പയർ നല്ല രീതിൽ വേവിച്ചെടുക്കാൻ പ്രയാസപ്പെടാറുണ്ടോ? കൃത്യമായ പാകത്തിൽ വെന്തു കിട്ടിയില്ലെങ്കിൽ കറിയുടെ രുചിയെ തന്നെ അതു ബാധിച്ചേക്കാം. ഇതിനു പരിഹാരമായി ഒരു പൊടികൈ പരിചയപ്പെടുത്തുകയാണ് ഫുഡ് യൂട്യൂബ് ചാനലായ ടേസ്റ്റ് മൈ റെസിപ്പി.
രാജ്മ പാകം ചെയ്യുന്നതിനു മുൻപ് വെള്ളത്തിലിട്ടു വയ്‌ക്കോണ്ടത് അത്യാവശ്യമാണ്. ഇതിനായി ഒരു കപ്പ് രാജ്മയ്ക്ക് 4 കപ്പ് വെള്ളം എന്ന കണക്കിലെടുക്കാം. തലേ ദിവസം രാത്രി ഇങ്ങനെ വെള്ളത്തിലിട്ടു വയ്ക്കാം. രാവിലെ എഴുന്നേറ്റ് പയറിൽ നിന്ന് വെള്ളമൂറ്റി കളയുക.
ശേഷം പെഷർ കുക്കറിൽ പയറിട്ട ശേഷം മൂന്ന് കപ്പ് വെള്ളമൊഴിക്കുക. കുക്കർ അടക്കുന്നതിനു മുൻപ് ആവശ്യമെങ്കിൽ കറുകയില ചേർക്കാം. ഏഴു വിസ്സിലിനു ശേഷം നോക്കിയാൽ രാജ്മ നല്ലവണ്ണം വെന്തതായി കാണാം.