New Update
/indian-express-malayalam/media/media_files/uploads/2023/07/Onion-fry.png)
സവാള കൊണ്ടൊരു ഉഗ്രൻ സ്നാക്സ്( ഫൊട്ടൊ: Instagram)
മഴതകർത്തു പെയ്യുകയാണോ പുറത്ത്? എന്നാൽ ഒരു അടിപൊളി പലഹാരവും കഴിച്ചു കൊണ്ട് മഴ ആസ്വദിച്ചാൽ സുപ്പറായിരിക്കും. അതും വെറും അഞ്ചു മിനുട്ടിൽ തയാറാക്കാവുന്ന ചക്രപലഹാരം. വീട്ടിൽ സ്ഥിരമായി ഉപയോഗിക്കുന്ന സവാള കൊണ്ട് തയാറാക്കാവുന്ന ഒരു വെറൈറ്റി നാലുമണി പലഹാരമാണിത്. വളരെ ക്രിസ്പിയായ ഈ വിഭവം എങ്ങനെ തയാറാക്കാമെന്ന് പറയുകയാണ് ഇസ്റ്റഗ്രാം കണ്ടന്റെ ക്രിയേറ്ററായ സുബിത.
Advertisment
Also Read
ചേരുവകൾ:
- സവാള
- മൈദ
- കോൺഫ്ലർ
- കശ്മീരി മുളകുപൊടി
- കുരുമുളക് പൊടി
- ഉപ്പ്
- ബ്രഡ് പൊടിച്ചത്
- എണ്ണ
ചേരുവകൾ ആവശ്യാനുസരണം ഉപയോഗിക്കാം.
പാകം ചെയ്യുന്ന വിധം:
- സവാള വട്ടത്തിൽ മുറിച്ചെടുക്കാം
- ശേഷം മൈദ, കോൺഫ്ലർ, കശ്മീരി മുളകുപൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിയിലേക്ക് വെള്ളം ഒഴിച്ച് മാവ് രൂപത്തിലാക്കുക
- വട്ടത്തിൽ അരിഞ്ഞ സവാള മാവിൽ മുക്കിയെടുത്ത ശേഷം ബ്രഡ് പൊടിയും പുരട്ടി എണ്ണയിൽ വറുതെടുക്കാം
- നല്ല ക്രിസ്പ്പിയായ ചക്ര പലഹാരം സോസ്, മയോണൈസ് എന്നിവ ചേർത്ത് കഴിക്കാവുന്നതാണ്.
Advertisment
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.