scorecardresearch

കോവയ്ക്ക ഇങ്ങനെ ഫ്രൈ ചെയ്തുനോക്കൂ; ചിക്കൻ കൊണ്ടാട്ടം മാറി നിൽക്കും

കോവയ്ക്കയോട് വലിയ താൽപ്പര്യമില്ലാത്തവരുടെ പോലും ഇഷ്ടം കവരാൻ ഈ സ്പെഷൽ ഫ്രൈയ്ക്കു സാധിക്കും

കോവയ്ക്കയോട് വലിയ താൽപ്പര്യമില്ലാത്തവരുടെ പോലും ഇഷ്ടം കവരാൻ ഈ സ്പെഷൽ ഫ്രൈയ്ക്കു സാധിക്കും

author-image
Info Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
കോവയ്ക്ക ഫ്രൈ| Ivy Gourd Special Fry| Kovakkai Special Fry| Kovakka fry recipe

കോവയ്ക്ക ഫ്രൈ

ഏറെ പോഷകഗുണമുള്ള പച്ചക്കറികളിൽ ഒന്നാണ് കോവയ്ക്ക. ഹൃദയം, തലച്ചോറ് എന്നിവയുടെ ശരിയായ പ്രവർത്തനത്തിനും ഉദര രോഗങ്ങൾക്കുള്ള പ്രതിവിധിയായും ദഹനശക്തി വർധിപ്പിക്കാനുമൊക്കെ കോവയ്ക്ക നല്ലതാണ്. രോഗപ്രതിരോധശേഷി വർധിപ്പിക്കാനും കോവയ്ക്ക സഹായിക്കും. പ്രമേഹ രോഗികളെ സംബന്ധിച്ചും കോവയ്ക്ക ഏറ്റവും ഫലപ്രദമായ ഒന്നാണ്. കോവയ്ക്ക ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ പ്രമേഹം കുറയുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

Advertisment

കോവയ്ക്ക തോരൻ, മെഴുക്കുപുരട്ടി എന്നിവയൊക്കെയാണ് പൊതുവെ ആളുകൾക്ക് ഏറ്റവും സുപരിചിതമായ കോവയ്ക്ക വിഭവങ്ങൾ. എന്നാൽ കോവയ്ക്ക കൊണ്ട് രുചികരമായൊരു ഫ്രൈ തയ്യാറാക്കി നോക്കിയാലോ. കോവയ്ക്കയോട് വലിയ താൽപ്പര്യമില്ലാത്തവരുടെ പോലും ഇഷ്ടം കവരാൻ ഈ സ്പെഷൽ കോവയ്ക്ക ഫ്രൈയ്ക്കു സാധിക്കും.

ചേരുവകൾ

കോവയ്ക്ക- 250 ഗ്രാം
വെളുത്തുള്ളി- 3 അല്ലി
സവാള- 1
കറിവേപ്പില- ആവശ്യത്തിന്
മഞ്ഞൾപ്പൊടി- 1 ടീസ്പൂൺ
ഉഴുന്ന്- 1 ടേബിൾ സ്പൂൺ
പരിപ്പ്- 1 ടേബിൾ സ്പൂൺ
മല്ലി- 1 ടേബിൾ സ്പൂൺ
കുരുമുളക്- അര ടേബിൾ സ്പൂൺ
തേങ്ങ ചിരകിയത്- ഒരു കപ്പ്

തയ്യാറാക്കുന്ന വിധം

  • ഒരു സ്പൂൺ ഉഴുന്ന്, പരിപ്പ്, മല്ലി, അര സ്പൂൺ കുരുമുളക് എന്നിവ ഒരു പാനിലിട്ട് നന്നായി വറുക്കുക. ഇതിലേക്ക് തേങ്ങ ചിരകിയതും ചേർത്ത് നന്നായി വറുത്തെടുക്കുക.
  • ഈ വറവിലേക്ക് അൽപ്പം മുളകുപൊടി ചേർത്ത് പൊടിച്ചെടുക്കുക
  • ഒരു പാൻ എടുത്ത് അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. കടുക് പൊട്ടിച്ചതിനു ശേഷം വെളുത്തുള്ളി മൂപ്പിക്കുക. ഇതിലേക്ക് സവാളയും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക.
  • ശേഷം മുറിച്ചുവച്ച കോവയ്ക്കയും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് വഴറ്റുക. നന്നായി വഴന്നു വരുമ്പോൾ മുൻപു തയ്യാറാക്കി വച്ച പൊടികൾ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. സ്വാദിഷ്ടമായ കോവയ്ക്ക ഫ്രൈ തയ്യാർ.
Advertisment
Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: