പാചകം പഠിക്കാൻ ആഗ്രഹിക്കുന്ന തുടക്കകാരെ വട്ടം ചുറ്റിക്കുന്ന കാര്യമാണ് സവാള അരിയുക എന്നത്. മിക്ക കറിയിലും സവാള ഉപയോഗിക്കുന്നു എന്ന കാരണത്താൽ ഇത് പഠിച്ചിരിക്കേണ്ടതും അത്യാവശ്യമാണ്. ഓരോ കറിയ്ക്കു വേണ്ടി ഓരോ രീതിയിലാണ് സവാള അരിയേണ്ടത്. വളരെ എളുപ്പത്തിൽ പല രീതിൽ സവാള എങ്ങനെ അരിയാമെന്ന് പറയുകയാണ് പ്രമുഖ ഫുഡ് വ്ളോഗറായ വീണ. തന്റെ യൂട്യൂബ് ചാനലായ വീണാസ് കറിവേൾഡിലൂടെയാണ് വീണ ഇതു പരിചയപ്പെടുത്തുന്നത്.
സവാളയുടെ ഒരു വശത്തെ അറ്റം ആദ്യമെ മുറിച്ചു മാറ്റാം. ശേഷം രണ്ടാം പകുത്തെടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതുവഴി സവാളയുടെ തൊലി എളുപ്പത്തിൽ കളയാനാകും. സവാള അരിയുമ്പോൾ കണ്ണിൽ നിന്ന് വെള്ളം വരുന്നതു ഒഴുവാക്കാൻ തൊലി കളയുന്നതിനു മുൻപ് 10 മിനിറ്റു നേരം ഫ്രിഡ്ജിൽ വച്ചാൽ മതിയാകും. സവാള അരിയാനായി ഉപയോഗിക്കുന്ന കട്ടിങ്ങ് ബോർഡ് മരത്തിന്റെയാകാനും ശ്രദ്ധിക്കണം. ബോർഡ് തെന്നി പോകാതിരിക്കാൻ വെള്ളത്തിൽ മുക്കി നനച്ച തുണി കട്ടിങ്ങ് ബോർഡിന്റെ അടിയിൽ വിരിച്ചു കൊടുക്കാം.
പല രീതിയിൽ എങ്ങനെ സവാള അരിയാമെന്ന് നോക്കാം:
- നീളത്തിൽ അരിയാൻ: സവാള രണ്ടായി പകുത് തൊലി കളയുക. ശേഷം ഒരു വശത്തിനു നിന്ന് മുർച്ചയുള്ള കത്തി ഉപയോഗിച്ച് മുറിച്ചു കൊടുക്കാം.
- ചെറുതായി അരിയാൻ: സവാളയുടെ ഒരു വശത്തുള്ള കട മാത്രം നീക്കം ചെയ്ത് അരിഞ്ഞാൽ ഓംലെറ്റിനും മറ്റുമായി ഉപയോഗിക്കുന്ന നല്ല നൈസായ സവാള ലഭിക്കും.
- വട്ടത്തിൽ അരിയാൻ: തൊലി മാത്രം കളഞ്ഞ് സവാളയെടുക്കുക. ശേഷം സാലഡിനു മറ്റും എടുക്കുന്ന രൂപത്തിൽ അരിഞ്ഞെടുക്കാം
- ചതുരത്തിൽ അരിയാൻ: ചൈനീസ് വിഭവങ്ങൾ തയാറാക്കാൻ പൊതുവെ ചതുരത്തിന്റെ ആകൃതിയിലാണ് സവാള അരിയാറുള്ളത്. ഇതിനായി ഒരു കട മാത്രം മാറ്റുക. ശേഷം രണ്ടായി മുറിച്ച്, പിന്നീട് ഒരു ഭാഗം മൂന്നായും മുറിച്ചെടുക്കാം.