scorecardresearch

ഇനി ബട്ടർ വീട്ടിൽ തന്നെ തയാറാക്കാം

തൈരിനും നെയ്യിനും പുറമെ ബട്ടറും ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം

തൈരിനും നെയ്യിനും പുറമെ ബട്ടറും ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം

author-image
Info Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Butter, Food, Food Recipe

Source/ Instagram

രാവിലെ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാനുള്ള സമയമില്ലെങ്കിൽ പലരും തിരഞ്ഞെടുക്കുന്ന പദാർത്ഥമാണ് ബ്രെഡ്. ഇതിനൊപ്പം ജാം, ബട്ടർ, ന്യൂട്ടെല്ല എന്നിവയാണ് അടിപൊളി കോമ്പിനേഷൻ.

Advertisment

പാൽ ഉത്പന്നങ്ങളായ തൈരും നെയ്യുമെല്ലാം വീട്ടിൽ തന്നെ ഉണ്ടാക്കാറുണ്ട്. എന്നാൽ ഇനി മുതൽ ബട്ടറും വീട്ടിൽ തന്നെ തയാറാക്കാം. ഇതിനായൊരു എളുപ്പ വഴി പരിചയപ്പെടുത്തുകയാണ് മലയാളി രുചി എന്ന ഇൻസ്റ്റഗ്രാം പേജ്. 'പാൽ വാങ്ങുന്ന പൈസ ബട്ടർ ഉണ്ടാക്കി ലാഭിക്കാം' എന്ന അടികുറിപ്പോടയൊണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.

എല്ലാ ദിവസം വീട്ടിലേക്ക് ആവശ്യമായ പാൽ വാങ്ങുമ്പോൾ ഇതിൽ തന്നെ ബട്ടർ ഉണ്ടാക്കിയെടുക്കാം. ഇതിനായി ആദ്യം പാൽ നല്ലവണ്ണം തിളപ്പിക്കുക. ചൂടാറിയ​ ശേഷം പാൽ ഫ്രിഡ്ജിലേക്ക് വയ്ക്കാം. പിറ്റേ ദിവസം ചായ ഉണ്ടാക്കാനായി പാലെടുക്കുമ്പോൾ മുകളിൽ പാട പൊങ്ങി നിൽക്കുന്നതായി കാണാനാവും. പാട ഒരു കുപ്പിയിലേക്ക് മാറ്റി ഫ്രിഡ്ജിൽ സൂക്ഷിക്കാം. ദിവസവും ഇത്തരത്തിൽ ശേഖരിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഒരാഴ്ച്ചയാകുമ്പോഴേക്കും ബട്ടർ ഉണ്ടാക്കുവാനുള്ള ക്രീം ലഭിക്കും.

Advertisment

കുപ്പിയിലെ ക്രീം തണുപ്പോടെ കൂടി തന്നെ മിക്സിയിലിട്ട് അടിക്കാം. കട്ടയാകുന്നതിനനുസരിച്ച് പിന്നെയും മിക്സിയിലടിച്ചെടുക്കാവുന്നതാണ്. എന്നാൽ ചൂടാകാതിരിക്കാൻ ശ്രമിക്കുക, ഇടയ്ക്കിടയ്ക്ക് ഐസ് ചേർത്തു കൊടുക്കാം. നല്ലവണ്ണം കട്ടിയായ ശേഷം ഉരുളയാക്കി കയ്യിലെടുക്കാം. അതു തണുത്ത വെള്ളത്തിലേക്കിട്ട് പാലിന്റെ അംശവും കളഞ്ഞെടുക്കാവുന്നതാണ്.

Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: