നല്ല രുചികരമായ പാലപ്പം ബ്രേക്ക്ഫാസ്റ്റായി തയാറാക്കണമെങ്കിൽ തലേദിവസമേ അതിനുള്ള പണികൾ തുടങ്ങണം. എന്നാൽ വെറും അരിമണിക്കൂറിൽ രുചികരമായ പാലപ്പം ഉണ്ടാക്കാമെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ? എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു ഈസി ഗോതമ്പ് പാലപ്പം പരിചയപ്പെടുത്തുകയാണ് ഫുഡ് വ്ളോഗറായ ഷംന ഹമീദ്.
ചേരുവകൾ:
- ഗോതമ്പുപൊടി – 2 കപ്പ്
- തേങ്ങ – 1 കപ്പ്
- ചോറ് – 1/2 കപ്പ്
- വെള്ളം – 2 കപ്പ്
- യീസ്റ്റ് – 1 1/2 ടീ സ്പൂൺ(ഇൻസ്റ്റന്റ് യീസ്റ്റ്)
- പഞ്ചസാര – 1 ടേബിൾ സ്പൂൺ
- എണ്ണ – 1 ടേബിൾ സ്പൂൺ
- ചൂട് വെള്ളം – 1/2 കപ്പ്
തയാറാക്കുന്ന വിധം:
- ഗോതമ്പുപൊടി, തേങ്ങ, ചോറ് എന്നിവ മിക്സ് ചെയ്ത് മാറ്റിവയ്ക്കുക
- ശേഷം രണ്ടു കപ്പ് വെള്ളത്തിലേക്ക് ഇവ ചേർത്ത് അരച്ചെടുക്കാം
- അരയ്ക്കുന്നതിനു മുൻപ് ഇൻസ്റ്റന്റ് യീസ്റ്റ് ചേർക്കാൻ മറക്കരുത്.
- പഞ്ചസാരയും എണ്ണയും മിക്സ് ചെയ്ത് മാവിലേക് ചേർക്കാം
- ചൂട് വെള്ളവും ചേർത്ത് അടച്ചുവയ്ക്കാം
- മാവ് പൊങ്ങി വരുമ്പോൾ നല്ല രുചികരമായ പാലപ്പം ചൂട്ടെടുക്കാവുന്നതാണ്.