scorecardresearch

രുചിയൂറും ലെമൺ റൈസ് വീട്ടിൽ ഉണ്ടാക്കാം

സാധാരണ ചോറും ബിരിയാണിയുമൊക്കെ കഴിച്ചു മടുത്തോ? എങ്കിൽ ഈ ലെമൺ റൈസ് റെസിപ്പി പരിചയപ്പെടൂ

സാധാരണ ചോറും ബിരിയാണിയുമൊക്കെ കഴിച്ചു മടുത്തോ? എങ്കിൽ ഈ ലെമൺ റൈസ് റെസിപ്പി പരിചയപ്പെടൂ

author-image
Info Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Lemon Rice | Lemon Rice Recipe | How to prepare Lemon Rice | | ലെമൺ റൈസ്

ലെമൺ റൈസ്

സാധാരണ ചോറും ബിരിയാണിയുമൊക്കെ കഴിച്ചു മടുത്തോ? എന്നാൽ ഒന്ന് മാറ്റി പിടിച്ചാലോ? സ്വാദിഷ്ടമായ ലെമൺ റൈസ് പരീക്ഷിച്ചു നോക്കാം. ഇതാ ലെമൺ റൈസിന്റെ റെസിപ്പി പരിചയപ്പെടൂ. പ്രശസ്ത ഫുഡ് വ്ളോഗറായ ഷാൻ ജിയോ ആണ് ഈ റെസിപ്പി പരിചയപ്പെടുത്തുന്നത്.

Advertisment

ചേരുവകൾ

  • ബസ്മതി റൈസ് - 2 കപ്പ് (400 ഗ്രാം)
  • വെള്ളം- 8 കപ്പ്
  • ഉപ്പ്- 3 ടീസ്പൂൺ
  • എണ്ണ- 2 1/2 ടേബിൾസ്പൂൺ
  • കടുക്- 1/2 ടീസ്പൂൺ
  • ഉഴുന്ന്-1 ടേബിൾസ്പൂൺ
  • കടലപരിപ്പ്- 1 ടേബിൾസ്പൂൺ
  • കപ്പലണ്ടി- 2 ടേബിൾസ്പൂൺ
  • ഉണക്കമുളക്-2 എണ്ണം
  • പച്ചമുളക്- 2 എണ്ണം നീളത്തിൽ അരിഞ്ഞത്
  • ഇഞ്ചി - 1/2 ഇഞ്ച് ചെറുതായി അരിഞ്ഞത്
  • കറിവേപ്പില- ആവശ്യത്തിന്
  • കായപ്പൊടി- കാൽ ടീസ്പൂൺ
  • മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ
  • നാരങ്ങനീര് - 2 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

ബസ്മതി റൈസ് ഏകദേശം 30 മിനുട്ട് വരെ വെള്ളത്തിൽ കുതിർക്കുക. പിന്നീട് വെള്ളം ഊറ്റി കളയുക. അരി വേവിക്കുന്നതിനായി 8 കപ്പ് വെള്ളം ഗ്യാസിൽ വെക്കുക. തിളക്കാൻ തുടങ്ങുമ്പോൾ 3 ടീസ്പൂൺ ഉപ്പ് ചേർക്കുക. അതിലേക്ക് നേരത്തെ കുതിർത്തുവച്ച അരി ചേർക്കുക. അരി ഉടഞ്ഞു പോവാത്ത രീതിയിൽ വേവിക്കുക. വെന്തു കഴിയുമ്പോൾ വെള്ളം ഊറ്റി കളഞ്ഞ് ചോറ് മാറ്റിവയ്ക്കുക.

ഒരു പാൻ എടുത്ത് അടുപ്പിൽ വെച്ച് അതിലേക്ക് 2 1/2 ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക. എണ്ണ ചൂടായതിന് ശേഷം 1/2 ടീസ്പൂൺ കടുക് ഇടുക. കടുക് പൊട്ടിയതിന് ശേഷം ഉഴുന്ന് ഇടുക. കടലപരിപ്പ് ഒരു ടേബിൾസ്പൂൺ, രണ്ട് ടേബിൾ സ്പൂൺ കപ്പലണ്ടി, 2 ഉണക്കമുളക് എന്നിവ ചേർത്ത് നന്നായി ഇളക്കി റോസ്റ്റ് ചെയ്യുക. ഇതിലേക്ക് പച്ചമുളക് രണ്ടെണ്ണം, 1/2 ഇഞ്ച് ഇഞ്ചി ചെറുതായി അരിഞ്ഞത്, അൽപ്പം കറിവേപ്പില എന്നിവ ചേർത്ത് ഇളക്കുക. കായപ്പൊടി കാൽ ടീസ്പൂൺ, മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ എന്നിവ ചേർത്ത് തീ ഓഫ് ചെയ്ത് ഇളക്കി യോജിപ്പിക്കുക. ഒന്ന് ചൂടാറിയ ശേഷം 2 ടേബിൾസ്പൂൺ നാരങ്ങ നീര് ചേർക്കുക. 1 1/2 ടീസ്പൂൺ ഉപ്പ് ചേർക്കുക. നന്നായി യോജിപ്പിക്കുക ശേഷം നേരത്തെ മാറ്റിവെച്ച ചോറ് ഇടുക. മല്ലിയിലയും ചേർത്ത് മീഡിയം തീയിൽ ഒന്നുകൂടി വേവിക്കുക. 5 മിനുട്ടിന് ശേഷം തീ ഓഫ് ചെയ്ത് ഇറക്കിവയ്ക്കുക.

Advertisment
Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: