scorecardresearch

ഉത്സവകാലമല്ലേ, ഫ്രൂട്ട് കസ്റ്റാർഡ് ഉണ്ടാക്കിയാലോ?

എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു മധുര വിഭവം പരിചയപ്പെടാം

എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു മധുര വിഭവം പരിചയപ്പെടാം

author-image
Info Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Fruit custard, Food, Christmas

ക്രിസ്‌മസ്, ന്യൂ ഇയർ ആഘോഷങ്ങൾ എല്ലായിടത്തും നിറയുകയാണ്. വിരുന്നൊരുക്കലിന്റെ ധൃതിയിലാണ് ആളുകൾ. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ചിരിക്കുമ്പോൾ ഒരിത്തിരി മധുരം നുണയാൻ ആഗ്രഹിക്കുന്നവരാണ് പലരും. പഴങ്ങൾ ഉപയോഗിച്ചുണ്ടാക്കിയവയാണെങ്കിൽ ആരാഗ്യത്തിനു ഗുണവും ചെയ്യും. അത്തരത്തിലൊരു വിഭവം പരിചയപ്പെടുത്തുകയാണ് വ്ളോഗറായ ഷമീസ്. രുചികരമായ ഫ്രൂട്ട് കസ്റ്റാർഡാണ് ഷമീസ് പരിചയപ്പെടുത്തുന്നത്.

Advertisment

ചേരുവകൾ:

  • പാൽ- 500 മില്ലി ലിറ്റർ
  • പഞ്ചസാര- 6 ടേബിൾ സ്‌പൂൺ
  • കസ്റ്റാർഡ് പൗഡർ- 2 ടേബിൾ സ്‌പൂൺ
  • മുന്തിരി
  • ആപ്പിൾ
  • പഴം
  • മാതളം
  • ബദാം

പാകം ചെയ്യുന്ന വിധം:

  • പാത്രം ചൂടായ ശേഷം 1/2 ലിറ്റർ പാൽ ഒഴിച്ച് നല്ലവണ്ണം ഇളക്കുക
  • പാൽ തിളച്ചു കഴിഞ്ഞ് പഞ്ചസാര ചേർക്കാം
  • കസ്റ്റാർഡ് പൗഡർ തണുത്ത പാലിൽ ചേർത്ത് മിക്സ് ചെയ്തെടുക്കുക
  • ശേഷം ഇത് ചൂടു പാലിലേക്ക് ഒഴിച്ച് ഇളക്കാം
  • കസ്റ്റാർഡ് പൗഡർ കട്ടിയായ ശേഷം മാറ്റിവയ്ക്കാം
  • തണുത്ത ശേഷം ഇതിലേക്ക് പഴങ്ങളും ബദാമും മിക്സ് ചെയ്തു സെർവ് ചെയ്യാം
Advertisment
Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: