/indian-express-malayalam/media/media_files/2025/01/08/dNGdlP4K2mPosaPggq5m.jpg)
നികിത ഫുൽവാനി
ശരീര ഭാരം കുറയ്ക്കുകയെന്നത് പലരുടെയും ലക്ഷ്യമാണ്. നികിത ഫുൽവാനി എന്ന യുവതിയും ഒരു വർഷത്തോളം ശ്രമിച്ചതും ഇതിനുവേണ്ടിയായിരുന്നു. 13 മാസം നീണ്ടുനിന്ന കഠിന പ്രയത്നങ്ങൾക്കൊടുവിൽ നികിത 50 കിലോ ശരീര ഭാരം കുറച്ചു. ഇനി ഒരിക്കലും ശരീര ഭാരം കൂടില്ലെന്ന ആത്മവിശ്വാസത്തോടെയുള്ള നികിതയുടെ ജീവിതം വീണ്ടും നിരാശയിലേക്ക് വീണു. ഒരു വർഷം കൊണ്ട് 10 കിലോയോളം ശരീര ഭാരം കൂടി. ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില സത്യങ്ങളെക്കുറിച്ച് നികിത ഇൻസ്റ്റഗ്രാമിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
1. ശരീരഭാരം കുറയ്ക്കുന്നതിനേക്കാൾ ബുദ്ധിമുട്ട് ഭാരം നിലനിർത്തുന്നത്:
ശരീരഭാരം കുറയ്ക്കുക എന്നത് ഒറ്റത്തവണയുള്ള കാര്യമാണെന്നും എന്നാൽ അത് നിലനിർത്തുകയെന്നത് ആജീവനാന്ത പ്രതിബദ്ധതയാണെന്നും അവർ പറഞ്ഞു.
2. ഭക്ഷണത്തെക്കുറിച്ച് മനസിലാക്കുക: നമ്മൾ കഴിക്കുന്ന ഭക്ഷണം ശരീരത്തെ എങ്ങനെ ബാധിക്കുമെന്ന് അറിയണം. ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമത്തിനൊപ്പം കലോറി ഉപഭോഗവും നിരീക്ഷിക്കണം.
3. ഫിറ്റ്നസ്: എളുപ്പത്തിലുള്ള വഴികളിലൂടെ ഫിറ്റ്നസ് നേടാനാവില്ല. ദീർഘനാളായുള്ള ചില ശീലങ്ങളിലൂടെ മാത്രമേ ഫിറ്റ്നസ് ലക്ഷ്യം കൈവരിക്കാൻ സാധിക്കൂ.
4. സംസ്കരിച്ച ഭക്ഷണങ്ങൾ, പഞ്ചസാര, മദ്യം എന്നിവ വേണ്ട: സംസ്കരിച്ച ഭക്ഷണം, പഞ്ചസാര, മദ്യം എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നത് ശരീരവണ്ണം കുറയ്ക്കാൻ സഹായിക്കും.
5. സ്ഥിരതയാണ് പ്രധാനം: ഭക്ഷണക്രമം, ജീവിതശൈലി, വ്യായാമം എന്നിവ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കണം. ശരീരഭാരം കുറയ്ക്കാനുള്ള യാത്രയിൽ വിശ്രമവും ഉറക്കവും ഒരുപോലെ പ്രധാനമാണ്.
6. മനസിൽ ഒരു ലക്ഷ്യം ഉണ്ടായിരിക്കണം: ഒരു ലക്ഷ്യവുമില്ലെങ്കിൽ മനസിന് മടുപ്പ് തോന്നുകയും ശ്രദ്ധ മാറുകയും ചെയ്യും. അതിനാൽ, ലക്ഷ്യമെന്താണെന്ന് ആദ്യം തന്നെ തീരുമാനിക്കുക.
7. ചുറ്റുപാടുകൾ വിജയത്തിന് കാരണമാകും: ബാഹ്യ പരിതസ്ഥിതിക്കും നമ്മുടെ വിജയത്തിന് ഒരുപാട് സംഭാവനകൾ ചെയ്യാനുണ്ട്. നമ്മളെ പിന്തുണയ്ക്കുകയും നമ്മുടെ കാഴ്ചപ്പാട് മനസ്സിലാക്കുകയും ചെയ്യുന്ന ആളുകളുമായി ചേർന്നു നിൽക്കുക.
8. പ്രചോദനത്തിൽ വിശ്വസിക്കരുത്: തുടക്കത്തിൽ പലരും പ്രചോദനം നൽകും. പതിയെ അത് നിന്നേക്കാം. അതിനാൽ, പ്രചോദനം തീർന്നാലും ലക്ഷ്യം നേടാനുള്ള ശ്രമങ്ങൾ തുടരുക.
9. ശീലങ്ങൾ: ആരോഗ്യകരമായ ശീലങ്ങൾ വളർത്തിയെടുക്കുകയും ജീവിതശൈലിയിൽ ആരോഗ്യകരമായ മാറ്റങ്ങൾ വരുത്തുകയും വേണം.
10. പിന്തുണ തേടുക: സഹായം ചോദിക്കുന്നതിൽ കുഴപ്പമില്ല. ചിലപ്പോൾ, വിദഗ്ധരുടെ ഉപദേശം മികച്ച ഫലം നൽകിയേക്കും.
11. ഉറക്കം പ്രധാനം: നല്ല ഉറക്കം, ശരിയായ ഉറക്ക ദിനചര്യ എന്നിവ സ്ട്രെസ് മാറ്റാനും മൊത്തത്തിലുള്ള ആരോഗ്യത്തിലും നല്ല സ്വാധീനം ചെലുത്തും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.