മീനും ചിക്കനുമൊക്കെ ശരിയായ രീതിയിലാണ് ഫ്രിഡ്ജിൽ സൂക്ഷിച്ചുവയ്ക്കുന്നതെങ്കിൽ കേടുകൂടാതെ മൂന്നു മുതൽ നാലു ആഴ്ച വരെ ഇരിക്കും. ഇതാ, ചിക്കൻ കേടു കൂടാതെ സൂക്ഷിച്ചുവയ്ക്കാനുള്ള ഒരു ടിപ്സ് പരിചയപ്പെടൂ.
ചിക്കൻ ഒരു വലിയ പാത്രത്തിലേക്ക് എടുത്ത് ആദ്യം മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് നന്നായി തിരുമ്മിയെടുക്കുക. ശേഷം രണ്ടു മൂന്നു തവണ നല്ല വെള്ളത്തിൽ കഴുകിയെടുക്കുക. അവസാനത്തെ കഴുകലിനു മുൻപായി വെള്ളത്തിൽ രണ്ട് ടേബിൾ സ്പൂൺ വിനാഗിരി കൂടി ചേർത്തുകൊടുക്കുക. വിനാഗിരി വെള്ളത്തിൽ നന്നായി കഴുകിയെടുത്ത ചിക്കൻ ഒരു അരിപ്പ പാത്രത്തിലേക്ക് വെള്ളം വാർന്നുപോവാനായി വയ്ക്കുക.
10-20 മിനിറ്റിനു ശേഷം വെള്ളം വാർന്നുപോയ ചിക്കനിലേക്ക് കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി, ഏലക്കായ എന്നിവ അരച്ചെടുത്ത് ചേർക്കുക. ഒപ്പം ചിക്കന്റെ അളവിനു ആവശ്യമായ രീതിയിൽ മഞ്ഞൾപൊടി, ചിക്കൻ മസാല, ഗരം മസാല, മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.
മസാല പുരട്ടിയെടുത്ത ചിക്കൻ ഒട്ടും വെള്ളമില്ലാത്ത ഒരു പ്ലാസ്റ്റിക് കണ്ടെയ്നറിലേക്ക് മാറ്റി വായുസഞ്ചാരമില്ലാത്ത രീതിയിൽ അടച്ച് ഫ്രീസറിൽ വയ്ക്കുക. എടുക്കാനുള്ള സൗകര്യത്തിന് കറി പീസ്, വറുക്കാനുള്ള കഷ്ണങ്ങൾ എന്നിവയൊക്കെ പ്രത്യേകം വേർത്തിരിച്ച് രണ്ടോ മൂന്നോ പാത്രത്തിലാക്കി വയ്ക്കുകയാണെങ്കിൽ എളുപ്പമാവും. ചിക്കൻ ഇങ്ങനെ സ്റ്റോർ ചെയ്താൽ മൂന്നു മുതൽ നാലു ആഴ്ച വരെയൊക്കെ ഫ്രഷായി തന്നെ നിൽക്കും.