scorecardresearch

ചെറുപയർ ഇഷ്ടമല്ലാത്തവരാണോ? ഇങ്ങനെ തയാറാക്കിയാൽ നിങ്ങളുമൊരു ഫാനാകും

ചോറിനും പലഹാരങ്ങൾക്കുമൊപ്പം കഴിക്കാവുന്ന ഈ കറി എങ്ങനെ പാകം ചെയ്യാമെന്ന് നോക്കാം.

ചോറിനും പലഹാരങ്ങൾക്കുമൊപ്പം കഴിക്കാവുന്ന ഈ കറി എങ്ങനെ പാകം ചെയ്യാമെന്ന് നോക്കാം.

author-image
Info Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Cherupayar| Cherupayar recipe| Recipe

ചെറുപയർ കറി തയാറാക്കാം( ഫൊട്ടൊ: Fathimas Curry World/Youtube)

അധികമാർക്കും ഇഷ്ടമില്ലാത്ത ഒരു വിഭവമായിരിക്കും ചെറുപയർ. ഒരേ രീതിയിൽ എപ്പോഴും പാകം ചെയ്യുന്നതായിരിക്കാം ഇതിനു കാരണം. എന്നാൽ ഒന്ന് വ്യത്യസ്തമായി ട്രൈ ചെയ്തു നോക്കിയാലോ? തേങ്ങ ഉപയോഗിക്കാതെ വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ചെറുപ്പയർ കറി പരിചയപ്പെടുത്തുകയാണ് യൂട്യൂബറായ ഫാത്തിമ. ചോറിനും പലഹാരങ്ങൾക്കുമൊപ്പം കഴിക്കാവുന്ന ഈ കറി എങ്ങനെ പാകം ചെയ്യാമെന്ന് നോക്കാം.

Advertisment

ചേരുവകൾ:

  • ചെറുപയർ - 1 കപ്പ്
  • വെള്ളം - 3 കപ്പ്
  • മഞ്ഞൾ പൊടി - 1/2 ടീ സ്പൂൺ
  • എണ്ണ - 3 ടീ സ്പൂൺ
  • കടുക് - 1 ടീ സ്പൂൺ
  • വെളുത്തുള്ളി ചെറുതായി അരിഞ്ഞത് - 3 എണ്ണം
  • ഉണക്ക മുളക് - 3 എണ്ണം
  • സവാള - 1 എണ്ണം
  • തക്കാളി - 1 എണ്ണം
  • പച്ചമുളക് - 3 എണ്ണം
  • കറിവേപ്പില - ആവശ്യത്തിന്
  • മുളക് പൊടി - 1 ടീസ്പൂൺ
  • മല്ലി പൊടി - 1 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം:

  • ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് ചെറുപയർ നല്ലവണ്ണം വേവിച്ചെടുക്കുക
  • അതു മാറ്റിവച്ച ശേഷം പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കാം
  • അതിലേക്ക് ജീരകം, വെളുത്തുള്ളി, സവാള, ഉണക്ക മുളക്, പച്ചമുളക് എന്നിവ വഴറ്റിയെടുക്കാവുന്നതാണ്
  • ശേഷം കറിവേപ്പിലയും ചേർത്ത് ഇളക്കുക
  • മുളക് പൊടി, മല്ലിപൊടി, മഞ്ഞൾ പൊടി എന്നിവ ചേർത്തുകൊടുത്ത് മിക്സ് ചെയ്യാം
  • തക്കാളിയും വെള്ളവും ചേർത്ത് അടച്ചു വച്ച് വേവിക്കാവുന്നതാണ്
  • അതിനു ശേഷം വേവിച്ചു വച്ച ചെറുപയർ ഈ കൂട്ടിലേക്ക് ചേർക്കുക
  • ചെറുപയറിലേക്ക് 2 കപ്പ് വെള്ളം ഒഴിച്ചു കൊടുത്ത ശേഷം 15 മിനുട്ട് അടച്ചുവച്ച് ലോ ഫ്ലെയിമിലാക്കി കുക്ക് ചെയ്തെടുക്കാം
  • അവസാനമായി പച്ച വെളിച്ചെണ്ണ ഒഴിച്ച് സെർവ് ചെയ്യാവുന്നതാണ്
Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: