Easy Dosa Recipe: മലയാളികൾക്ക് ഏറെയിഷ്ടമാണ് ദോശ കഴിക്കാൻ. വിവിധ രുചികളിലും വ്യത്യസ്തമായ രീതിയിലുള്ള ദോശകൾ പരീക്ഷിക്കാനും മലയാളികൾക്ക് ഇഷ്ടമാണ്. എന്നിരുന്നാലും ട്രെഡീഷണൽ രീതിയിലുള്ള ദോശ തയ്യാറാക്കാൻ അൽപ്പം മുന്നൊരുക്കം ആവശ്യമാണ്, അരിയും ഉഴുന്നുമൊക്കെ അരച്ച് ദോശമാവ് പുളിപ്പിച്ചെടുക്കാൻ ഏറെ സമയമെടുക്കും.
അത്തരം ബുദ്ധിമുട്ടുകളൊന്നുമില്ലാതെ, പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു ഈസി ദോശ റെസിപ്പി പരിചയപ്പെടുത്തുകയാണ് ഇവിടെ. മൈദ അല്ലെങ്കിൽ ഗോതമ്പ്, മുട്ട, പഞ്ചസാര എന്നിങ്ങനെ മൂന്നേ മൂന്നു ചേരുവകൾ മാത്രം മതി ഈ ദോശ തയ്യാറാക്കാൻ.
ചേരുവകൾ
- മൈദ/ഗോതമ്പ്- 1 കപ്പ്
- ഉപ്പ്- ഒരു നുള്ള്
- പഞ്ചസാര- 2 ടീസ്പൂൺ
- വെളിച്ചെണ്ണ- 1 ടീസ്പൂൺ
- വെള്ളം- 1 കപ്പ്
- മഞ്ഞൾപൊടി- കാൽ സ്പൂൺ
- മുട്ട- 2
തയ്യാറാക്കുന്ന വിധം
- ഒരു കപ്പ് മൈദയോ ഗോതമ്പോ തിരഞ്ഞെടുക്കാം. ഇതിലേക്ക് ഒരു നുള്ള് ഉപ്പ്, 2 ടീസ്പൂൺ പഞ്ചസാര, ഒരു ടീസ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്ത് വെള്ളമൊഴിച്ച് മിക്സിയിൽ അടിച്ചെടുക്കുക. ഒരു കപ്പ് മൈദ/ഗോതമ്പ് എടുക്കുകയാണെങ്കിൽ അതിന് ഒരു കപ്പ് വെള്ളം എന്നതാണ് കണക്ക്.
- മാവ് റെഡിയായി കഴിഞ്ഞാൽ അതിലേക്ക് അൽപ്പം മഞ്ഞൾപ്പൊടി ചേർക്കുക.
- മാവിലേക്ക് രണ്ടു മുട്ട പൊട്ടിച്ച് ഒഴിച്ച് നന്നായി മിക്സ് ചെയ്തെടുക്കുക.
- ശേഷം, പാൻ ചൂടാക്കി അതിലേക്ക് മാവ് ഒഴിച്ച് ചുട്ടെടുക്കാം.