയില്ല. അവ മലത്തിലൂടെ മുഴുവനായും കടന്നുപോകും. അതിനാൽ, ചണവിത്തുകൾ മുഴുവനായി കഴിക്കുന്നതിനുപകരം ഗ്രൗണ്ട് സീഡുകൾ കഴിക്കുക. കുതിർത്ത വിത്തുകൾ കഴിക്കാം.
സന്ധികളിലും പേശികളിലുമുള്ള വേദന, ഉണങ്ങാത്ത മുറിവുകൾ, ചർമ്മ വൈകല്യങ്ങൾ എന്നിവ ചികിത്സിക്കാൻ ഫ്ളാക്സ് സീഡ് ഓയിൽ ബാഹ്യമായി പ്രയോഗിക്കാവുന്നതാണ്. ഒരു ദിവസം 1-2 ടേബിൾസ്പൂൺ ഡോസ് വളരെ സുരക്ഷിതവും ഫലപ്രദവുമാണ്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.