/indian-express-malayalam/media/media_files/uploads/2023/10/remove-burnt-smell-from-rice.jpg)
ചോറിൽ നിന്ന് പുകമണം അകറ്റാൻ ആകെ വേണ്ടത് ഒരു സവാള!
ഏഷ്യൻ പാചകരീതിയിലെ പ്രധാനപ്പെട്ടൊരു ഭക്ഷ്യവസ്തുവാണ് അരി. കേരളം, തമിഴ്നാട്, കർണാടക, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലൊക്കെ ഒരു നേരമെങ്കിലും ചോർ കഴിക്കുന്നവരാണ് ഏറെയും. അരി പാകം ചെയ്യുന്നത് വളരെ എളുപ്പമാണെങ്കിലും ഉയർന്ന ഊഷ്മാവിൽ പാകം ചെയ്യുമ്പോഴും ദീർഘനേരം വേവിക്കുമ്പോഴുമൊക്കെ ചോറ് പാത്രത്തിൽ ഒട്ടിപിടിക്കുന്നതും അടിയിൽ പിടിക്കുന്നതും കരിയുന്നതുമൊക്കെ സാധാരണമാണ്.
ഇങ്ങനെ സംഭവിക്കുമ്പോൾ കരിഞ്ഞ ഭാഗം ഒഴിവാക്കി ബാക്കി ചോർ കഴിക്കാൻ എടുക്കാമെന്നു വച്ചാലും ചോറിൽ തളം കെട്ടി നിൽക്കുന്ന പുകമണം മനസ്സു മടുപ്പിക്കും. പാത്രത്തിന്റെ അടിയിൽ അൽപ്പം ചോറു കരിഞ്ഞുപോയെന്നു കരുതി ഇനി ചോറ് മൊത്തത്തിൽ എടുത്ത് കളയേണ്ടതില്ല. പുകമണം ഒഴിവാക്കി ആ ചോറിനെ എങ്ങനെ ഭക്ഷ്യയോഗമാക്കാമെന്ന് നിർദ്ദേശിക്കുകയാണ് ഷെഫ് പങ്കജ് ബദൗരിയ.
“ചോറോ ബിരിയാണിയോ പുലാവോ പാചകത്തിനിടെ പാത്രത്തിൽ പിടിച്ചുപോവുകയോ അൽപ്പം കരിഞ്ഞുപോവുകയോ ചെയ്താൽ ഇനി പൂർണമായും വലിച്ചെറിയേണ്ടതില്ല! ചോറിൽ നിന്നും കരിഞ്ഞ മണം ഒഴിവാക്കാൻ ലളിതമായ ഈ കാര്യം ചെയ്യുക. ചോറിലെ കരിഞ്ഞ മണം മാറാൻ ഒരു സവാള മാത്രം മതി," ഷെഫ് പങ്കജ് പറയുന്നു.
“ആദ്യം സവാള നാല് കഷ്ണങ്ങളാക്കുക. ഉള്ളി അരിയുന്നതിന് മുമ്പ് തൊലി കളയരുത്. ഈ നാല് ഉള്ളി കഷണങ്ങൾ പാത്രത്തിലെ ചോറിലേക്ക് ഇറക്കി വയ്ക്കുക. പാത്രത്തിന്റെ നാല് വ്യത്യസ്ത ഭാഗങ്ങളിലായി വയ്ക്കാൻ ശ്രദ്ധിക്കണം. ശേഷം പാത്രം നന്നായി അടച്ച് 10 മിനിറ്റ് വയ്ക്കുക. 10 മിനിറ്റിനു ശേഷം തുറന്നു നോക്കുമ്പോൾ ഉള്ളി ചോറിൽ നിന്നും എല്ലാ കരിഞ്ഞ മണവും ആഗിരണം ചെയ്തതായി കാണാം. ശേഷം കരിഞ്ഞ ഭാഗം ഒഴിവാക്കി ബാക്കി ചോറ് കഴിക്കാം," പങ്കജ് നിർദ്ദേശിച്ചു.
“ഞാൻ ഇത് നിങ്ങളിൽ നിന്ന് പഠിക്കുകയും നിരവധി തവണ പരീക്ഷിക്കുകയും ചെയ്തു. ഇത് ശരിക്കും സഹായകരമാണ്, ” എന്നാണ് ഈ ടിപ് പരീക്ഷിച്ച ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്. ചോറിൽ ഒരു കഷ്ണം റൊട്ടി ഇറക്കി വച്ചാലും സമാനമായ ഗുണം ലഭിക്കുമെന്ന് ചിലർ കമന്റിൽ നിർദ്ദേശിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us