/indian-express-malayalam/media/media_files/2025/09/11/tomato-dosa-recipe-fi-2025-09-11-12-20-23.jpg)
തക്കാളി ദോശ
അരിയും ഉഴുന്നും അരച്ചെടുക്കാൻ​ മറന്നാലും തയ്യാറാക്കിയ മാവ് തീർന്നലും ഇനി വിഷമിക്കേണ്ട. തക്കാളിയും റവയും ഉണ്ടെങ്കിൽ രുചികരമായ ദോശ പെട്ടെന്ന് തയ്യാറാക്കാം. തലേ ദിവസംതന്നെ മാവ് തയ്യാറാക്കി സൂക്ഷിക്കേണ്ട കാര്യവുമില്ല. രുചികരവും ആരോഗ്യപ്രദവുമായ ഈ തക്കാളി ദോശ പരിചയപ്പെടുത്തി തരുന്നത് ആർഎസ്എഎ ഡ്രീംസ് ഡ്രീംസ് എന്ന ഇൻസ്റ്റഗ്രാം പേജാണ്.
Also Read: ബ്രേക്ക്ഫാസ്റ്റിന് ദോശ ഇതുപോലെ ചുട്ടെടുക്കൂ, കഴിക്കാൻ ആരും മടിക്കില്ല
ചേരുവകൾ
- തക്കാളി
- സവാള
- വെളുത്തുള്ളി
- വറ്റൽമുളക്
- ജീരകം
- റവ
- തൈര്
- ഉപ്പ്
- കറിവേപ്പില
- മല്ലിയില
Also Read: ഇടിയപ്പം ഇതിലും സോഫ്റ്റായി കിട്ടില്ല, ബാക്കി വന്ന ചോറ് ഉപയോഗിച്ച് തയ്യാറാക്കി നോക്കൂ
Also Read: കൈ ഉപയോഗിച്ച് ഒരുപാട് നനയ്‌ക്കേണ്ട, പുട്ട് സോഫ്റ്റാകാൻ ഇതാ ചില നുറുങ്ങു വിദ്യകൾ
തയ്യാറാക്കുന്ന വിധം
- രണ്ട് തക്കാളി ആവിയിൽ വേവിച്ചെടുക്കാം. ശേഷം അത് തണുത്ത് കഴിഞ്ഞ് തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കാം. അതിലേയ്ക്ക് അഞ്ച് അല്ലി വെളുത്തുള്ളിയും, മൂന്ന് വറ്റൽമുളകും, ഒരു നുള്ള് ഉപ്പും ചേർത്ത് അരച്ചെടുക്കാം.
- ഒരു ബൗളിലേയ്ക്ക് റവയും കാൽ കപ്പ് തൈരും ചേർക്കാം. ഇതിലേയ്ക്ക് തക്കാളി അരച്ചതും ജീരകവും ലഭ്യമെങ്കിൽ കുറച്ച് പച്ചക്കറികൾ അരിഞ്ഞതും ചേർത്ത് ഒരിക്കൽ കൂടി അരയ്ക്കാം.
- ഇതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കി യോജിപ്പിക്കാം. ഒപ്പം മല്ലിയില, കറിവേപ്പില എന്നിവ ചെറിയ കഷ്ണങ്ങളാക്കി മാവിലേയ്ക്കു ചേർത്തിളക്കാം.
- ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അൽപം എണ്ണ അതിലേയ്ക്ക് പുരട്ടാം. ചൂടായ പാനിലേയ്ക്ക് അരച്ചെടുത്ത മാവ് ഒരു തവി ഒഴിച്ച് ഇരുവശങ്ങളും ചുട്ടെടുക്കാം.
Read More: ഗോതമ്പ് പൊടിയിലേയ്ക്ക് ഇത് ചേർക്കൂ, പഞ്ഞിപോലുള്ള ചപ്പാത്തി ചുട്ടെടുക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us