/indian-express-malayalam/media/media_files/NnamRAum29bMquWj8hze.jpg)
മലയാളികളുടെ ഭക്ഷണശീലങ്ങളിൽ ഒഴിച്ചുകൂടാനാവാത്തതാണ് മത്സ്യവിഭവങ്ങൾ. മാംസ്യത്തിന്റെ കലവറയായ മീൻ ഏറെ ആരോഗ്യദായകമായ ഭക്ഷണമാണ്. മഗ്നീഷ്യം, കാൽസ്യം, ഇരുമ്പ്, അയഡിൻ, സിങ്ക്, പൊട്ടാസ്യം, ചെമ്പ്, മാംഗനീസ്, സെലീനിയം, സ്‌ട്രോൺഷ്യം എന്നീ ധാതുലവണങ്ങളും എ, ഡി, ബി കോംപ്ലക്സ് എന്നീ ജീവകങ്ങളും മത്സ്യത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
മീന്‍ എങ്ങനെയാണ് കേടു വരാതെ സൂക്ഷിക്കേണ്ടത് എന്ന കാര്യത്തിൽ പലർക്കും സംശയങ്ങൾ കാണും. ഫ്രിഡ്ജില്‍ വച്ചാലും ഫ്രഷ്‌നസോടെ ഇരിക്കണമെന്നില്ല. ഇതാ, മീന്‍ ഒരുപാട് നാള്‍ കേടു വരാതെ സൂക്ഷിക്കാന്‍ സഹായിക്കുന്ന ഏതാനും ടിപ്‌സുകള്‍ പരിചയപ്പെടുത്തുകയാണ് വ്‌ളോഗര്‍ രശ്മി.
മീന്‍ വൃത്തിയാക്കി ഉപ്പു വെളളത്തില്‍ കഴുകി ഫ്രീസറില്‍ വച്ചാല്‍ ഫ്രഷ്‌നസോടെ ഇരിക്കും. വായു സഞ്ചാരമില്ലാത്ത പാത്രത്തിൽ വേണം മീൻ സൂക്ഷിക്കാൻ.
മീൻ വിനാഗിരി വെളളത്തില്‍ കഴുകി സൂക്ഷിച്ചാല്‍ ഒരു മാസം വരെ കേടാകാതെയിരിക്കും.
മസാലപുരട്ടി സൂക്ഷിക്കേണ്ട രീതി
ഒരു ചട്ടിയെടുത്ത് അതിൽ വെള്ളം നിറച്ച് കുറച്ച് ഉപ്പ് ചേർത്ത് നന്നായി അലിയിച്ചെടുക്കുക. അതിലേക്ക് നന്നാക്കി വച്ച മീൻ ഇട്ട് 5 മിനിറ്റ് വയ്ക്കുക. ശേഷം മീൻ കഷ്ണങ്ങൾ ഒരു പാത്രത്തിലേക്ക് മാറ്റാം. ഇതിലേക്ക് മുളകുപൊടി, മഞ്ഞൾപൊടി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക.
മീനിൽ നന്നായി മസാല തേച്ചുപിടിപ്പിച്ചതിനു ശേഷം ഒരു എയർ ടൈറ്റ് കണ്ടെയ്നറിൽ സ്റ്റോർ ചെയ്യുക. ഇതിനായി, വായു കയറാത്ത കണ്ടെയ്നറിൽ അലുമിനിയം ഫോയിൽ പേപ്പർ വിരിച്ച് അതിലേക്ക് മീൻ അടുക്കിവച്ച് നന്നായി പൊതിഞ്ഞെടുത്ത് പാത്രം അടച്ച് വേണം ഫ്രീസറിൽ വയ്ക്കാൻ.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us