/indian-express-malayalam/media/media_files/2025/08/09/left-over-rice-recipe-fi-2025-08-09-15-17-56.jpg)
ചോറ്
അടുക്കളയിൽ മിക്കപ്പോഴും ബാക്കി വരുന്ന ആഹാരമാണ് ചോറ്. സ്കൂൾ തുറന്നതോടെ കുട്ടികൾക്കു ദിവസവും ചോറ് കഴിക്കുന്നതിനോട് താൽപ്പര്യം കുറഞ്ഞതായി തോന്നുന്നുണ്ടോ?. എന്നാൽ ഇനി ഈ രണ്ട് പ്രശ്നങ്ങൾക്കും പരിഹാരമായ ഒരടിപൊളി റെസിപ്പിയുണ്ട്. സ്ഥിരം തയ്യാറാക്കുന്ന ചോറ് ഒന്ന് മാറ്റി പിടിക്കാം. നാടൻ ഉള്ളിച്ചോറിനോട് സാദൃശ്യം പുലർത്തുമെങ്കിലും മഹാരാഷ്ട്രൻ വിഭവമായ തേച്ച റൈസ് അൽപ്പം വ്യത്യസ്തമാണ് . മഞ്ചൂസ് ഫുഡ് എന്ന ഇൻസ്റ്റഗ്രാം പേജാണ് ഈ വിഭവം തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Also Read: രുചിയോടെ ഊണ് കഴിക്കാം ഒപ്പം ഊർജ്ജവും ഉന്മേഷവും തേടാം, ഈ തോരൻ കഴിക്കുന്നത് ശീലമാക്കൂ
ചേരുവകൾ
- പച്ചമുളക്
- നിലക്കടല
- വെളുത്തുള്ളി
- മല്ലി
- ജീരകം
- ഉപ്പ്
- എണ്ണ
- കറിവേപ്പില
- ചോറ്
- നാരങ്ങ
- മല്ലിയില
Also Read: ചോറ് കഴിക്കാൻ ഇനി മടികാണിക്കില്ല, ഈ പൊടിക്കൈ പരീക്ഷിച്ചു നോക്കൂ
Also Read: 5മിനിറ്റ് മതി, തയ്യാറാക്കാം കിടിലൻ ചെറുപയർ ഫ്രൈ
തയ്യാറാക്കുന്ന വിധം
- ഏഴോ എട്ടോ വെളുത്തുള്ളി, എരിവിനനുസരിച്ച് പച്ചമുളക്, അൽപ്പം മല്ലിയില, കുറച്ച് ജീരകം, ആവശ്യത്തിന് ഉപ്പ്, വറുത്ത നിലക്കടല എന്നിവ അരച്ചെടുക്കാം.
- അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ച് ചൂടാക്കി കുറച്ച് ജീരകം, കറിവേപ്പില, തയ്യാറാക്കിയ അരപ്പ് എന്നിവ വഴറ്റാം.
- ഇതിലേയ്ക്ക് ബാക്കി വന്ന ചോറ് കൂടി ചേർത്തിളക്കാം. അൽപ്പം നാരങ്ങാ നീരു കൂടി ചേർത്തിളക്കി ചൂടോടെ കഴിക്കാം.
Read More: ദോശ കഴിക്കാൻ മടി തോന്നാറുണ്ടോ? എങ്കിലിനി മസാല ചേർത്തൊരു പരീക്ഷണം നടത്തി നോക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.